Celebrity

‘ഏറ്റവും വിലയേറിയ ബന്ധം… അമ്മയും മകളും’; കുഞ്ഞുവാവയുടെ വീഡിയോ പങ്കുവെച്ച് പേളി മാണി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്.

നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷവും രണ്ടാമത്തെ മകളുടെ ജനനവും പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ നില ബേബിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുന്നതു പോലെ കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങളോ വീഡിയോയോ പേളിയോ ശ്രീനിഷോ പങ്കുവെച്ചിരുന്നില്ല. ഇതേക്കുറിച്ചുള്ള പരിഭവങ്ങള്‍ ആരാധകര്‍ പേളിയുടെ പോസ്റ്റുകളില്‍ കുറിച്ചിട്ടുമുണ്ടായിരുന്നു.

ഇപ്പോള്‍ ഇളയമകളുടെ ചെറിയൊരു വീഡിയോയുമായി തന്റെയും മകളുടേയും ബന്ധത്തെ കുറിച്ചുള്ള വികാരനിര്‍ഭരമായ കുറിപ്പുമായി എത്തുകയാണ് പേളി. ” ഇതെല്ലാം വിശദാംശങ്ങളാണ്… അമ്മയും കുഞ്ഞും വിശ്രമിക്കാനുള്ള സമയമാണിതെന്ന് അവര്‍ പറയുന്നു… എന്നാല്‍ അവര്‍ ഉദ്ദേശിക്കുന്നത് ഇതാണ്… അമ്മയും കുഞ്ഞും പരസ്പരം ഏറ്റവും ബന്ധം വേണ്ട സമയമാണിത്… പരസ്പരം മനസ്സിലാക്കുക… കാരണം നില എങ്ങനെയായിരുന്നോ അതില്‍ നിന്ന് അവള്‍ വളരെ വ്യത്യസ്തയാണ്… കാരണം അവള്‍ ഒരു തികച്ചും വ്യത്യസ്തയാണ്… അവളെ കാണുമ്പോള്‍ ഞാന്‍ കൂടുതല്‍ ബോധവതിയാകുന്നു… എന്റെ സഹജാവബോധം എന്നെ നയിക്കുന്നു… നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളും ഈ ചെറിയ കുഞ്ഞിനെ കേന്ദ്രീകരിക്കുമ്പോള്‍… അതാണ് ആജീവനാന്ത ബന്ധത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്… ഏറ്റവും വിലയേറിയ ബന്ധം… അമ്മയും മകളും….” – എന്നാണ് മനോഹരമായ വീഡിയോ പകര്‍ത്തിയ ശ്രീനിഷിന് നന്ദി പറഞ്ഞു കൊണ്ട് പേളി കുറിയ്ക്കുന്നത്.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/C3Cy0CcPSq7/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==