ചൈനയിലെ ഹുനാന്‍ പ്രവിശ്യയുടെ വടക്ക്-പടിഞ്ഞാറന്‍ കോണില്‍ സ്ഥിതി ചെയ്യുന്ന, 1982-ല്‍ സ്ഥാപിതമായ ചൈനയിലെ ആദ്യത്തെ ദേശീയ ഉദ്യാനമാണ് ഷാങ്ജിയാജി. 1992-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് ഗ്ലോബല്‍ ജിയോപാര്‍ക്ക് പദവി നല്‍കുകയും ചെയ്ത വലിയ വുലിംഗ്യുവാന്‍ പ്രകൃതിദത്ത പ്രദേശത്തിന്റെ ഭാഗമാണ് ഈ കരിങ്കല്‍ വനം.
ബ്ലോക്ക്ബസ്റ്റര്‍ അവതാറില്‍ അവതരിപ്പിച്ച ഹല്ലേലൂയ പര്‍വതനിരകള്‍ ചൈനീസ് വിനോദസഞ്ചാരികളുടെ ഇടയില്‍ പോലും കാര്യമായി അറിയപ്പെട്ടിരുന്ന ഒരു സ്ഥലമായിരുന്നില്ല. ചൈനയിലെ ആദ്യത്തെ ദേശീയ ഉദ്യാനമായ ഷാങ്ജിയാജിയില്‍ ഗ്ലാസ് അടിപ്പാലങ്ങള്‍, മൗണ്ടന്‍ എലിവേറ്റര്‍, മക്‌ഡൊണാള്‍ഡ്‌സ് ഉള്ള ഫുഡ് കോര്‍ട്ട് എന്നിവയുണ്ട്.
ഫിലിം ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു: ‘പണ്ടോറയ്ക്ക് മുകളില്‍ വായുവില്‍ പൊങ്ങിക്കിടക്കുന്ന പര്‍വതങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹല്ലേലൂയ പര്‍വ്വതങ്ങള്‍.’ മേഘത്തിന്റെയും മൂടല്‍മഞ്ഞിന്റെയും ഒരു വിസ്മയാര്‍ന്ന പുതപ്പ് മറയ്ക്കുന്നതിനാല്‍ അത് നിലത്തുനിന്നും ഉയര്‍ന്നുവരുന്ന ഒരു പ്രതീതി സൃഷ്ടിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ‘സതേണ്‍ സ്‌കൈ കോളം’ എന്ന് വിളിക്കപ്പെട്ടിരുന്ന ഈ പാറ 1,080 മീറ്റര്‍ ഉയരത്തില്‍ ഭൂമിയുടെ ഒരു കഷണം ആകാശത്തേക്ക് ഉയരുന്നത് പോലെ തോന്നിപ്പിക്കുന്നു.
ചൈനയില്‍ ഇതിനെ ‘കിയാങ്കുന്‍’ എന്ന് വിളിക്കാറുണ്ട്. ‘ആകാശവും ഭൂമിയും’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. പ്രകൃതിദത്തമായ മണ്ണൊലിപ്പ് പ്രക്രിയയിലൂടെയും കഠിനമായ കല്ലിലൂടെയുള്ള ജലത്തിന്റെ നിരന്തരമായ ഒഴുക്കിലൂടെയും രൂപംകൊണ്ട അത്തരം 3,000-ലധികം സ്തംഭ പാറകളും കൊടുമുടികളും പാര്‍ക്കില്‍ ചിതറിക്കിടക്കുന്നു. ദേശീയോദ്യാനം ഉള്‍ക്കൊള്ളുന്ന പ്രദേശം വെറും 48 ചതുരശ്ര കിലോമീറ്ററാണ്.
യുവാന്‍ജിയാജി, ടിയാന്‍സി പര്‍വ്വതം, യെല്ലോ സ്റ്റോണ്‍ വില്ലേജ് എന്നിങ്ങനെ ലുക്കൗട്ട് പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ഇത് ചെറിയ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആളുകള്‍ക്കായി ഷട്ടില്‍ ബസുകളും കേബിള്‍ റോപ്പ്വേകളും മലഞ്ചെരുവില്‍ ഒരു എലിവേറ്ററും ഉണ്ട്. രണ്ട് മിനിറ്റിനുള്ളില്‍ 50 പേരെ 326 മീറ്റര്‍ ഉയരത്തിലെത്തിക്കുന്ന ബെയ്‌ലോംഗ് എലിവേറ്റര്‍ – പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. തിരക്കേറിയ സീസണില്‍ ആളുകള്‍ സവാരിക്കായി മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്നു.
ഷാങ്ജിയാജി നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു മണിക്കൂര്‍ യാത്രാദൂരത്തില്‍ ടിയാന്‍മെന്‍ പര്‍വതവുമുണ്ട്. പക്ഷേ ഇത് ഷാങ്ജിയാജി ദേശീയോദ്യാനത്തിന്റെ ഭാഗമല്ല. ദേശീയോദ്യാനത്തിനുള്ളിലെ ലിഫ്റ്റ് പോലെ, മലമുകളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന കേബിള്‍ കാറാണ് ഇവിടെ വലിയ ആകര്‍ഷണം. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കേബിള്‍ കാര്‍ സവാരിയാണിത്, 7 കിലോമീറ്റര്‍ നീണ്ടുനില്‍ക്കുകയും മുകളില്‍ എത്താന്‍ ഏകദേശം 30 മിനിറ്റ് എടുക്കുകയും ചെയ്യുന്നു. 99 കൊടും വളവുകളുള്ള ഉയര്‍ന്ന കൊടുമുടികളുടെയും പര്‍വത പാതയുടെയും 360 ഡിഗ്രി കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്നു. നിരവധി വിനോദസഞ്ചാരികള്‍ 999 പടികള്‍ കയറി ചെല്ലുമ്പോള്‍ മേഘങ്ങള്‍ പിരിയുകയും മൂടല്‍മഞ്ഞ് ഉയരുകയും ചെയ്യുന്നതോടെ ഗുഹ പ്രത്യക്ഷപ്പെടും.