Celebrity

നിത അംബാനി കുടിച്ച ആ കുപ്പിവെള്ളത്തിന്റെ വില 50ലക്ഷം? ഇതിന്റെ ശരിക്കും വില ഇങ്ങനെ!

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിതാ അബാനിയുടെ ഒരു ചിത്രം വളരെ ശ്രദ്ധ പിടിച്ച് പറ്റി. നിതാ അബാനി പ്രത്യേക രീതിയുലുള്ള ഒരു വാട്ടര്‍ബോട്ടിലില്‍ നിന്ന് വെള്ളം കുടിക്കുന്ന ചിത്രമായിരുന്നു അത്. 50 ലക്ഷം രൂപ വരുന്ന ബോട്ടിലായിരുന്നു അത്. എന്നാല്‍ ചിത്രം മോര്‍ഫ് ചെയ്തതായിരുന്നുവെന്നും അത് വെറും മിനറല്‍ വാട്ടറായിരുന്നുവെന്നും തെളിഞ്ഞു.

കാര്യമിങ്ങനെയൊക്കെയാണെങ്കിലും അന്നു മുതല്‍ ആളുകള്‍ ഈ വാട്ടര്‍ ബോട്ടിലിനെക്കുറിച്ചും ബ്രാന്‍ഡിനെക്കുറിച്ചും ഇന്റര്‍നെറ്റില്‍ തെരച്ചില്‍ ആരംഭിച്ചു. ” അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ ഒരു മോഡിഗ്ലിയാനി ” എന്നാണ് ബ്രാന്‍ഡ് അറിയപ്പെടുന്നത്. ഇതിന്2010 ഇല്‍ ലോകത്തെ ഏറ്റവും വിലയേറിയ കുപ്പിയെന്ന വേള്‍ഡ് റെക്കോര്‍ഡ് പദവി നല്‍കിയട്ടുണ്ട്. 50 ലക്ഷം രൂപയാണ് ഇതിന് വിലവരുന്നത്. ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരുടെ പ്രിയപ്പെട്ട വാട്ടര്‍ ബ്രാന്‍ഡ്‌ ആണിത്.

ഇതിന്റെ പാക്കേജാണ് ഇതിന് ഇത്രയും വിലവരാനുള്ള കാരണം. 24 കാരറ്റ് സ്വര്‍ണ്ണം ഉപയോഗിച്ചാണ് ഓരോ കുപ്പിയും നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളത്തില്‍ 5ഗ്രാം 24 കാരറ്റ് സ്വര്‍ണം അടങ്ങിയട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ബോട്ടില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഫെര്‍ണാണ്ടോ അല്‍താമിറാനോയാണ്. ഫ്രാൻസിലെ ഒരു നീരുറവ, ഫിജിയിലെ മറ്റൊരു നീരുറവ, ഐസ്‌ലൻഡിലെ ഹിമാനികൾ എന്നിവിടങ്ങളില്‍ നിന്നെടുത്ത ജലമാണ് കുപ്പിയില്‍ നിറയ്ക്കുന്നത്.