Uncategorized

സസ്‌പെന്റ് ചെയ്യപ്പെട്ട പോലീസുകാരിയായി കാജല്‍; സത്യഭാമയിലൂടെ നടിയുടെ വമ്പന്‍ തിരിച്ചുവരവ്

റീയല്‍ ലൈഫിലെ വിവാഹവും കുടുംബജീവിതവും അമ്മവേഷവുമൊക്കെ കഴിഞ്ഞ് റീല്‍ ലൈഫിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തുകയാണ് നടി കാജല്‍ അഗര്‍വാള്‍. താരത്തിന്റെ തിരിച്ചുവരവ് ചിത്രമായ സത്യഭാമയില്‍ താരം പോലീസുകാരിയായിട്ടാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സിനിമയുടെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇത് നല്‍കുന്ന സൂചന അനുസരിച്ച് താരം സസ്‌പെന്റ് ചെയ്യപ്പെട്ട ഒരു പോലീസുകാരിയായിട്ടാണ് എത്തുന്നത്.

സ്വന്തം നിലയ്ക്ക് ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ എത്തുന്ന പോലീസുകാരിയായിട്ടാണ് താരം വരുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ഒന്നാന്തരം ആക്ഷന്‍ മൂവി ആയിരിക്കുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന സൂചന.ദീപാവലിക്ക് മുമ്പായി ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. ടീസറില്‍ കാജല്‍ ടൈറ്റില്‍ പോലീസ് ഓഫീസറായി പ്രത്യക്ഷപ്പെടുന്നു. പൊലീസ് വാഹനത്തില്‍ മരിച്ച ഒരു സ്ത്രീയെ കാജല്‍ നോക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് കാജലിന്റെ സത്യഭാമയെ സസ്‌പെന്‍ഡ് ചെയ്യുന്ന ഒരു അന്വേഷണ രംഗം വരുന്നു. തന്റെ ജോലി വിലക്കിയിട്ടും, സത്യഭാമ കൊലപാതകിയെ കണ്ടെത്താന്‍ ശ്രമിക്കുന്നു. അടുത്ത ഫ്രെയിമില്‍, ആ വ്യക്തിയെ കണ്ടെത്താന്‍ അവള്‍ അജ്ഞാതമായി പോകുന്നതായി കാണിക്കുന്നു.

അഖില്‍ ദേഗല സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറാണ് സത്യഭാമ. ഔറം ആര്‍ട്സിന്റെ ബാനറില് ബോബി ടിക്ക, ശ്രീനിവാസ് റാവു തക്കലപ്പള്ളി എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. കാജല് നായികയായ ചിത്രം ഡിസംബറില് റിലീസ് ചെയ്യും. ഈ വര്‍ഷം ജൂണില്‍ കാജലിന്റെ ജന്മദിനത്തോടനുബന്ധിച്ച് 60-ാമത് ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റില്‍ പുറത്തുവിട്ടിരുന്നു.