പുഷ്പ ആദ്യ പതിപ്പ് വന്‍ ഹിറ്റായതോടെ ഡിസംബര്‍ 5 ന് പുറത്തുവരാനിരിക്കുന്ന പുഷ്പ 2 നെക്കുറിച്ചുള്ള ആകാംക്ഷ വളരെ വലുതാണ്. രണ്ടാം പതിപ്പിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ പുഷ്പ 3 യുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വെളിപ്പെടുത്തലുമായി വരികയാണ് പുഷ്പ ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാക്കള്‍. പുഷ്പ 3യെ കുറിച്ച് നിര്‍മ്മാതാവ് രവിശങ്കര്‍ സൂചന നല്‍കിയത് ആരാധകരെ ആവേശത്തിലാക്കി.
ഒക്ടോബര്‍ 24ന് ഹൈദരാബാദില്‍ സിനിമയുടെ പ്രമോഷനുമായി നടന്ന പത്രസമ്മേളനത്തോടെയാണ് പുഷ്പ 3യെ കുറിച്ച് നിര്‍മ്മാതാവ് രവിശങ്കര്‍ സൂചന നല്‍കിയത്. ഈ വര്‍ഷമാദ്യം ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തപ്പോള്‍ പുഷ്പ 3 യും ഉണ്ടാകുമെന്ന് സാക്ഷാല്‍ അല്ലു അര്‍ജുന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍, നിര്‍മ്മാതാവ് രവിശങ്കറിനോട് പുഷ്പ 3 ഉണ്ടാകുമോ എന്ന ചോദ്യത്തിന് പുഷ്പ 2 നിങ്ങളെല്ലാവരും ചേര്‍ന്ന് ഹിറ്റാക്കിയാല്‍ പുഷ്പ 3 തരാമെന്ന് അദ്ദേഹം പറഞ്ഞു.
‘പുഷ്പ 3 ന് ശക്തമായ ലീഡുണ്ടെന്നും തീര്‍ച്ചയായും അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യം ഫെബ്രുവരിയില്‍ . വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ അല്ലുഅര്‍ജ്ജുന്‍ മൂന്നാം ഭാഗം സ്ഥിരീകരിച്ചു. ”നിങ്ങള്‍ക്ക് തീര്‍ച്ചയായും മൂന്നാം ഭാഗം പ്രതീക്ഷിക്കാം, ഞങ്ങള്‍ ഇത് ഒരു ഫ്രാഞ്ചൈസിയാക്കാന്‍ ആഗ്രഹിക്കുന്നു, കൂടാതെ ലൈനപ്പിനായി ഞങ്ങള്‍ക്ക് ആവേശകരമായ ആശയങ്ങളുണ്ട്.” അല്ലു അര്‍ജുന്‍ പറഞ്ഞു. പുഷ്പ 2 നെ കുറിച്ചും അദ്ദേഹം പറഞ്ഞു, ‘പുഷ്പ 1 ല്‍ നിങ്ങള്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ഷേഡാണ് പുഷ്പ 2 ന് ഉണ്ടാകാന്‍ പോകുന്നത്, കാരണം നിങ്ങള്‍ കണ്ടത് സ്‌പെക്ട്രത്തിന്റെ താഴത്തെ അറ്റമാണെന്നും പറഞ്ഞു. പുഷ്പ 2: ദി റൂള്‍ ഡിസംബര്‍ 6 ന് തിയറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആക്ഷന്‍ ഡ്രാമയില്‍ അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജഗദീഷ് പ്രതാപ് ബണ്ഡാരി, ജഗപതി ബാബു, പ്രകാശ് രാജ്, അനസൂയ ഭരദ്വാജ്, റാവു രമേഷ് തുടങ്ങി നിരവധി പേര്‍ സഹതാരങ്ങളുടെ ഭാഗമാണ്. മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ സാങ്കേതിക ടീമില്‍ ഛായാഗ്രാഹകന്‍ മിറോസ്ലാവ് കുബ ബ്രോസെക്, എഡിറ്റര്‍ നവീന്‍ നൂലി, സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദ് എന്നിവരാണുള്ളത്.