യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്.
പിറന്നാളിന് മുന്നോടിയായി നടത്തിയ മേക്കോവര്‍ വീഡിയോയാണ് അഹാന തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. നീളത്തിലുള്ള മനോഹരമായ മുടിയാണ് അഹാനയുടെ ഐഡന്റിറ്റി. ആരാധകരൊക്കെ താരത്തിന്റെ മുടിയെ കുറിച്ച് പറയാറുണ്ട്. ഇപ്പോള്‍ തന്റെ നീളത്തിലുള്ള മുടി മുറിച്ച് പുത്തന്‍ ലുക്കില്‍ എത്തിയിരിയ്ക്കുകയാണ് അഹാന. ആദ്യം നീളത്തിലുള്ള മുടിയുമായി എത്തുന്ന അഹാന പിന്നീട് മുടി മുറിച്ച ലുക്കിലാണ് എത്തുന്നത്. അടുത്ത ദിവസം എന്റെ പിറന്നാളാണ്. എന്റെ മുടി വെട്ടിയതിനെക്കുറിച്ച് നിങ്ങള്‍ക്കെന്താണ് തോന്നുന്നതെന്നുമായിരുന്നു പുതിയ ഗെറ്റപ്പിനെ കുറിച്ച് അഹാന കുറിച്ചിരിയ്ക്കുന്നത്.
താരങ്ങളും ആരാധകരുമെല്ലാം പോസ്റ്റിന് താഴെയായി അഭിപ്രായം രേഖപ്പെടുത്തിരുന്നു. ഇതെനിക്കിഷ്ടമായെന്നായിരുന്നു അനുപമ പരമേശ്വരന്‍ പറഞ്ഞത്. നല്ലൊരു മാറ്റമെന്നായിരുന്നു മിയയുടെ കമന്റ്. സ്‌റ്റൈലിഷാണെന്നായിരുന്നു നൂറിന്‍ പറഞ്ഞത്. സാനിയ ഇയ്യപ്പന്‍, അശ്വതി ശ്രീകാന്ത്, രജിഷ വിജയന്‍, നീനു ദീപ്തി സതി തുടങ്ങിയ താരങ്ങളെല്ലാം വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.