നര്‍ത്തകിയും സിനിമ-സീരിയല്‍ താരവുമാണ് വീണ നായര്‍. ബിഗ് ബോസ് സീസണ്‍ 2-വിലും വീണ പങ്കെടുത്തിരുന്നു. ഷോയിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പലപ്പോഴും വീണയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം രൂക്ഷമായ ഭാഷയിലുള്ള മറുപടിയാണ് നല്‍കാറുള്ളത്.
ഇപ്പോള്‍ തന്റെ പുതിയ ചിത്രം പങ്കുവെച്ചുള്ള വീണയുടെ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്. ടോപ്പ് മാത്രം ധരിച്ചു കൊണ്ടുള്ള ചിത്രത്തിന് പാന്റ്‌സ് ഇടാന്‍ മറന്നു പോയോ എന്ന കമന്റ് നിരോധിച്ചിരിക്കുന്നുവെന്നാണ് വീണ ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്. ഈ ചിത്രത്തിന് മനോഹരമായിരിയ്ക്കുന്നുവെന്നും, കാണാന്‍ വളരെ ഭംഗിയുണ്ടെന്നും, അടിപൊളിയാണെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.
നേരത്തെ പാന്റില്ലാതെ ടോപ്പ് മാത്രമിട്ട് നില്‍ക്കുന്ന പോസ്റ്റ് വീണാ നായർ പങ്കിട്ടപ്പോള്‍ ധാരാളം മോശം കമന്റുകളും വന്നിരുന്നു. വീഡിയോയില്‍ വീണ ധരിച്ച വസ്ത്രമാണ് ചിലരെ ചൊടിപ്പിച്ചത്. അത്തരക്കാര്‍ക്ക് അര്‍ഹിക്കുന്ന മറുപടിയും അന്ന് വീണ നല്‍കിയിരുന്നു. ചേച്ചി പാന്റ് എന്ന് പറഞ്ഞയാള്‍ക്ക് വീണ നല്‍കിയ മറുപടി പാന്റ് ഉണങ്ങാന്‍ ഇട്ടേക്കുവാ എന്നായിരുന്നു. ബുക്കിംഗ് കുറയും എന്ന് കമന്റിട്ടയാള്‍ക്ക് വീണ നല്‍കിയ മറുപടി തന്റെ വീട്ടിലൊക്കെ ഡ്രസ് നോക്കിയാണോ ഇപ്പോ ബുക്കിംഗ് എന്നായിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ് വീണ പ്രേക്ഷകർക്ക് കൂടുതൽ പരിചിതയാകുന്നത്. ആർ ജെ അമൻ ആണ് വീണയുടെ ഭർത്താവ്. ഒരു മകനുണ്ട്. അടുത്തിടെ ഇരുവരും പിരിഞ്ഞതായി വീണ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.