Celebrity

മാധവന്റെ ഇഷ്ട വിഭവം കേട്ട് കണ്ണ് തള്ളി ആരാധകര്‍; ഇത് മലയാളികളുടെ സ്വന്തം …

ഒരു കാലത്ത് തമിഴ് സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടന്‍ മാധവന്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഇഷ്ടവിഭവമെന്താണെന്ന് കേട്ട് കണ്ണ്തള്ളിയിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. പഴങ്കഞ്ഞിയാണ് താരത്തിന്റെ ഇഷ്ടഭക്ഷണം. ഈ അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍.

സ്ഥിരമായി കഴിക്കുന്ന പ്രാതലിനെ പറ്റിയുള്ള ചോദ്യത്തിന് കഞ്ഞിയെന്നായിരുന്നു മാധവന്റെ ഉത്തരം. ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വച്ച ചോറിലേക്ക് പുളി അധികമില്ലാത്ത തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് കഴിക്കുന്നു. തണുപ്പ് നല്‍കുന്നതും എളുപ്പത്തില്‍ തന്നെ വയറുനിറയുന്നതുമായ ഒരു വിഭവമാണിത്.

പണ്ട് പല വീടുകളിലും സ്ഥിരമായി കഴിക്കുന്ന പഴങ്കഞ്ഞിയ്ക്ക് ഇന്ന് കാണുന്ന പ്രൗഢിയും പത്രാസുമൊന്നുമുണ്ടായിരുന്നില്ല. ആരോഗ്യത്തിന് വളരെ ഉത്തമവും സ്വാതിഷ്ടവുമായ ആഹാരമാണിത്