Movie News

സുരേഷ് ഗോപിക്ക് പിറന്നാൾ ദിന സമ്മാനമായി ‘വരാഹം’ത്തിന്റെ ടീസർ പുറത്തിറക്കി

സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം വരാഹത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറങ്ങിയത്. സുരേഷ് ഗോപി ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഒരു കഥാപാത്രം ആയിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. വൈരാഗ്യത്തിന്റെയും പ്രതികാരത്തിന്റെയും നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ഒരു ഗംഭീര ടീസറാണ് വരാഹത്തിന്റെതെന്ന് അഭിപ്രായവും ഈ ടീസർ നേടി. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലൂടെ സൂപ്പർസ്റ്റാറിന്റെ വേറിട്ട ഒരു കഥാപാത്രത്തെ കാണാനാകുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ 257 മത്തെ ചിത്രമാണ് ‘”വരാഹം. ” ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. നൂറോളം സെലിബ്രിറ്റി പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം സെലിബ്രിറ്റികൾ ഒരുമിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തത്.

ചരിത്രം കുറിച്ച തൃശ്ശൂരിലെ ഗംഭീര വിജയത്തിനുശേഷം സുരേഷ് ഗോപിയുടെ റിലീസാകാനിരിക്കുന്ന ചിത്രമാണ് വരാഹം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരേയും പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ,
സഞ്ജയ്പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. മലയാള ചലച്ചിത്ര രംഗത്ത് പുതിയൊരു നിർമ്മാണ കമ്പനി കൂടി വരുകയാണ്. മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം.


നവ്യനായർ, പ്രാചിതെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

-മഞ്ജു ഗോപിനാഥ്