ലോകത്തിലെ ഏറ്റവും വിരൂപനായ നായയെ കണ്ടെത്താനുള്ള ഒരു മത്സരത്തില്‍ വിജയിയായിരിക്കുകയാണ് എട്ട് വയസ്സുള്ള പെക്കിംഗീസ് ഇനത്തില്‍പ്പെട്ട നായ. സമ്മാനമായി ലഭിച്ചതാവട്ടെ അയ്യായിരം ഡോളറും. മഗ് റൂട്ട് ബിയര്‍ നടത്തുന്ന മത്സരത്തില്‍ ഏകദേശം 5 തവണ താങ് പങ്കെടുത്തട്ടുണ്ട്. അതില്‍ മൂന്ന് തവണയും രണ്ടാം സ്ഥാനം സ്വന്തമാക്കിയട്ടുണ്ട്. ഒരു റെയ്ക്യൂ ഫോസ്റ്ററില്‍ നിന്നാണ് ഉടമയ്ക്ക് നായയെ ലഭിക്കുന്നത്. നായ് പൊങ്ങന്‍ രോഗം ബാധിച്ച നായയുടെ ജീവിതം വളരെ അധികം കഷ്ടത്തിലായിരുന്നു.
പ്രതിരോധത്തിന്റെ ഒരു പ്രതീകമായിയാണ് താങ് അറിയപ്പെടുന്നത്. താങ്ങിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജിനാവട്ടെ നിരവധി ഫോളോവേഴ്‌സുമുണ്ട്.
മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത് പതിനാല് വയസ്സുള്ള റോ എന്നപഗ് നായയാണ്.രണ്ടാം സ്ഥാനത്തെത്തുന്ന നായയ്ക്ക് 3000 ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 2000 ഡോളറുമാണ് സമ്മാനം.