Hollywood

പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ആറാം ഭാഗം ഉടനില്ല; ഡിസ്‌നി പിന്നോട്ട് പോയി, ജോണി ഡെപ്പിനും താല്‍പ്പര്യമില്ല

പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ആരാധകര്‍ ദീര്‍ഘനാളായി സിനിമയുടെ പുതിയ സീക്വലിന് വേണ്ടി ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ സിനിമയുടെ ഇനിയൊരു ഭാഗം ഉടന്‍ ഉണ്ടായേക്കില്ലെന്ന് സൂചനകള്‍. സിനിമയ്ക്ക് വേണ്ടി ഫ്രാഞ്ചൈസിയോ മുഖ്യതാരം ജോണി ഡെപ്പോ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് ഹോളിവുഡില്‍ നിന്നുള്ള മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍.

പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ ജാക്ക് സ്പാരോയെ അവതരിപ്പിച്ചതിന് പേരുകേട്ട താരമാണ് ജോണി ഡെപ്പ്. അടുത്ത സിനിമയ്ക്ക് ഇദ്ദേഹം തയ്യാറെടുക്കുമ്പോഴാണ് വ്യക്തിജീവിതത്തില്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ ഡിസ്‌നി അദ്ദേഹത്തെ ഫ്രാഞ്ചൈസിയില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്താക്കിയിരുന്നു. ഇതോടെ പൈറേറ്റ്സിന് പകരം മറ്റൊരു ലാഭകരമായ പ്രോജക്റ്റ് തേടി താരവും പോയി എന്ന് പറയപ്പെടുന്നു. ഇതിന് പിന്നാലെ ഹോളിവുഡിലെ അപ്രതീക്ഷിത സമരം കൂടിയായപ്പോള്‍ ഡിസ്‌നിയും തീരുമാനത്തില്‍ നിന്നും പിന്നോക്കം പോയതായിട്ടാണ് ഇന്‍സൈഡ് ദി മാജിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം തന്നെ ആറാമത്തെ പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ചിത്രത്തിനായി ദി ലാസ്റ്റ് ഓഫ് അസിന്റെ ഷോറൂണര്‍ ക്രെയ്ഗ് മാസിന്‍ ഒരു പ്‌ളോട്ട് ഉണ്ടാക്കിയതായി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം ഒരു മികച്ച തിരക്കഥ എഴുതിയെങ്കിലും അതിന് പിന്നാലെയാണ് സിനിമയ്ക്ക പിന്നിലെ സാങ്കേതിക വിദഗ്ദ്ധരുടെ സമരം ഹോളിവുഡില്‍ സംഭവിച്ചത്. എന്നാല്‍ സിനിമയുടെ പുതിയ അപ്‌ഡേറ്റ്‌സിനായി ആരാധകര്‍