Oddly News

എക്‌സില്‍ ഇനിമുതല്‍ അഡല്‍റ്റ് വീഡോയോകളും പോസ്റ്റ് ചെയ്യാമെന്ന് കമ്പനി; എന്നാല്‍ ഇവരെ കാണാന്‍ അനുവദിക്കില്ല

ഏവര്‍ക്കും പരിചിതമാണ് എക്‌സ് പ്ലാറ്റ്‌ഫോം. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി പോണ്‍ ബോട്ടുകളും വര്‍ധിച്ച് വരുകയാണ്. എക്സ് എന്ന പേര് അന്വർഥമാക്കുന്ന തരത്തില്‍ നിലവിൽ ആകെയുള്ള പോസ്റ്റുകളിൽ 13 ശതമാനത്തോളം ‘അഡൽറ്റ് കണ്ടന്റാണെന്ന വിമർശനവും ഈ പ്ലാറ്റ്ഫോം പേറുന്നുണ്ട്.

ഇപ്പോള്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനി മോഡറേഷന്‍ നിയമങ്ങളില്‍ വരുത്തിയ മാറ്റത്തിലൂടെ മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യുന്നതിന് സഹായകമാകുന്നു. പുതിയ നിയമം അനുസരിച്ച് പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കം സമ്മതത്തോടെ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും സാധിക്കും. ഇതില്‍ ഫോട്ടോഗ്രാഫിക്, ആനിമേറ്റഡ് , എ ഐ സൃഷ്ടികല്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ 18 വയസ് തികയാത്തവരെ ഇത്തരത്തിലുള്ള ഉള്ളടക്കം കാണുന്നതില്‍നിന്ന് തടയുന്ന നയം കമ്പനിക്ക് ഇതിനകം തന്നെയുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ നഗ്നതയയോ ലൈംഗിക തീമുകളോ ഉണ്ടെങ്കില്‍ ” സെന്‍സിറ്റീവ്” എന്ന് അടയാളപ്പെടുത്താനുള്ള ഓപ്ഷനുമുണ്ട്.

സ്വന്തം വിശ്വാസങ്ങൾ, ആഗ്രഹങ്ങൾ, അനുഭവങ്ങൾ എന്നിവ പ്രതിഫലിക്കുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതിനുളള ഉപയോക്താക്കളായ മുതിർന്നവരുടെ സ്വാതന്ത്രത്തെ മാനിക്കുന്നതിനാലാണ് ഈ നടപടിയെന്നാണ് എക്സിന്റെ അവകാശവാദം.