Featured Oddly News

ഈ പാലത്തില്‍ കയറിയാല്‍ നായ്ക്കള്‍ ആത്മഹത്യ ചെയ്യും; സ്‌കോട്ട്‌ലന്റിലെ ഓവര്‍ടൗണ്‍ ബ്രിഡ്ജ്

നായ്ക്കള്‍ കയറിയാല്‍ അവയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സ്‌കോട്‌ ലന്റിലെ ഓവര്‍ടൗണിലെ പാലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? സ്‌കോട്ട്‌ലന്‍ഡിലെ ഡംബാര്‍ട്ടണിനടുത്തുള്ള ഓവര്‍ടൗണ്‍ പാലം നായ്ക്കളെ ചാടി മരിക്കാന്‍ വിളിക്കു മെന്നാണ് കണ്ടെത്തല്‍. അവയെ പാലത്തില്‍ നിന്നും ചാടാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് പാലത്തിന്റെ വലിയ താഴ്ചയുള്ള താഴ്‌വാരത്തില്‍ ഉണ്ടെന്നതാണ് വിചിത്രവാദം.

1950-കള്‍ മുതല്‍, ഏകദേശം 50 നായ്ക്കളാണ് പാലത്തിന് മുകളില്‍ നിന്നും താഴേയ്ക്ക് ചാടി ചത്തത്. നൂറുകണക്കിന് നായ്ക്കള്‍ ചാടിയെങ്കിലും അതിജീവിക്കുകയും ചെയ്തിട്ടു ണ്ടെന്ന് അതിന്റെ അറ്റ്‌ലസ് ഒബ്‌സ്‌ക്യൂറ ബ്ലോഗ് വഴി റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലത് 50 അടി താഴെയുള്ള പാറകളിലേക്ക് വീണ്ടും ചാടുകപോലും ചെയ്തു. പാലത്തില്‍ കയറി ചാടിചാകാന്‍ എന്താണ് മൃഗങ്ങളെ വശീകരിക്കുന്നതെന്ന് കണ്ടെത്താന്‍ ഒരു ശാസ്ത്രീയ വിശദീകരണത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ പലപ്പോഴും വരണ്ടതും വെയിലുള്ളതുമായ ദിവസങ്ങളില്‍ സ്ഥലത്ത് ഒരു പ്രേതം വേട്ടയാടുന്നു ണ്ടെന്നതുള്‍പ്പെടെ നിരവധി കഥകള്‍ ആള്‍ക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.

2010-ല്‍, സ്‌കോട്ടിഷ് സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമ ല്‍സ് ഈ വിശദീകരിക്കാനാകാത്ത നിഗൂഢതകളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രതിനിധിയെ അയച്ചു. താഴെയുള്ള പ്രദേശത്തെ ഏതാണ്ട് അപ്രതിരോധ്യമായ ഗന്ധമാണ് നായ്ക്കളെ ചാടാന്‍ ആകര്‍ഷിക്കുന്നത് എന്ന നിഗമനത്തിലാണ് അവര്‍ എത്തിയത്. പാലം ആകര്‍ഷിക്കുന്നുണ്ടെന്ന കാര്യം അവരും പറയുന്നു.