കുത്തനെ നില്ക്കുന്ന രണ്ടു പാറക്കെട്ടുകളുടെ വിടവുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകദേശം 565 മീറ്ററിലധികം ഉയരത്തില്‍ ഒരു നിര്‍മ്മിതി. ബെയ്പാന്‍ നദീതടത്തിന് മുകളിലായി 1854 അടി ഉയരത്തില്‍ ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും ഉയരത്തിലുള്ള പാലം എന്ന ഖ്യാതി നേടിയിരിക്കുകയാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് പാലം. ഒരു 200 നില കെട്ടിടത്തിന് തുല്യമായ 500 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ആദ്യത്തെ പാലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആദ്യത്തെ കേബിള്‍ പാലവുമാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് ഡ്യൂജ്.
ഒറ്റനോട്ടത്തില്‍ അത്ര ആകര്‍ഷകമായി തോന്നില്ലെങ്കിലും ഇത് ചൈനീസ് എഞ്ചിനീയറിംഗിന്റെയും ആധുനികതയുടെയും തെളിവായി നിലനില്ക്കുന്നു. ഇത് ‘ചൈനയുടെ ഇംപോസിബിള്‍ എഞ്ചിനീയറിംഗ് ഫീറ്റ്’ എന്നും അറിയപ്പെടുന്നു. ചൈനയിലെ ഏറ്റവും പര്‍വതപ്രദേശങ്ങളിലൊന്നായ ഗ്വിഷൂ, യുനാന്‍ പ്രവിശ്യകള്‍ക്കിടയിലുള്ള അതിര്‍ത്തിയോട് ചേര്‍ന്നാണ് പാലം സ്ഥിതി ചെയ്യുന്നത്.
ആധുനികമായ നിരവധി ഡിസൈനുകളും നവീകരണ ആശയങ്ങളും പുതിയ സാങ്കേതികവിദ്യകളും പാലത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായിരുന്നു.
അതുകൊണ്ടു തന്നെ നിര്‍മ്മിച്ച കമ്പനിക്ക് ‘ഗുസ്താവ് ലിന്ഡെന്താല് ഗോള്‍ഡ് മെഡല്‍’ ലഭിച്ചു, ഇത് ”നൊബേല്‍ സമ്മാനത്തിന് സമാനമായി കണക്കാക്കപ്പെടുന്നു. 2016-ല്‍ പൂര്‍ത്തീകരിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഗുയിഷൂ, യുനാന്‍ പ്രവിശ്യകളെ ബന്ധിപ്പിച്ചു, മുമ്പ് കാറുകള്‍ക്കും ട്രക്കുകള്‍ക്കും അപ്രാപ്യമായിരുന്ന ഒരു പ്രദേശം മുഴുവന്‍ തുറന്നു.അനേകം പ്രതിസന്ധികളെ മറികടന്നാണ് പാലം നിര്‍മ്മിച്ചത്.
ദുര്‍ഘടമായ ഭൂഘടനയായിരുന്നു പ്രധാന വെല്ലുവിളി. ഈ ഉയരത്തില്‍ വീശുന്ന അതിശക്തമായ കാറ്റായിരുന്നു മറ്റൊരു പ്രശ്നം. ബീപ്പാന് നദീതടത്തിന് മുകളിലൂടെ 720 മീറ്ററിലധികം (2,362 അടി) നീണ്ടുകിടക്കുന്ന, രണ്ട് ചുണ്ണാമ്പുകല്ലുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു. 1994 വരെ ചൈനയ്ക്ക് 122 മീറ്ററിനേക്കാള്‍ (400 മീറ്റര്‍) ഒരു പാലമേ ഉണ്ടായിരുന്നുള്ളൂ.
ഇന്ന്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 10 പാലങ്ങളും 152 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള 50-ലധികം പാലങ്ങളും ചൈനയിലുണ്ട്. അടുത്ത വര്‍ഷം 625 മീറ്ററോളം ഉയരം വരുന്ന ഹൗജിയാംഗ് ഗ്രാന്റ് കാന്യോന്‍ പാലം ഉദ്ഘാടനം ചെയ്യുന്നതോടെ ഏറ്റവും ഉയരം കൂടിയ പാലം എന്ന ചൈനയിലെ ‘ബെയ്പാഞ്ജിയാംഗ് പാല’ ത്തിന്റെ ‘ഗമ’ തകരും. എഞ്ചിനീയറിംഗിലെ കൂടുതല്‍ ചൈനീസ് അത്ഭുതങ്ങള്‍ക്കായി, ഹുബെയ് പ്രവിശ്യയിലെ ഷിസിഗുവാന്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജും ഡാഡോങ് റിവര്‍ ഗോര്‍ജ് തൂക്കുപാലവുമൊക്കെ കണ്ടാല്‍ മതി.