Hollywood

ആ ‘നഗ്‌നരംഗം’ എന്റെ ഐഡിയയായിരുന്നു ; ‘ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റി’ലെ പ്രകടനത്തെക്കുറിച്ച് മാര്‍ഗോട്ട് റോബി

ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ തകര്‍പ്പന്‍ പ്രകടനം പുറത്തുവന്നിട്ട് 10 വര്‍ഷത്തിലേറെയായി. എന്നാല്‍ തന്റെ ഫുള്‍-ഫ്രണ്ടല്‍ അരങ്ങേറ്റത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് നടി മാര്‍ഗോട്ട് റോബി. സിനിമയില്‍ ക്യാമറയ്ക്ക് അഭിമുഖമായി പൂര്‍ണ്ണനഗ്‌നയായി പ്രത്യക്ഷപ്പെട്ട ആ രംഗം തന്റെ തന്നെ ഐഡിയയായിരുന്നെന്ന് നടി ടോക്കിംഗ് പിക്ചേഴ്സ് പോഡ്കാസ്റ്റില്‍ വിശദീകരിച്ചു.

തന്റെ കഥാപാത്രമായ നവോമി സമ്പന്നനായ സ്റ്റോക്ക് ബ്രോക്കര്‍ ജോര്‍ദാന്‍ ബെല്‍ഫോര്‍ട്ടിനെ (ലിയോനാര്‍ഡോ ഡികാപ്രിയോ) വശീകരിക്കുന്ന ഒരു അവിസ്മരണീയമായ ഒരു രംഗമായിരുന്നു അത്. പൂര്‍ണ്ണമായും നഗ്‌നയായി ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ താന്‍ തീരുമാനിക്കുകയായിരുന്നു. സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസെ തനിക്ക് കൂടുതല്‍ സുഖകരമാണെങ്കില്‍ ഒരു വസ്ത്രം ധരിക്കാമെന്ന് പറഞ്ഞെങ്കിലും കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി പൂര്‍ണ്ണമായും നഗ്നയായി മാറാമെന്നത് തന്റെ ആശയമായിരുന്നെന്ന് നടി വെളിപ്പെടുത്തി.

സ്‌കോര്‍സെസി, ഡികാപ്രിയോ തുടങ്ങിയ ഹോളിവുഡ് വമ്പന്‍മാരുടെ സാന്നിധ്യത്തില്‍ അങ്ങിനെ ഒരു വേഷം ചെയ്യാന്‍ റോബി ഭയപ്പെട്ടില്ല. അതുപോലെ തന്റെ അവസാന ഓഡിഷനില്‍, ഒരു ചുംബനരംഗത്തിനായി വിളിച്ചപ്പോള്‍, ലിയനാര്‍ഡോയെ തല്ലാനുള്ള ഒരു തീരുമാനം കൂടി താന്‍ എടുത്തതായി നടി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ലിയോനാര്‍ഡോ ഡികാപ്രിയോയെ ചുംബിക്കാം. എന്നിട്ട് അത് കൂട്ടുകാരികള്‍ക്ക് മുമ്പില്‍ വീമ്പു പോലെ പറയുകയും ചെയ്യാം. എന്നാല്‍ അയാളുടെ മുഖത്തിനിട്ട് അടിക്കുന്നതായാലോ? ” നടി പറഞ്ഞു.

രംഗം കഴിഞ്ഞ് മൂന്ന് സെക്കന്റ് ശ്മശാന മൂകതയായിരുന്നെന്ന് റോബി പറഞ്ഞു. അതൊരു ആക്രമണമായിരുന്നു. ഞാന്‍ ഇപ്പോള്‍ അറസ്റ്റിലായേക്കും എന്നുവരെ താന്‍ ചിന്തിച്ചു. അത്രയും ശക്തമായി അടിക്കേണ്ടിയിരുന്നില്ല. മൃദുവായി ചെയ്താല്‍ മതിയായിരുന്നു എന്നു വരെ തോന്നി. ”ഇനി ഒരിക്കലും ജോലി ചെയ്യില്ലെന്ന് മാത്രമല്ല, യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഇതിന്റെ പേരില്‍ ജയിലില്‍ പോകും, വിഡ്ഢി. പിന്നെ എന്തിനാണ് അവനെ ഇത്ര ശക്തമായി തല്ലേണ്ടി വന്നത്? നിങ്ങള്‍ ഇത് കൂടുതല്‍ ലഘുവായി ചെയ്യണമായിരുന്നു.” എന്ന് സ്വയം ശകാരിക്കുകയും ചെയ്തു.

എന്നാല്‍ സീന്‍ കഴിഞ്ഞപ്പോള്‍ ലിയോയും മാര്‍ട്ടിയും പൊട്ടിച്ചിരിച്ചെന്നും നടി പറഞ്ഞു. സിനിമയില്‍ തനിക്ക് വിവാഹമോചനം വേണമെന്ന് പറയുന്നതിന് മുമ്പ് നവോമിയും ജോര്‍ദാനും അവസാനമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗവും തന്റെ ആശയമായിരുന്നെന്ന് നടി മുമ്പ് പറഞ്ഞിട്ടുണ്ട്. നിര്‍ദ്ദേശിച്ച സ്‌ക്രിപ്റ്റ് പുനരവലോകനങ്ങളെക്കുറിച്ച് സ്‌കോര്‍സെസിയോട് സംസാരിക്കാന്‍ എളുപ്പമായിരുന്നെന്നും നടി പറഞ്ഞു. ”നിങ്ങള്‍ എത്ര ഭ്രാന്തനാണോ അത്രത്തോളം മാര്‍ട്ടിക്ക് അത് ഇഷ്ടപ്പെടും. നിങ്ങള്‍ക്ക് കൂടുതല്‍ സ്‌ക്രീന്‍ സമയവും കിട്ടും.” നടി പറഞ്ഞു.