Lifestyle

മുഖകാന്തിക്ക് ഉപ്പുകൊണ്ടൊരു ഫേഷ്യല്‍ ! ഇനി മുഖംമുതല്‍ നഖംവരെ തിളങ്ങും

മുഖസൗന്ദര്യം കാത്ത് സൂക്ഷിക്കാനും വര്‍ധിപ്പിക്കാനുമായി പല വഴികളും നോക്കുന്നവരാണ് അധികം ആളുകളും. എന്നാല്‍ കോട്ടോള്ളൂ നമ്മുടെ വീട്ടിലുള്ള ഉപ്പിന് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. കാല്‍കപ്പ് കടലുപ്പില്‍ അരക്കപ്പ് ഒലിവ് ഓയില്‍ മിക്സ് ചെയ്ത് കയ്യിലും കാലിലും പുരട്ടി നന്നായി മസാജ് ചെയ്യുക. ചര്‍മത്തിന് ഫ്രഷ്നസും മൃദുത്വവും ലബിക്കുമെന്നത് ഉറപ്പാണ്.

മുഖത്തിന്റെ സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്താനായി കടലുപ്പിലെ ഘടങ്ങള്‍ക്ക് കഴിവുണ്ട്. ഒരു ടീസ്പൂണ്‍ ഉപ്പെടുത്ത് അരക്കപ്പ് ഇളം ചൂടുവെള്ളത്തില്‍ മിക്സ ചെയ്ത് കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. കണ്ണിന്റെ ഭാഗങ്ങള്‍ ഒഴിവാക്കാവുന്നതാണ്.മുഖത്തെ കരിവാളിപ്പ് മാറാനായി ഇത് ബെസ്റ്റാണ്.

മുഖം പോലെ പ്രധാനമാണ് പാദവും. പാദസംരക്ഷണത്തിനും കടലുപ്പ് ഉപയോഗിക്കാം. ഒരേ അളവില്‍ കടലുപ്പും ബേക്കിങ് സോഡയും എടുത്ത് ഇളം ചൂടുള്ള വെള്ളത്തില്‍ മിക്സ് ചെയ്യുക. അതിലേക്ക് കാല്‍പാദം 15 മിനിറ്റോളം ഇറക്കിവെക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കാലിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

നഖങ്ങള്‍ സംരക്ഷിക്കാനും കടലുപ്പ് അടിപൊളിയാണ്. അതിനായി ഒരു ടീസ്പൂണ്‍ കടലുപ്പും ബേക്കിങ് സോഡയും നാരങ്ങനീരും അരക്കപ്പ് ചുടുവെള്ളത്തില്‍ ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക. ഈ മിശ്രതം 10 മിനിറ്റ് വിരലുകളില്‍ മുക്കി വെക്കണം.

പല്ലിന്റെ ഭംഗികൂട്ടുന്നതിനായും പല്ലിന്റെ വെണ്‍മയും കരുത്തും പകരുന്നതിനായി ഉപ്പ് ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ കടലുപ്പും രണ്ട് ടീസ്പൂണ്‍ ബേക്കിങ് സോഡയും നന്നായി മിക്സ ചെയ്ത് ടൂത്ത് പേസ്റ്റിന് പകരമായി ഉപയോഗിക്കാം. പല്ലിലെ കറകള്‍ പോകാനും ഇത് ഗുണം ചെയ്യും.

ഉപ്പ് ഫേഷ്യലിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? അതിനായി രണ്ട് ടീസ്പൂണ്‍ കടലുപ്പ്, നാല് ടീസ്പൂണ്‍ തേനുമായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം ചൂടുവെള്ളത്തില്‍ നനച്ച ടവ്വല്‍ മുഖത്ത് വെക്കുക. പിന്നീട് വെള്ളം ഉപയോഗിച്ച് കഴുകി കളവുന്നതാണ്.

ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും കടലുപ്പ് ഉപയോഗിക്കാം. ചൂടുവെള്ളത്തില്‍ കുറച്ച് കടലുപ്പ് ചേര്‍ത്ത് കുളിക്കാം.