Health

സ്വയം ചികിത്സ നടത്താറുണ്ടോ? അപകടങ്ങൾ തിരിച്ചറിയുക

കാലമെത്ര പുരോഗമിച്ചിട്ടും രോഗം വന്നു കഴിഞ്ഞാല്‍ ആളുകള്‍ സ്വന്തം നിലയില്‍ മരുന്നു കഴിക്കാന്‍ ഒരു ശ്രമം നടത്തും. മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കിട്ടുന്ന മരുന്നുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നാടന്‍മരുന്നുകളും ആദ്യ ഒന്നു പരീക്ഷിച്ചുകളയാം എന്നാവും മിക്കവരും കരുതുക. എന്നാല്‍ ഇത് ശരിയായ രോഗനിര്‍ണയം താമസിപ്പിക്കാനും ഗുരുതരമായ അവസ്ഥയിലേയ്ക്ക് രോഗത്തെകൊണ്ടെത്തിക്കുകയു ചെയ്യും.

രോഗങ്ങൾക്ക് സ്വയം ചികിത്സ നടത്തുന്നത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മണിപ്പാൽ ഹോസ്‌പിറ്റൽ കൺസൾട്ടന്റായ ഡോ. തപസ് കുമാർ കോലി പറയുന്നത് ഡോക്ടറുമായി കൂടിയാലോചിക്കാതെ സ്വയം മരുന്ന് കഴിക്കുന്നതോ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതോ തെറ്റായ രോഗനിർണ്ണയത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ്.

എന്തുകൊണ്ടാണ് സ്വയം മരുന്ന് ചികിത്സാ രീതി വ്യാപകം ?

മരുന്നുകൾ വേഗം ലഭ്യമാകുന്നു എന്നതും ആശുപത്രിയിൽ പോകുമ്പോഴുള്ള മെഡിക്കൽ ചെലവുകൾ ഒഴിവാക്കാക എന്നതുമാണ് സ്വയം ചികിത്സയുടെ പ്രധാന കാരണങ്ങളെന്ന് ഡോ തപസ് കുമാർ കോലി വ്യക്തമാക്കുന്നു . സോഷ്യൽ മീഡിയ, ഇൻറർനെറ്റ്, വ്യക്തികളുടെ അനുഭവങ്ങള്‍ എന്നിവയെ ആശ്രയിച്ച് ചെറിയ ലക്ഷണങ്ങൾക്ക്‌ സ്വയം ചികിത്സ തേടുന്നു . ഇത് മരുന്നുകളോട് അമിതമായ ആസക്തിയും വർധിപ്പിക്കുന്നു.

ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

ഒരു ആരോഗ്യവിദഗ്ധനുമായി കണ്‍സള്‍ട്ട് ചെയ്ത് ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ മാത്രം ഉപയോഗിക്കുക. മരുന്നുകളുടെ ലേബലുകൾ ശരിയായി വായിക്കുകയും അവയുടെ പാർശ്വഫലങ്ങൾ മനസ്സിലാക്കുകയും ചെയ്യുക , ശരിയായ ഡോസ് പാലിക്കുക. മരുന്നുകൾ വാങ്ങുമ്പോൾ ഒരു ഫാർമസിസ്റ്റിനെ സമീപിക്കുക, മരുന്നിനെ സംബന്ധിച്ച് വ്യക്തമായി മനസിലാക്കുക എന്നിവ നിർബന്ധമായും ചെയ്യേണ്ട കാര്യമാണ്.

സ്വയം മരുന്ന് കഴിക്കുന്നത് എങ്ങനെ നിർത്താം?

സ്വയം ചികിത്സ അപകടസാധ്യതകൾ പരിഹരിക്കുന്നതിന്, ആരോഗ്യ മേഖലയിലെ അധികാരികൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒപ്പം ഇത് ഉപയോഗിക്കുന്നവര്‍ക്ക് അതിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധവും അനിവാര്യമാണ്.

മെഡിക്കൽ കൺസൾട്ടേഷനുകളുടെ മൂല്യത്തിൽ ഊന്നൽ നൽകുന്നത് സ്വയം ചികിത്സ ഒഴിവാക്കാൻ സഹായിക്കും. ഒപ്പം കൗണ്ടർ മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കുന്നതും പ്രധാനമാണ്.