Celebrity

ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് മലയാളത്തിന്റെ പ്രിയതാരം സംയുക്തവര്‍മ്മ

നീണ്ട പ്രണയത്തിന് ഒടുവില്‍ വിവാഹിതരായ താര ജോഡികള്‍ ആണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മാതൃകാ താരദമ്പതികളായി ജീവിക്കുകയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെയും ബിജുവിന്റെയും കാര്യങ്ങള്‍ നോക്കി വീട്ടമ്മയായി കഴിയാന്‍ സംയുക്ത ഇപ്പോള്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംക്ഷയാണ്.

നീണ്ട പ്രണയത്തിനൊടുവില്‍ 2002-ലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടേയും 20-ാം വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസം ആയിരുന്നു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സംയുക്തയുടെ അമ്മയുടെ സഹോദരിയായ ഊര്‍മ്മിള ഉണ്ണി നീണ്ട ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാല്‍ വിവാഹവാര്‍ഷികത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ ഒന്നും തന്നെ സംയുക്ത പങ്കുവെച്ചിരുന്നില്ല. ഇപ്പോള്‍ ഏറെ വൈകിയാണെങ്കിലും വിവാഹവാര്‍ഷിക ദിനത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് എത്തിയിരിയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം സംയുക്ത വര്‍മ്മ. വീതിയേറിയ കസവ് സെറ്റും മുണ്ടും ധരിച്ച അതിസുന്ദരിയായാണ് ചിത്രത്തില്‍ സംയുക്തയെ കാണാന്‍ സാധിയ്ക്കുന്നത്. കസവു മുണ്ടും വെള്ള കുര്‍ത്തയും ധരിച്ചാണ് ബിജുമേനോന്‍ നില്‍ക്കുന്നത്. നിറപുഞ്ചിരിയോടെ നില്‍ക്കുകയാണ് ഇരുവരും.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം. വെറും നാല് വര്‍ഷം മാത്രമാണ് സിനിമകളില്‍ സംയുക്ത അഭിനയിച്ചത്. സംയുക്ത ചെയ്തതെല്ലാം മികച്ച കഥാപാത്രങ്ങളും സിനിമകളുമായിരുന്നു. വിവാഹത്തോടെയാണ് സംയുക്ത അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും സംയുക്ത ക്യാമറക്ക് മുന്നിലേക്ക് എത്തിയിരുന്നു.