Celebrity

സമാന്ത റുത്ത് പ്രഭു വീണ്ടും വിവാഹിതയാവുന്നു? രാജ് നദിമോരുവിനൊപ്പം ദുബായിലെന്ന് റിപ്പോർട്ടുകൾ

നാഗ ചൈതന്യയുമായിട്ടുള്ള വിവാഹവും വിവാഹമോചനവുമാണ് സമാന്ത റൂത്ത് പ്രഭുവിനെ കൂടുതല്‍ വാര്‍ത്തകളില്‍ നിറച്ചത്. അതിനു ശേഷമുണ്ടായ മയോനൈറ്റിസ് എന്ന ശാരീരിക രോഗവും താരത്തിന് വലിയൊരു തിരിച്ചടിയായിരുന്നു. തുടര്‍ന്ന് സിറ്റാഡല്‍- ഹണ്ണി ബണ്ണി സീരീസിന്റെ സംവിധായകൻ രാജ് നിധിമോരുമായി സാമന്ത പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണെന്ന പരന്നു. നിലവിൽ രാജ് നിഡിമോരുവിനൊപ്പം ദുബായിലാണ് സമാന്തയെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെ നിന്നും എടുത്ത് പങ്കുവച്ച ചിത്രങ്ങളും സോഷ്യൽല മീഡിയയിൽ വൈറലായിരുന്നു.

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സമാന്തയുടെ രണ്ടാം വിവാഹം ഉടൻ ഉണ്ടാവും എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ സ്വകാര്യമായൊരു ചടങ്ങായിരിക്കും വിവാഹം എന്ന റിപ്പോർട്ടുകളും ഉണ്ട്. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് രാജ് നിഡിമോരു.

എന്നാൽ ഈ വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല. രാജ് നിഡിമോരുവിനൊപ്പമുള്ള സമാന്തയുടെ പ്രണയ ഗോസിപ്പുകള്‍ സമാന്തയോ രാജ് നിഡിമോരുവോ നിഷേധിച്ചില്ല എന്ന് മാത്രമല്ല, കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടേയിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം രാജ് നിദിമോരുവിന്റെ ഭാര്യ പങ്കുവയ്ക്കുന്ന ഇൻസ്റ്റഗ്രാം സ്റ്റോറികളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഒരു പിക്കിള്‍ബോള്‍ ടൂർണമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമാന്ത പങ്കിട്ടതോടെയാണ് സംവിധായകന്‍ രാജ് നിധിമോറുമൊത്ത് താരം പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിച്ചു തുടങ്ങിയത്. വേള്‍ഡ് പിക്കിള്‍ബോള്‍ ലീഗില്‍ ചെന്നൈ ടീമിന്റെ സഹഉടമയാണ് സമാന്ത. സംവിധായകനൊത്ത് ടീമിനെ പ്രോത്സാഹിപ്പിക്കാൻ ഒന്നിച്ചെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വൈറലാകുകയും ചെയ്തു.

2017ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. 2021ല്‍ ഇരുവരും വേർപിരിഞ്ഞു. നാഗചൈതന്യ അഭിനേത്രിയായ ​ശോഭിത ധൂളിപാലയെ വിവാഹം ചെയ്തിരുന്നു. ​ശോഭിതയും നാഗചൈതന്യയും തങ്ങളുടെ ആദ്യ കണ്മണിയെ കാത്തിരിക്കുകയാണെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *