500 മണിക്കൂറിലധികം സമയമെടുത്ത് നിര്‍മ്മിച്ച 80 കിലോ ഗ്രാം ഭാരമുള്ള ഒരു ശില്പം, അതിനുള്ളിലാണെങ്കിലോ സൂക്ഷിച്ചിരിക്കുന്നത് ആഡംബര സ്കോച്ച് വിസ്കി. 49 വര്‍ഷം പഴക്കമുള്ള അപൂര്‍വ സിംഗിള്‍ മാള്‍ട്ട് വിസ്കിയാണ് അതിനുള്ളിലുള്ളത്. സഹ ഹദീദ് ആര്ക്കിടെക്റ്റിസിന്റെ ഡയറക്ടറായിരുന്ന മെലഡി ല്യൂങാണ് ” ദ് റയര്‍” എന്ന് പേര് നല്‍കിയിരിക്കുന്ന ശില്പം രൂപ കല്പന ചെയ്തിരിക്കുന്നത്.
1839ല്‍ സ്ഥാപിതമായ ഡാല്മോറും സ്കോട്ട്ലന്‍ഡിലെ ഡിസൈന്‍ മ്യൂസിയമായ വി ആന്‍ഡ് എ ഡണ്ടിയും തമ്മിലുള്ള പങ്കാളിത്തതിന്റെ ഭാഗമായിട്ടാണ് ദി ലൂമിനറി സീരീസ് എന്ന പേരില്‍ 3 ആഡംബര സ്കോച്ച് വിസ്കി കുപ്പികള്‍ മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. മൂന്ന് കുപ്പികളില്‍ രണ്ടെണ്ണത്തെയാണ് ശില്പമാക്കി മാറ്റിയത്.ശില്പ്പരൂപത്തിലുള്ള രണ്ട് കുപ്പികളില്‍ ഒന്ന് 93,750 പൗണ്ടിന് ലേലത്തില്‍ വിറ്റു. രണ്ടാമത്തെ കുപ്പി ഡിസ്റ്റിലറിയിലെ ആര്‍ക്കെവില്‍ സൂക്ഷിക്കും.
ശില്പം നിര്മ്മിച്ചിരിക്കുന്നതാവട്ടെ ഓറഞ്ച് നിറത്തിലുള്ള ഒരു ഗ്ലാസ് കഷണം കൊണ്ടാണ്. ദു ഡാല്‍മോര്‍ ഡിസ്റ്റലറി നിരവധി സ്കോച്ച് വിസ്കി ഉണ്ടാക്കിയട്ടുണ്ടെങ്കിലും ഒരു കലാരൂപത്തിലേക്ക് അവ പരിവര്‍ത്തനം ചെയ്തത് ആദ്യമായിട്ടാണ്.