‘മച്ചാന്റെ മാലാഖ’യുടെ ആദ്യ ഗാനം ‘കരിവള ചിന്നിയ’ പുറത്തിറങ്ങി…
Posted onAuthorashtagonComments Off on ‘മച്ചാന്റെ മാലാഖ’യുടെ ആദ്യ ഗാനം ‘കരിവള ചിന്നിയ’ പുറത്തിറങ്ങി…
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രത്തിൻ്റെ ആദ്യഗാനം പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ ആണ് ഗാനം റിലീസ് ചെയ്തത്. സിൻ്റോ സണ്ണിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനം ശ്രീനിവാസൻ , അഖില ആനന്ദ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരീഗമ മലയാളം ആണ്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കു്ടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. ഫെബ്രുവരി 27ന് തീയേറ്റർ റിലീസായി എത്തുന്ന ചിത്രം തീർത്തുമൊരു ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ആണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ നായകനാവുന്ന ചിത്രം ആയതുകൊണ്ട് തന്നെ ഈ സിനിമ കാണാനുള്ള ആവേശം കുറച്ച് കൂടുതലാണ്.
അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
ഛായാഗ്രഹണം: വിവേക് മേനോൻ, എഡിറ്റർ: രതീഷ് രാജ്, ലിറിക്സ്: സിൻ്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, കലാസംവിധാനം: സഹസ് ബാല, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് മിക്സിങ്: എം.ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ്: ഗിരിശങ്കർ, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
‘റണുവ വീരന്’, ‘പോക്കിരി രാജ’, ‘ചാല്‍ബാസ്’ തുടങ്ങി നിരവധി സിനിമകളില്‍ രജനികാന്തും ശ്രീദേവിയും സ്ക്രീന്‍ സ്പേസ് പങ്കിട്ടിട്ടുണ്ട്. 18 സിനിമകളാണ് ഇരുവരും ഒരുമിച്ച് ചെയ്തത്. എന്നാല്‍ സൂപ്പര്‍ താരത്തിന് ശ്രീദേവിയെ ശരിക്കും ഇഷ്ടമായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? തുടര്‍ച്ചയായി ഒരുമിച്ച് സിനിമ ചെയ്തപ്പോള്‍ ക്രമേണെ രജനീകാന്തിന് ശ്രീദേവിയോട് പ്രണയമുണ്ടായി. ശ്രീദേവിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം, 16 വയസ്സുള്ളപ്പോള്‍ തന്നെ വിവാഹം കഴിക്കണമെന്ന് ശ്രീദേവിയുടെ അമ്മയോട് പറഞ്ഞിരുന്നു. ഒരിക്കല്‍ രജനീകാന്ത് ശ്രീദേവിയുടെ വീട്ടില്‍ പ്രണയം പറയാന്‍ പോകുക പോലും Read More…
ജനപ്രിയനടി കിഷ്വര്‍ മര്‍ച്ചന്റ ശരീരഭാരം കുറച്ചതിനെക്കുറിച്ചാണ് ഇപ്പോള്‍ അവരുടെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. നടി അഞ്ച് മാസം മുമ്പ് എടുത്ത ചിത്രത്തോടൊപ്പം തന്റെ പുതിയ ചിത്രം കൂടി പങ്കുവച്ചുകൊണ്ടാണ് തന്റെ വെയിറ്റ് ലോസ് ജേര്‍ണിയുടെ കഥ പറഞ്ഞിരിക്കുന്നത്. എട്ടു കിലോ ഭാരമാണ് ഈ കാലയളവില്‍ അവര്‍ കുറച്ചിരിക്കുന്നത്. വണ്ണത്തില്‍ ഏതാണ്ട് 3-4 ഇഞ്ച് വ്യത്യാസം വരും. ഐ ആം അഭിജിത്ത് പൂജാരി എന്ന പരിശീലകനെ മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് നടി തന്റെ വെയ്റ്റ് ലോസ് ജേര്ണിെയക്കുറിച്ച് ആരാധകരുമായി സംസാരിച്ചിരിക്കുന്നത്. Read More…
ഹോളിവുഡ് ആക്ഷന്‍ സിനിമകളില്‍ ടോം ക്രൂസിനെപ്പോലെ ധീരമായ സ്റ്റണ്ട്രംഗങ്ങള് ചെയ്യുന്നവര്‍ വളരെ കുറവാണ്. മിഷന് ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ സിനിമകള്‍ അദ്ദേഹത്തിന് നല്കിയ പ്രശസ്തി ചില്ലറയല്ല താനും. എന്നാല്‍ താന്‍ നേരിട്ട ഏറ്റവും സാഹസീകമായ സ്റ്റണ്ട് രംഗത്തെക്കുറിച്ച് പറയുകയാണ് ടോം ക്രൂയിസ്. മിഷന്: ഇംപോസിബിള്‍ – ഫാള്‍ഔട്ടിന്റെ ക്ലൈമാക്സാണ് ഏറ്റവും ഭീകരമായി നടന് പറഞ്ഞത്. 2018 ല്‍, ദി ഗ്രഹാം നോര്‍ട്ടണ്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് മിഷന്: ഇംപോസിബിള്‍ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ സ്റ്റണ്ടുകളിലൊന്നിനെക്കുറിച്ച് നടന് പറഞ്ഞത്. ഫാള്ഔട്ടില് Read More…