കേരളത്തില്‍ വളരെയേറെ ആരാധകരുള്ള ലാറ്റിനമേരിക്കന്‍ ടീമുകളായ ബ്രസീലും അര്‍ജന്റീനയും ലോകകപ്പ് യോഗ്യതാറൗണ്ടില്‍ വന്‍ അട്ടിമറിക്ക് ഇരകളായി. ബ്രസീല്‍ പരാഗ്വേയോട് ഒരു ഗോളിന്റെ തോല്‍വിയുടെ ചൂടറിഞ്ഞപ്പോള്‍ ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന അര്‍ജന്റീന കൊളംബിയയോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. അസിസ്റ്റിലും ഗോളടിയിലും മികവ് കാട്ടുന്ന മിഡ്ഫീല്‍ഡ് മാസ്റ്റര്‍ ജെയിംസ് റോഡ്രിഗ്രസായിരുന്നു കൊളംബിയന്‍ നിരയിലെ കേമന്‍. കോപ്പാ അമേരിക്ക ഫൈനലില്‍ ഏറ്റ പരാജയത്തിന് കൊളംബിയ ഒടുവില്‍ മറുപടി പറഞ്ഞു. കോപ്പാ അമേരിക്ക ഫൈനലില്‍ പരിക്കേറ്റതിന് പിന്നാലെ ബഞ്ചിലിരിക്കുന്ന മെസ്സി ഇല്ലാതെയായിരുന്നു ലോകചാംപ്യന്മാര്‍ Read More…