Movie News

വിജയ് യുടെ അവസാന സംവിധായകന്‍ മണിരത്‌നം ?

തമിഴിലെ മുന്‍നിര നടന്‍ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതോടെ സിനിമ വിടാന്‍ ഉദ്ദേശിക്കുന്ന താരത്തിന്റെ അവസാന സിനിമ ആരു ചെയ്യുമെന്നത് ആരാധകര്‍ക്ക് ഒരു സമസ്യപോലെ ആയിട്ടുണ്ട്. താരത്തിന്റെ 69 ാം സിനിമ സംവിധാനം ചെയ്യുമെന്ന് കരുതുന്നവരുടെ പട്ടികയില്‍ മണിരത്‌നവും.

‘ദളപതി 69’ ഒരു നടനെന്ന നിലയില്‍ വിജയ് യുടെ അവസാന ചിത്രമായിരിക്കും. അതുകൊണ്ട് തന്നെ ‘ദളപതി 69’ എന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍ ഏറെ കൊട്ടിഘോഷിക്കുകയും ചിത്രത്തിന്റെ സംവിധായകനെ കാണാനുള്ള ആകാംക്ഷയിലുമാണ്. എച്ച് വിനോദിന്റെ പേരാണ് അവസാന ചര്‍ച്ചകളിലുള്ളത്. എന്നാല്‍ നടന്റെ അവസാന സംവിധായകനെക്കുറിച്ച തനിക്കറിയാം എന്നാണ് ഗോട്ട് സിനിമയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ അര്‍ച്ചന കല്‍പാത്തി ഒരു പൊതു പരിപാടിക്കിടെ പറഞ്ഞത്.

‘ദളപതി 69’ന്റെ സംവിധായകന്‍ ആരാണെന്ന് തനിക്കറിയാമെന്നും എന്നാല്‍ അത് വെളിപ്പെടുത്താന്‍ തനിക്ക് കഴിയില്ലെന്നും പറഞ്ഞ അവര്‍ പിന്നീട് ഈ പ്രസ്താവനയില്‍ നിന്ന് പിന്മാറി. ‘ദളപതി 69’ എന്ന ചിത്രത്തിന്റെ സംവിധായകന്റെ തിരഞ്ഞെടുപ്പും അര്‍ച്ചന കല്‍പാത്തി വെളിപ്പെടുത്തി. ഇതിഹാസ സംവിധായകന്‍ മണിരത്നത്തിനൊപ്പം വിജയ് ഒന്നിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മറുപടി.

വിജയ് ഇപ്പോള്‍ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ന്റെ ജോലിയിലാണ്, ടീം ഇപ്പോള്‍ റഷ്യയിലാണ്. ‘ഗോട്ടി’ ലെ ആദ്യ സിംഗിള്‍ ‘വിസില്‍ പോഡു’ തമിഴ് പുതുവര്‍ഷത്തിനായി നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ആഘോഷ ഗാനം സംഗീത ചാര്‍ട്ടുകളില്‍ ഒന്നാമതാണ്.