Lifestyle

മുല്ലയുടെ അതേ നിറം , രൂപം , ആകൃതി; പക്ഷെ മണം മാത്രമില്ല, പൂ ചൂടുന്നവരുടെ ശ്രദ്ധയ്ക്ക്…

ഓണക്കാലമായാല്‍ പൂക്കള്‍ക്ക് വന്‍ഡിമാന്‍ഡാണ്. പൂക്കളങ്ങള്‍ ഒരുക്കാനും ഓണാഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് തലയില്‍
പൂചുടാനും പൂക്കള്‍ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ മുല്ലപ്പൂക്കള്‍ക്കാണ് പ്രിയം. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേയ്ക്കുള്ള മുല്ലപ്പൂവ് വരുന്നത്.

എന്നാല്‍ തമിഴ്നാട്ടില്‍നിന്നുവരുന്ന മുല്ലപ്പൂവി​നൊപ്പം മുല്ലയുടെ ആകൃതിയും രൂപവുമൊക്കെയുള്ള അപരനുമുണ്ടാകും. എന്നാല്‍ മണം മാത്രമുണ്ടാകില്ല. തമിഴ്‌നാട്ടിലെ നമ്പിമുല്ലയാണ് ഈ അപരന്‍ . ഏതാണ്ട് രണ്ട് വര്‍ഷമായി മുല്ലയോടൊപ്പം തന്നെ ഈ അപരനും എത്താറുണ്ട്. ഇവയുടെ ചെടിയും കേരളത്തിലെ നമ്പ്യാര്‍വട്ടത്തിന്റെ ചെടികളോട് സാമ്യമുണ്ട്. അധികം വിരിയാത്ത മുല്ലമൊട്ടിന്റെ രൂപം.

ഇത് അധികമായും ചാര്‍ത്തുമാലകളിലും കല്യാണ മാലകളിലുമാണ് മുല്ലയ്ക്ക് പകരമായി ഉപയോഗിക്കുന്നത്. ഇതില്‍ കറ അധികമായതിനാല്‍ തലയില്‍ ചൂടാറില്ല. ഇതിന് മുല്ലയുടെ പകുതി വില മാത്രമാണുള്ളത്. ഒരു ദിവസം മുഴുവന്‍ പുറത്തിരുന്നാലും വാടാറില്ല. മൊട്ട് അധികമായി വിരിയത്തുമില്ല. വിരിയുന്നതിനൊപ്പം ഇതിന്റെ വെള്ളനിറവും കൂടും.

യഥാര്‍ത്ഥ മുല്ലപ്പൂവിന് പരമാവധി അയുസ്സ് 12 മണിക്കൂറാണ്. വില വരുന്നതാവട്ടെ ഒരു കിലോയ്ക്ക് 800 രൂപയും. എന്നാല്‍ അപരന്‍ നമ്പ്യാര്‍വട്ടത്തിന്റെ വില കിലോയ്ക്ക് 300 രൂപയും. എന്നാല്‍ ഓണക്കാലമാകുന്നതോടെ വിലയിലും മാറ്റവരും. തമിഴ്‌നാടിന് പുറമേ ആന്ധ്രയിലും കര്‍ണാടകയിലും നമ്പ്യാര്‍വട്ടം ധാരളമുണ്ട്. യഥാര്‍ഥ പൂക്കളോടൊപ്പം തന്റെ നമ്പിയുടെ പ്ലാസ്റ്റിക് മാലയും വിപണി കീഴടക്കിയട്ടുണ്ട്. ഇവ വിഗ്രഹങ്ങളില്‍ ചാര്‍ത്താനാണ് അധികമായി ഉപയോഗിക്കുന്നത്.