നൈജീരിയന്‍ ബിസിനസുകാരനും ആരോഗ്യപരിപാലന പ്രൊഫഷണലുമായ കെന്‍ ഒകോറോഫോര്‍ തന്റെ ബാല്യകാല സ്വപ്നംഎന്ന പദവി അറുപതാം വയസ്സില്‍ പൂര്‍ത്തിയാക്കി. തെക്ക്-കിഴക്കന്‍ നൈജീരിയയിലെ അദ്ദേഹത്തിന്റെ ജന്മനാടായ ഒഗുട്ടയിലെ പ്രശസ്തവും പുരുഷന്മാര്‍ മാത്രമുള്ളതുമായ ‘ഇഗ്ബു സൊസൈറ്റി’യില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി.
ധീരതയുടേയും സമൂഹ അന്തസ്സിന്റെയും അടയാളമായി നൈജീരിയയില്‍ കരുതുന്ന ‘പുലി കൊലയാളി’ ഹീറോകളുടെ ഗ്രൂപ്പാണ് ഇഗ്ബു സൊസൈറ്റി. ഈ പട്ടികയിലാണ് കെന്‍ ഒകോറോഫോറും ഉള്‍പ്പെട്ടത്. നൈജീരിയന്‍ ഗോത്രഭാഷയായ ഇഗ്‌ബോയില്‍ ‘ഒഗ്ബുവാഗു’ എന്നറിയപ്പെടുന്ന പദവി നേടാന്‍ ഒരാള്‍ ഒരു പുള്ളിപ്പുലിയെ വേട്ടയാടി കൊലപ്പെടുത്തി പ്രാദേശിക രാജാവിന് സമര്‍പ്പിക്കണം.
ഒരിക്കല്‍ ഇത് ചെയ്താല്‍ പിന്നീട് അതിന്റെ മാംസം ഒഗുട്ടയ്ക്ക് ചുറ്റുമുള്ള 25 ഗ്രാമങ്ങള്‍ക്കിടയില്‍ പങ്കിടും. 1955-ല്‍ ഒകോറോഫോറിന്റെ പിതാവ് പട്ടം നേടിയ കാര്യം അമ്മയില്‍ നിന്നും ഒകോറോഫോര്‍ കേട്ടിട്ടുണ്ട്. രണ്ടു പ്രാവശ്യം പുള്ളിപ്പുലി യുടെ മാംസം കഴിച്ചത് അവര്‍ ഓര്‍ക്കുന്നു. പുള്ളിപ്പുലിയുടെ മാംസത്തിന് കാട്ടുരുചിയും അല്‍പ്പം ഉപ്പുമായിരുന്നെന്ന് അവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
എന്നാല്‍ ഇക്കാലത്ത് പദവി പണം കൊടുത്തുനേടാനാകും. മേഖലയില്‍ വേട്ടയാടാന്‍ പുള്ളിപ്പുലി വിരളമായതോടെ ‘പുലിവേട്ട’ അവസാനിച്ചു. 1987ലാണ് അവസാനം പുലിയെ ബലിയര്‍പ്പിച്ചത്. വേട്ടയാടാന്‍ പുലിയില്ലാതെ വന്നതോടെ ഇപ്പോള്‍ പണം നല്‍കിയാണ് പദവി നേടുന്നത്. പാരമ്പര്യത്തിന്റെ സാമുദായിക മനോഭാവം നിലനിര്‍ത്തിക്കൊണ്ട് 25 ഗ്രാമങ്ങളിലെ കുടുംബനാഥന്മാര്‍ക്കിടയില്‍ തത്തുല്യമായതും അതേസമയം വെളിപ്പെടുത്താത്ത ഗണ്യമായ തുക വിതരണം ചെയ്യണം.
1942-ഒജിറിക്ക എന്നയാള്‍ ‘പുലി കൊലയാളി’യില്‍ എത്തിയത് മുതലാണ് പദവി പണം കൊടുത്തുള്ളതായി മാറിയത്. പുലിയെ പിടികൂടിയെങ്കിലും മാതാവ് മരിച്ചതിനാല്‍ ഒജിറിക്കയ്ക്ക് ആറുമാസം ആചാരം തുടരാന്‍ കഴിയില്ലായിരുന്നു. പകരം മറ്റൊരു പുലിയെ കണ്ടെത്താന്‍ തീരുമാനിച്ചെങ്കിലും പരാജയപ്പെട്ടു. ബുദ്ധിമുട്ട് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ ബന്ധുവും ഒഗുട്ടയിലെ പരമ്പരാഗത രാജാവുമായ ഈസ് ഇഗ്വെ പുള്ളിപ്പുലിക്ക് പകരം നാല് ഷില്ലിംഗ് നല്‍കാന്‍ വ്യവസ്ഥ ചെയ്തു.
അന്ന് മുതലാണ് ‘ഒഗ്ബുവാഗു’ ആകാന്‍ ഒന്നുകില്‍ പണം അല്ലെങ്കില്‍ പുള്ളിപ്പുലി എന്ന മാനദണ്ഡമായത്. ഇഗ്ബു സൊസൈറ്റിയില്‍ നിലവില്‍ 75 അംഗങ്ങളുണ്ട്. ‘ഒഗുട്ടയില്‍ വീരന്മാരുടെ സമൂഹത്തില്‍ ചേര്‍ന്നാല്‍ ഗ്രാമവാസികളുടെ ബഹുമാനവും പട്ടണത്തിലെ മിക്ക തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ പങ്കാളികളാകുകയും ചെയ്യാം. പതിറ്റാണ്ടുകളായി യുഎസില്‍ താമസിച്ചിരുന്നെങ്കിലും ഒരു ഒഗ്ബുവാഗു ആകാന്‍ ഒകോറോഫോര്‍ തന്റെ വേരുകളിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
നൈജീരിയയിലെ ഏറ്റവും ആദരണീയനായ സുപ്രീം കോടതി ജഡ്ജിമാരില്‍ ഒരാളായ അന്തരിച്ച ചുക്വുഡിഫു ഒപുട്ടയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ‘ഒഗ്ബുവാഗു’ സംഘത്തിലുണ്ട്. സ്വീഡിഷ്-നൈജീരിയന്‍ സംഗീതജ്ഞനായ അല്‍ബന്‍ ഉസോമ ന്വാപ, സംരംഭകനും അന്തരിച്ച പ്രശസ്ത നോവലിസ്റ്റ് ഫ്‌ലോറ ന്‍വാപ്പയുടെ ഭര്‍ത്താവുമായ പരേതനായ ഗോഗോ നവാകുചെയും വരെ ഇതിലുണ്ട്.