Crime

ദൈനംദിന ജോലി ബോറടിച്ചു ; കൂടുതല്‍ ത്രില്ലുവേണം ; 200 വീടുകളില്‍ മോഷണം നടത്തി യുവതി!

ബോറടി മാറ്റാനായിരുന്നു താന്‍ മോഷണം നടത്തിയതെന്ന് 200ലധികം വീടുകളില്‍ മോഷണം നടത്തിയ യുവതി. ഫ്‌ലോറിഡയിലെ ഒരു ടെലിവിഷന്‍ പരിപാടിയായ ‘ഫോര്‍ത്ത് എസ്റ്റേറ്റി’ലെ പരിപാടിയില്‍ അവതാരകരായ മാറ്റ് ഓസ്റ്റിനോടും ജിഞ്ചര്‍ ഗാഡ്സ്ഡനോടുമാണ് ജന്നിഫര്‍ ഗോമസ് എന്ന ഫ്‌ളോറിഡക്കാരിയായ ‘കള്ളി’യുടെ വെളിപ്പെടുത്തല്‍. 200 ലധികം വീടുകളില്‍ താന്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ജന്നിഫര്‍ വിവാദ നായികയായി മാറിയിരുന്നു.

ജെന്നിഫറിന്റെ പിതാവ് ഒരു സൈക്യാട്രിസ്റ്റായിരുന്നു അമ്മ ഒരു ന്യൂറോളജിസ്റ്റുമായിരുന്നു. ഏഴു മക്കളില്‍ ഇളയവളായിരുന്ന ജെന്നീഫറിന്റെ എല്ലാ സഹോദരങ്ങളും ജീവിതത്തില്‍ വിജയിച്ച ആള്‍ക്കാരായിരുന്നു. എന്നാല്‍ കുട്ടിക്കാലത്ത്, അവരുടെ വിജയം അസൂയാവഹമായി ജെന്നിഫറിന് തോന്നിയില്ല. എല്ലാ ദിവസവും ജോലിക്ക് പോകുന്നു, പതിവ് കാര്യങ്ങളില്‍ ഏര്‍പ്പെടുന്നു എന്നത് ചിന്തിച്ച് നോക്കിയപ്പോള്‍ ജീവിതം ശരിക്കും വിരസമാണെന്ന് തോന്നി. എന്തെങ്കിലും വ്യത്യസ്തമായ കാര്യം ചെയ്യണമെന്ന് കരുതിയാണ് മോഷണത്തിനിറങ്ങിയത്.

സാഹസികതയും ബുദ്ധിയും കൗശലവുമൊക്കെ വേണ്ടുന്ന മോഷണകൃത്യം പിന്നീട് ആവേശമായി മാറി. സമ്പന്നരുടെ വീടുകളെ ലക്ഷ്യമാക്കിയും അവരുടെ ഏറ്റവും വിലപിടിപ്പുള്ള ചില സ്വത്തുക്കള്‍ മോഷ്ടിക്കുന്നതിലും ത്രില്ല് കണ്ടെത്തി. മൊത്തത്തില്‍, താന്‍ നൂറുകണക്കിന് വീടുകളില്‍ നിന്നും വിലപിടിച്ച വസ്തുക്കള്‍ മോഷ്ടിച്ചതായി അവള്‍ പറഞ്ഞു: ”എനിക്ക് യഥാര്‍ത്ഥത്തില്‍ നമ്പര്‍ അറിയില്ല, ഡിറ്റക്ടീവുകള്‍ പറഞ്ഞതും എന്റെ പേപ്പര്‍വര്‍ക്കിലെ കാര്യങ്ങളും മാത്രം അടിസ്ഥാനമാക്കി നോക്കിയാല്‍ അത് 200 ആണെന്ന് കഴിയുമെന്ന് അവര്‍ പറഞ്ഞു.

ഇപ്പോള്‍ ഗോമസ് തന്റെ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ആളുകള്‍ അവരുടെ വീട്ടുകാര്യങ്ങള്‍ മാത്രം ചെയ്യുന്നത് നിര്‍ത്താന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുകയാണ്. താന്‍ സമ്പന്ന സമൂഹത്തിലാണ് ജീവിച്ചിരുന്നതെന്നും അതിലൂടെ സമ്പന്നരായ സുഹൃത്തുക്കളുണ്ടെന്നും അവര്‍ പറഞ്ഞു. പണക്കാര്‍ സ്വയം സംരക്ഷിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നോട് പറഞ്ഞിരുന്നു. അത്തരം ആളുകളുടെ വീട്ടില്‍ മോഷണം നടത്താന്‍ അക്കാര്യങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും ഗോമസ് ചൂണ്ടിക്കാട്ടി.

വീട്ടുടമസ്ഥന്‍ നല്‍കുന്ന ചില അപ്രധാന സൂചനകള്‍, അവര്‍ക്ക് വളര്‍ത്തുമൃഗമുണ്ടെന്ന അറിയിപ്പുകള്‍, വലിയ കുറ്റിക്കാടുകള്‍ തുടങ്ങി അവര്‍ പങ്കുവെയ്ക്കുന്ന കാര്യങ്ങള്‍ തന്നെ കവര്‍ച്ചകള്‍ നന്നായി ആസൂത്രണം ചെയ്യാന്‍ സഹായിച്ചതായി പറഞ്ഞു. സമൂഹത്തില്‍ ഉന്നതനിയിലുള്ളവരുടെ വീടുകളും ലക്ഷ്യമിടാന്‍ ശ്രമിച്ചതായി അവര്‍ പറഞ്ഞു. നൂറുകണക്കിന് വീടുകളില്‍ അതിക്രമിച്ചു കയറിയ ഗോമസ് ഒടുവില്‍ ഒരു വീട്ടുടമസ്ഥന് മുന്നില്‍ പെട്ടുപോകുകയും അത് അറസ്റ്റിലേക്ക് നയിക്കുകയുമായിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തുവന്നശേഷം, താന്‍ തന്റെ ജീവിതം വഴിതിരിച്ചുവിട്ടുവെന്നും ഇപ്പോള്‍ മറ്റുള്ളവരെ ടാര്‍ഗെറ്റുചെയ്യുന്നത് ഒഴിവാക്കാന്‍ പ്രതിജ്ഞാബദ്ധയാണെന്നും ഗോമസ് പറഞ്ഞു.