Movie News

10വര്‍ഷം മുമ്പ് ഷാരൂഖിനൊപ്പം അവസരം കിട്ടി; നയന്‍സ് നോ പറയാന്‍ കാരണം പ്രഭുദേവ

ജവാന്‍ വന്‍ഹിറ്റായി മാറിയപ്പോള്‍ ആരാധകര്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം നയന്‍താര ബോളിവുഡില്‍ എത്താന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടാണ് എന്നാണ്. എന്നാല്‍ ജവാനില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നതിന് വളരെ മുമ്പ് ഏകദേശം പത്തുവര്‍ഷത്തോളം പുറകില്‍ ബോളിവുഡില്‍ അരങ്ങേറാന്‍ നയന്‍സിന് അവസരം വന്നതാണെന്നും അവര്‍ നോ പറഞ്ഞതാണെന്നും എത്രപേര്‍ക്കറിയാം?

കേള്‍ക്കുന്നത് സത്യമാണ്. ഷാരൂഖ് നായകനായി ദീപികാ പദുക്കോണ നായികയായി വന്‍ പണംവാരി ചിത്രമായി മാറിയ ചെന്നൈ എക്സ്പ്രസിലായിരുന്നു നയന്‍സിനെ ക്ഷണിച്ചത്. രോഹിത്ഷെട്ടി സംവിധാനം ചെയ്ത സിനിമയില്‍ ‘വണ്‍ ടു ത്രീ ഫോര്‍’ എന്ന ഹിറ്റ് ഗാനത്തില്‍ അഭിനയിക്കാനായിരുന്നു രോഹിത് നയന്‍സിനെ സമീപിച്ചത്. എന്നാല്‍ വ്യക്തിപരമായ കാരണം പറഞ്ഞ് അവര്‍ അവസരം തള്ളിക്കളയുകയായിരുന്നു. പിന്നീട് ഗാനത്തിനായി പ്രിയാമണിയെ തിരഞ്ഞെടുത്തു.

പ്രഭുദേവയുമായി ഉണ്ടായിരുന്ന പ്രശ്നമാണ് നയന്‍സ് നോ പറഞ്ഞതിന് പിന്നില്‍.
പ്രഭുദേവയുടെ സഹോദരന്‍ രാജുവാണ് സിനിമയ്ക്കായി ഗാനം കൊറിയോഗ്രാഫി ചെയ്തത്. ഈ കാലഘട്ടത്തില്‍ പ്രഭുദേവയുമായുള്ള ബന്ധം ഉലഞ്ഞുനില്‍ക്കുന്ന സമയമായിരുന്നു. എന്നിരുന്നാലും, 10 വര്‍ഷത്തിന് ശേഷം ജവാനില്‍ ഷാരൂഖ് ഖാനൊപ്പം നടി ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ആകസ്മികമെന്നോണം അന്ന് നയന്‍സിന്റെ പകരക്കാരിയായി എത്തിയ പ്രിയാമണി ഈ ചിത്രത്തിലും ഉണ്ടായിരുന്നു.

ജവാനില്‍ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ പ്രവര്‍ത്തന പരിചയത്തെക്കുറിച്ച് നയന്‍സ് പറഞ്ഞു. ”അദ്ദേഹം ഒരു വലിയ താരമെന്നതിലുപരി, സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ്. ആ വസ്തുതയെ ഞാന്‍ ശരിക്കും അഭിനന്ദിക്കുന്നു… ജവാന്‍ ഒരു വലിയ സ്വാധീനം സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇത്രയും വര്‍ഷം വ്യവസായത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നിങ്ങള്‍ക്ക് ഒരു സിനിമ ക്ലിക്കാകുമോ എന്ന കാര്യം എളുപ്പം മനസ്സിലാക്കാന്‍ കഴിയുമെന്ന് താരം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *