മെര്‍സല്‍, പരിയേറും പെരുമാള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ വമ്പന്‍ ഷെയര്‍ നേടിയ തമിഴ് സിനിമാ വ്യവസായത്തിലെ ശ്രദ്ധേയനായ ഹാസ്യ നടന്മാരില്‍ ഒരാളാണ് യോഗി ബാബു. പ്രതിദിനം താരം 12 ലക്ഷം രൂപ നേടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും യോഗി ബാബുവിന് പ്രതിദിനം 10 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അതേസമയം ഒരു മീഡിയ പോര്‍ട്ടലിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ തമിഴ് ഹാസ്യനടന്‍ ഈ അവകാശവാദങ്ങള്‍ നിഷേധിച്ചു. പ്രതിദിനം 10-15 ലക്ഷം രൂപ ആവശ്യപ്പെടുന്നു എന്ന വാര്‍ത്ത വ്യാജമാണെന്ന് താരം പറഞ്ഞു. 2,000-3,000 രൂപ പ്രതിഫലത്തില്‍ ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങി. നവാഗത സംവിധായകരും നിര്‍മ്മാതാക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ എനിക്കറിയാം. കഴിഞ്ഞ ദിവസം പോലും, ഒരു നിര്‍മ്മാതാവ് സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞപ്പോള്‍, എനിക്ക് ആദ്യം വാഗ്ദാനം ചെയ്തതിന്റെ പകുതി തുകയേ മേടിച്ചിട്ടുള്ളൂ.
38 കാരനായ നടന് നിരവധി അറിയപ്പെടുന്ന സിനിമകളുണ്ട്. ഹര, ഗോട്ട്, അഹിംസ, കങ്കുവ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. തമിഴ് സിനിമയിലെ മിക്കവാറും എല്ലാ മുന്‍നിര നായകന്മാര്‍ക്കൊപ്പവും അദ്ദേഹം ഇതിനകം പ്രവര്‍ത്തിച്ചിട്ടുണ്ട്. രജനീകാന്ത്, ദളപതി വിജയ് മുതല്‍ സൂര്യ, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി, ജിവി പ്രകാശ്, അജിത് കുമാര്‍ എന്നിവരില്‍ ഉള്‍പ്പെടുന്നു. വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിലാണ് യോഗി ബാബു അവസാനമായി അഭിനയിച്ചത്.