പതിറ്റാണ്ടുകളായി ഹൊറര്‍ ആരാധകരെ ഭയപ്പെടുത്തുകയും ഒരു മുഴുവന്‍ സിനിമാ ഫ്രാഞ്ചൈസിയെ പ്രചോദിപ്പിക്കുകയും ചെയ്ത ഹോളിവുഡിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ‘അനബെല്‍’ ഒരു പാവം പാവക്കുട്ടിയെ പ്രശസ്ത പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ എഡ്, ലോറൈന്‍ വാറന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട ഒന്നാക്കി മാറ്റിയത്.
സിനിമയ്ക്ക് പ്രചോദനമായി മാറിയ ‘റാഗ്ഗെഡി ആന്‍ ഡോള്‍’ കണക്റ്റിക്കട്ടിലെ മണ്‍റോയിലെ വാറന്‍സ് ഒക്ള്‍ട്ട് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ അന്നബെല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഒരു പാരാനോര്‍മല്‍ ടൂറിനിടെ രക്ഷപ്പെട്ടു എന്ന കിംവദന്തികളെ തുടര്‍ന്നായിരുന്നു. അന്നബെല്ലെ പാവയുടെ യഥാര്‍ത്ഥ ജീവിത കഥയും അതിന്റെ തിരോധാനവും ഓണ്‍ലൈനില്‍ പരിഭ്രാന്തി തന്നെ സൃഷ്ടിച്ചു. ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോര്‍ സൈക്കിക് റിസര്‍ച്ച് സംഘടിപ്പിച്ച ഒരു യാത്രാ പ്രദര്‍ശനമായ ‘ഡെവിള്‍ ഓണ്‍ ദി റണ്‍’ എന്ന ടൂറിനിടെ പാവ അപ്രത്യക്ഷമായതായി അടുത്തിടെ കിംവദന്തികള്‍ പ്രചരിച്ചിരുന്നു.
ഈ മെയ് മാസത്തില്‍ ന്യൂ ഓര്‍ലിയാന്‍സില്‍ പാവ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നിരുന്നാലും, ചില സന്ദര്‍ശകര്‍ പര്യടനത്തിടെ പെട്ടെന്ന് ഒരു ദിവസം പാവയെ കണ്ടില്ല എന്ന തിരിച്ചറിഞ്ഞു.. എന്നാല്‍ അടുത്തുള്ള നോട്ട്വേ പ്ലാന്റേഷനില്‍ ഈ സമയം ദുരൂഹമായ തീപിടുത്തം ഉണ്ടായെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയാക്കി. പലരും കരുതിയത് പ്രേതം കയറിയ പാവ രക്ഷപ്പെട്ടതായിരിക്കുമെന്നും അതു തന്നെയാകാം തീപിടുത്തത്തിന്റെ കാരണമെന്നുമാണ് വിലയിരുത്തിയത്.
കിംവദന്തി അപ്പോള്‍ തന്നെ ഒരു ടിക്ടോക്ക് വീഡിയോയിലൂടെ സീനിയര്‍ ലീഡ് ഇന്‍വെസ്റ്റിഗേറ്ററായ ഡാന്‍ റിവേര കാഴ്ചക്കാരെ മ്യൂസിയത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി, ഒരു തടികൊണ്ടുള്ള ഗ്ലാസ് കെയ്‌സിനടുത്തെത്തി ആള്‍ക്കാരെ കാണിച്ചുകൊടുക്കുകയും ‘ഇതൊരു കിംവദന്തിയാണ്… അന്നബെല്ലെ മോഷ്ടിച്ചിട്ടില്ല.’ എന്ന് ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു. അനബെല്ലയെക്കെണ്ട് പരിഭ്രാന്തരാകുന്നത് ഇതാദ്യമല്ല. 2020-ല്‍, സമാനമായ ഒരു അവകാശവാദം ഉയര്‍ന്നു, ഇത് വാറന്റെ മരുമകനും നിലവിലെ മ്യൂസിയം ക്യൂറേറ്ററുമായ ടോണി സ്പെറയെ പാവയെ പൂട്ടിയിട്ടിരിക്കുകയാണെന്ന് പൊതുജനങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ പ്രേരിപ്പിച്ചു.