Featured Oddly News

പ്രൊമോഷന്‍, ശമ്പളം 7.8 കോടി; എന്തു കാര്യം ? വിവാഹമോചനത്തിന് ഭാര്യ ! ജീവിതത്തില്‍ ഒന്നും നേടിയില്ലെന്ന് ടെക്കി

ദിവസം 14 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്യുകയും ഒടുവില്‍ ആഗ്രഹിച്ച പ്രമോഷന്‍ നേടിയെടുക്കുകയും ചെയ്ത ടെക്കിയുടെ ജീവിതം പറയുന്ന പോസ്റ്റ് വൈറലാകുന്നു. 7.8 കോടി രൂപ ശമ്പളം വാങ്ങുന്ന സീനിയര്‍ മാനേജരായി സ്ഥാനക്കയറ്റം നേടി. ആ പ്രൊമോഷന്‍ പേപ്പറുമായി വീട്ടിലെത്തിയ യുവാവിനു മുന്നിലേക്ക് ഭാര്യ നീട്ടിയത് വിവാഹമോചനത്തിനുള്ള സമ്മപത്രമായിരുന്നു.

ജോലിയുടെ തിരക്കിനിടയില്‍ തനിക്ക് ഭാര്യയെയും മകളെയും കുടുംബബന്ധങ്ങളുമെല്ലാം നഷ്ടമായെന്നാണ് ബ്‌ളൈന്‍ഡില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നത്.

അജ്ഞാത പ്രൊഫഷണല്‍ കമ്മ്യൂണിറ്റിയായ ബ്ലൈന്‍ഡില്‍ പങ്കിട്ട ഒരു പോസ്റ്റില്‍, മൂന്ന് വര്‍ഷമായി താന്‍ കഠിനാധ്വാനം ചെയ്തു, ചിലപ്പോള്‍ 14 മണിക്കൂര്‍ ജോലി ചെയ്തു, ജോലിയില്‍ പ്രവേശിച്ചകാലം മുതല്‍ പ്രൊമോഷനായിരുന്നു പരമമായ ലക്ഷ്യം. ജോലിയുടെ തിരക്കിലായതിനാല്‍ തനിക്ക് നഷ്ടമായ നിരവധി കുടുംബ നിമിഷങ്ങള്‍ അദ്ദേഹം വിവരിച്ചു. തന്റെ ഉയര്‍ന്ന ജോലിയുടെ ആവശ്യങ്ങള്‍ എങ്ങനെയാണ് തന്റെ വ്യക്തിജീവിതത്തെ തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് അതില്‍ പറയുന്നു.

‘പ്രമോഷന്‍ ആവശ്യപ്പെടുന്ന ഒരു മണ്ടന്‍ സീനിയര്‍ ആയി 3 വര്‍ഷം മുമ്പ് ജോലിക്ക് ചേര്‍ന്നു. പിന്നാലെ ജോലികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. വിദേശ ക്ലൈന്‍റുകളെ വിദഗ്ദമായി കൈകാര്യം ചെയ്യാനാകുന്നതും പ്ലസ് പോയിന്‍റായിരുന്നു. എന്റെ മീറ്റിംഗുകള്‍ രാവിലെ 7 മണിക്ക് ആരംഭിച്ച് രാത്രി 9 മണിക്ക് അവസാനിക്കുന്നു.

ദിവസം മുഴുവന്‍ മീറ്റിംഗുകളിലായിരുന്നതിനാല്‍ മകളുടെ ജനനദിവസത്തെ സന്തോഷംപോലും നഷ്ടമായി. പ്രസവശേഷം വരുന്ന വിഷാദരോഗാവസ്ഥയില്‍ ഭാര്യയ്ക്ക് തുണയാകാനായില്ല. എനിക്ക് ഒരു മീറ്റിംഗുണ്ട്, അവളുമായി തെറാപ്പിസ്റ്റിന്റെ അടുത്തേക്ക് പോകാനായില്ല.

ഈതോടെ അവള്‍ വിവാഹമോചനം ആവശ്യപ്പെട്ടു. പ്രമോഷന്‍ കിട്ടിയതില്‍ എനിക്ക് സന്തോഷമില്ല. ജീവിതത്തിന് അര്‍ഥവും പ്രതീക്ഷയുമില്ലാതായി എന്ന തോന്നലില്‍ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു ഞാന്‍ . പകരം ശൂന്യവും നിസ്സംഗതയും തോന്നുന്നു എന്ന് പറഞ്ഞാണ് ടെക്കി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

‘എന്റെ ജീവിതം കൊണ്ട് ഞാന്‍ എന്താണ് നേടിയതെന്ന് സ്വയം ചോദിക്കുന്നത് നിര്‍ത്താന്‍ കഴിയുന്നില്ല. ജോലിയില്ലാതെ ആളുകള്‍ കഷ്ടപ്പെടുന്ന ഇക്കാലത്ത് ഞാന്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടേണ്ടതല്ലേ? പക്ഷേ എനിക്ക് എങ്ങനെയാണ് സന്തോഷത്തോടെ മുന്നോട്ടുപോകാനാകുക’ അദ്ദേഹം ചോദിക്കുന്നു. പോസ്റ്റ് ആരോ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ കുറിപ്പിനു താഴെ സ്വന്തം ജീവിതാനുഭവങ്ങളാണ് പലരും കമന്‍റായി കുറിക്കുന്നത്.