ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തേരോട്ടം. തുടര്‍ച്ചയായി നാലാം മത്സരത്തിലും ഉജ്വല വിജയം നേടിയ അവര്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗലുരുവിനെയാണ് ഇന്ന് കീഴടക്കിയത്. സഞ്ജുവിന്റെ അര്‍ദ്ധശതകവും ഇംഗ്‌ളണ്ട് താരം ജോസ് ബട്‌ളറുടെ സെഞ്ച്വറിയും ടീമിനെ മികച്ച വിജയത്തിലേക്ക് നയിച്ചു.
ആദ്യ ഇന്നിംഗ്‌സില്‍ വിരാട് കോഹ്ലിയുടെ സെ്ഞ്ച്വറി മികവില്‍ മികച്ച ടോട്ടലായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് നേടിയത്. 58 പന്തുകളില്‍ നിന്നുമായിരുന്നു ജോസ് ബട്‌ളറുടെ സെഞ്ച്വറി വന്നത്. ഒമ്പത് ബൗണ്ടറിയും നാലു സിക്‌സറുകളുമാണ് ബട്‌ളറുടെ ബാറ്റില്‍ നിന്നും പറന്നത്. സഞ്ജു 42 പന്തുകളില്‍ 69 റണ്‍സ് നേടി എട്ടു ബൗണ്ടറികളും രണ്ടുസിക്‌റുകളും സഞ്ജുവും പറത്തി. ഈ സീസണിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ വിജയം രാജസ്ഥാന്റെ വഴിയിലെത്തി.
സീസണിലെ ഏതൊരു വിക്കറ്റിനും വേണ്ടിയുള്ള ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു ഇത്. ഇതേ മത്സരത്തില്‍ തന്നെ ആദ്യ ഇന്നിംഗ്‌സില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ കോഹ്ലിയും ഫാഫ് ഡു പ്ലെസിസും നേടിയ 125 റണ്‍സിന്റെ സ്വന്തം ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ അതേ റെക്കോര്‍ഡ് തൊട്ടുപിന്നാലെ വെറും തൊണ്ണൂറ് മിനിറ്റുകള്‍ക്ക് ശേഷം സഞ്ജുവും ബട്‌ളറും ചേര്‍ന്ന് പൊളിച്ചടുക്കുകയായിരുന്നു.