Featured Oddly News

വിവാദങ്ങള്‍ തിരിച്ചടിയായി; ‘സോറി’; സോറയോട്‌ വിടപറഞ്ഞ്‌ ഓപ്പണ്‍ എ.ഐ.; അപ്രതീക്ഷിതം

വാഷിങ്‌ടണ്‍: ഓപ്പണ്‍എഐയുടെ വിഡിയോ നിര്‍മാണ ആപ്പായ സോറ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഡിസ്‌നിയുമായുള്ള പങ്കാളിത്തവും കമ്പനി റദ്ദാക്കിയിട്ടുണ്ട്‌. ഏകദേശം രണ്ട്‌ വര്‍ഷം മുമ്പാണു സോറ അവതരിപ്പിച്ചത്‌.ലളിതമായ നിര്‍ദേശങ്ങള്‍ ഉപയോഗിച്ച്‌ യാഥാര്‍ത്ഥ്യത്തോട്‌ അടുത്തുനില്‍ക്കുന്ന വിഡിയോകള്‍ നിര്‍മിക്കാന്‍ സോറ ഉപയോഗിച്ച സാധിച്ചിരുന്നു. അതോടെ സോറ ജനപ്രീതി നേടി. മറ്റ്‌ സോഫ്‌റ്റ്‌വേറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ സോറ പിന്‍വലിക്കുന്നതെന്നു ചാറ്റ്‌ജിപിടി അറിയിച്ചു. റോബോട്ടിക്‌സ്‌ പോലുള്ള മേഖലകളില്‍ ശ്രദ്ധ ചെലുത്താനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. ‘യഥാര്‍ത്ഥ ലോകത്തിലെ, ഭൗതികമായ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന’ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ്‌ അവര്‍ Read More…

Hollywood

പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ആറാം ഭാഗം ഉടനില്ല; ഡിസ്‌നി പിന്നോട്ട് പോയി, ജോണി ഡെപ്പിനും താല്‍പ്പര്യമില്ല

പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ആരാധകര്‍ ദീര്‍ഘനാളായി സിനിമയുടെ പുതിയ സീക്വലിന് വേണ്ടി ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ സിനിമയുടെ ഇനിയൊരു ഭാഗം ഉടന്‍ ഉണ്ടായേക്കില്ലെന്ന് സൂചനകള്‍. സിനിമയ്ക്ക് വേണ്ടി ഫ്രാഞ്ചൈസിയോ മുഖ്യതാരം ജോണി ഡെപ്പോ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് ഹോളിവുഡില്‍ നിന്നുള്ള മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍. പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ ജാക്ക് സ്പാരോയെ അവതരിപ്പിച്ചതിന് പേരുകേട്ട താരമാണ് ജോണി ഡെപ്പ്. അടുത്ത സിനിമയ്ക്ക് ഇദ്ദേഹം തയ്യാറെടുക്കുമ്പോഴാണ് വ്യക്തിജീവിതത്തില്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ ഡിസ്‌നി അദ്ദേഹത്തെ ഫ്രാഞ്ചൈസിയില്‍ Read More…