Crime

ദക്ഷിണകൊറിയയില്‍ ഒന്നാം ക്ലാസ്സുകാരിയെ 40 വയസ്സുള്ള ടീച്ചര്‍ കുത്തിക്കൊലപ്പെടുത്തി

സോള്‍: ദക്ഷിണകൊറിയയില്‍ 40 വയസ്സുള്ള സ്‌കൂള്‍ടീച്ചര്‍ ഒന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. ദക്ഷിണകൊറിയയിലെ ഡെജിയോണ്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ പ്രൈമറിസ്്കൂള്‍ അധ്യാപകനെ പോലീസ് പിടികൂടി. തിങ്കളാഴ്ച സ്‌കൂള്‍ സമയത്തിന് ശേഷമായിരുന്നു കൊലപാതകം. ഇതോടെ രാജ്യത്തെ സ്‌കൂള്‍ സുരക്ഷാമാനദണ്ഡങ്ങളും ആശങ്കയിലായി.

സ്‌കൂളിന്റെ രണ്ടാം നിലയിലെ ഓഡിയോ വിഷ്വല്‍ മുറിയില്‍ പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് അദ്ധ്യപിക സ്വന്തം ശരീരത്ത് മുറിവുകള്‍ വരുത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കൊലപാതകം രാജ്യത്തെ ഞെട്ടിക്കുകയും സ്‌കൂള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യാന്‍ ഉത്തരവിടാന്‍ രാജ്യത്തിന്റെ ആക്ടിംഗ് പ്രസിഡന്റിനെ പ്രേരിപ്പിക്കുകയും ചെയ്തു.

ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയെടുത്ത അദ്ധ്യാപിക അടുത്തിടെ ജോലിയില്‍ തിരികെ പ്രവേശിച്ചതേ ഉണ്ടായിരുന്നുള്ളൂ. 2018 മുതല്‍ താന്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് 5.15 ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായതിനെ തുടര്‍ന്ന്. പോലീസും കുടുംബാംഗങ്ങളും സ്‌കൂളിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തി.

വൈകുന്നേരം 5:50 ഓടെ അവളുടെ മുത്തശ്ശി അവളെ ഓഡിയോ വിഷ്വല്‍ മുറിയില്‍ കണ്ടെത്തി. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രസിഡന്റ് യൂന്‍ സുക് യോളിന്റെ ഇംപീച്ച്മെന്റ് കാരണം രാജ്യത്തിന്റെ ആക്ടിംഗ് ലീഡറായ ചോയി സാങ്-മോക്ക്, കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ‘ഇനി ഒരിക്കലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ നടപ്പിലാക്കാന്‍’ വിദ്യാഭ്യാസ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *