Oddly News

ഈ തടാകത്തിന് പിങ്ക് നിറം വരാന്‍ ഒരു കാരണമുണ്ട്; നടുവിലൂടെ പോകുന്ന ചരക്ക് തീവണ്ടിയ്ക്ക് ഒരു ചരിത്രവും

കസക് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന റഷ്യയിലെ അല്‍തായ് പ്രദേശത്തെ ബര്‍ലിന്‍സ്‌കോയ് തടാകവും അതിലൂടെ കടന്നുപോകുന്ന ഗുഡ്‌സ് ട്രെയിനും പ്രശസ്തമാണ്. വേനല്‍ക്കാലത്ത് തടാകത്തിന്റെ നിറം പിങ്ക് ആകുന്നതും അതിലെ ജലോപരിതലത്തില്‍ തൊട്ട് കടന്നുപോകുന്ന റെയില്‍പാളവും അതിലൂടെ പോകുന്ന ഗുഡ്‌സ് ട്രെയിനുമാണ് ഇതിന് കാരണം. പിങ്ക് തടാകത്തിന് മുകളിലൂടെ പൊങ്ങിക്കിടക്കുന്ന പോലെ തോന്നിപ്പിച്ച് നീങ്ങുന്ന പഴയ ചരക്ക് തീവണ്ടി പൊങ്ങിക്കിടക്കുന്നത് കാണുന്നത് തികച്ചും വിചിത്രമായ ഒരു അനുഭവമാണ്.

സൈബീരിയയിലെ ഏറ്റവും വലിയ ഉപ്പ് നിക്ഷേപമാണ് ബര്‍ലിന്‍സ്‌കോയ് തടാകം. ഒരുപക്ഷേ ചാവുകടലിനേക്കാള്‍ ഉപ്പുരസം ഇതിനുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വീക്ഷണം. ഈ അസാധാരണമായ ഉയര്‍ന്ന ലവണാംശം ‘ആര്‍ട്ടെമിയ സലീന’ എന്ന് വിളിക്കപ്പെടുന്ന സൂക്ഷ്മമായ ഉപ്പുവെള്ള ചെമ്മീനെ ആകര്‍ഷിക്കുന്നു. വേനല്‍ക്കാലത്ത് ഇവ പെരുകുന്നതാണ് തടാകത്തിന് തിളക്കമുള്ള പിങ്ക് നിറം നല്‍കുന്നത്.

അത്രമാത്രം വിചിത്രമായ തടാകത്തെ മറ്റ് ജലാശയങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ദിവസത്തില്‍ പലതവണ അതിലൂടെ കടന്നുപോകുന്ന ചരക്ക് തീവണ്ടിയാണ്. ‘സാള്‍ട്ട് ഷേക്കര്‍’ എന്നറിയപ്പെടുന്ന ട്രെയിന്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് തടാകത്തിന്റെ അടിത്തട്ട് ഇളക്കിമറിച്ച് അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നു. ദിവസവും ഒന്നിലധികം തവണ തടാകത്തിലൂടെ കടന്നുപോകുന്ന ട്രെയിന്‍ ഓരോ വര്‍ഷവും ഏകദേശം 65,000 ടണ്‍ ഉപ്പ് ശേഖരിക്കും.

ഇത് ആദ്യമായി കാണുന്നവര്‍ക്ക് വളരെ വിചിത്രമായ അനുഭവമാണ്. ബര്‍ലിന്‍സ്‌കോയ് തടാകത്തിലെ ഉപ്പ് വിളവെടുപ്പ് കാണാന്‍ വേണ്ടി മാത്രം ഇവിടേയ്ക്ക് അനേകരാണ് എത്താറുള്ളത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഇത് ആരംഭിച്ചത്, കാതറിന്‍ ദി ഗ്രേറ്റ് പോലെയുള്ള ചില റഷ്യന്‍ രാജകുടുംബങ്ങള്‍ ഈ തടാകത്തില്‍ നിന്നുള്ള ഉപ്പ് അവരുടെ മേശയില്‍ വിളമ്പാന്‍ അനുവദിച്ചതോടെ സോവിയറ്റുകള്‍ ഈ പ്രക്രിയ യന്ത്രവല്‍ക്കരിച്ചു. ഉപ്പ് സാന്ദ്രത ഏറ്റവും കൂടുതലുള്ള തടാകത്തിന്റെ മധ്യത്തില്‍ നേരെ ട്രാക്കുകള്‍ സ്ഥാപിച്ചു.