തനിക്ക് വെറും മൂന്നുവയസ് മാത്രം പ്രായമുള്ളപ്പോള്‍ 68കാരനെ വിവാഹം കഴിക്കേണ്ടി വന്നെന്ന് പെണ്‍കുട്ടിയുടെ വിചിത്രമായ അനുഭവക്കുറിപ്പ്.’ചിൽഡ്രൻ ഓഫ് ഗോഡ്’ എന്ന മതവിഭാഗത്തില്‍ ജനിച്ച സെറീന കെല്ലി എന്ന പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ‘ചിൽഡ്രന്‍ ഓഫ് ഗോഡ്’ എന്ന മതവിഭാഗത്തിന്റെ ആൾദൈവമായ ഡേവിഡ് ബെർഗിനെതിരെയാണ് സെറീന കെല്ലി എന്ന പെണ്‍കുട്ടിയുടെ പരാതി. അതിക്രൂരമായ ഈ ബാലവിവാഹത്തിന് പിന്നിലെ കാരണം കുട്ടിയുടെ മാതാപിതാക്കളും ആൾദൈവവും തമ്മിലുണ്ടാക്കിയ ‘ജനനപൂർവ്വ ഉടമ്പടി’ ആണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. Read More…
Tag: world
ഫിലിപ്പീന്‍സുകാരി, പ്രായം 79, ഇതുവരെ സഞ്ചരിച്ചത് 193 രാജ്യങ്ങള്‍, 60 വര്‍ഷവും ചെയ്ത പ്രധാനകാര്യം ലോകയാത്രകള്‍
നിങ്ങളുടെ ജീവിതകാലം മൊത്തമെടുത്താലും എത്ര രാജ്യം പരമാവധി സന്ദര്‍ശിച്ചിരിക്കും. നാലോ അഞ്ചോ അല്ലെങ്കില്‍ അങ്ങേയറ്റം പത്ത്. പക്ഷേ 79 വയസ്സുള്ള ഫിലിപ്പീന്‍സുകാരി ലൂയിസ യൂ ആറു ദശകത്തിനിടയില്‍ സഞ്ചരിച്ചത് 193 രാജ്യങ്ങളാണ്. മധുരപ്പതിനേഴില്‍ മറ്റുള്ളവര്‍ പ്രണയത്തിലും മറ്റും മുഴുകുന്ന പ്രായത്തില്‍ യൂ പ്രണയിച്ചത് യാത്രകളെയായിരുന്നു. തന്റെ ജീവിതത്തിന്റെ നല്ലൊരുപങ്കും യാത്രയ്ക്കായി വിനിയോഗിച്ച യു അവസാനമായി യാത്ര ചെയ്തത് 2023 ല്‍ സെര്‍ബിയയിലായിരുന്നു.അമേരിക്കയിലേക്കുള്ള അവരുടെ യാത്രകള്‍ക്ക് പ്രചോദനം ഹോളിവുഡും അമേരിക്കന്‍ വെസ്‌റ്റേണ്‍ ടെലിവിഷന്‍ ഷോകളുമായിരുന്നു. ഇത്രയും കാലത്തെ യാത്രകള്‍ക്കിടയില്‍ Read More…
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ! ഒരു ഗോള്‍ഫ് കോഴ്‌സിനേക്കാള്‍ ചെറുതാണ്!
ഡല്‍ഹിയില്‍ മെട്രോയില്‍ കയറുന്നതിനേക്കാള്‍ വേഗത്തില്‍ നിങ്ങള്‍ക്ക് ഈ രാജ്യത്തില്‍ ഉടനീളം സഞ്ചരിക്കാന്‍ കഴിയും. കൊളോസിയം, പന്തിയോണ്‍, സിസ്റ്റൈന്‍ ചാപ്പല്‍ എന്നിങ്ങനെ ലോകത്തിലെ ഏറ്റവും അവിശ്വസനീയമായ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി റോമിനെ മാറ്റുന്ന നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ ഇറ്റാലിയന്‍ തലസ്ഥാനത്തിന്റെ മതപരമായ ഹൃദയം മറ്റൊരു ചെറിയ രാജ്യമാണ്. മിക്ക രാജ്യങ്ങള്‍ക്കും സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ ചരിത്രവും കലയും പൈതൃകവുമുള്ള വത്തിക്കാന്‍ സിറ്റി എന്ന രാജ്യത്തിന്റെ മൊത്തം വലിപ്പം കേവലം 110 ഏക്കറുകള്‍ മാത്രമാണ്. രസകരമായ താരതമ്യം ഇഷ്ടപ്പെടുന്നവര്‍ക്ക്, ന്യൂയോര്‍ക്കിലെ Read More…
റഷ്യന്‍ വിമതന്‍ യെ്‌വ്‌ജെനി പ്രഗോഷ് മരിച്ചിട്ടില്ല? താന്‍ ആഫ്രിക്കയില്‍ ഉണ്ടെന്ന് അവകാശവാദം- വീണ്ടും വീഡിയോ
റഷ്യന്‍ യോദ്ധാവും വാഗ്നര്‍ സൈനിക തലവനുമായ യെ്‌വ്‌ജെനി പ്രഗോഷിന്‍ മരിച്ചെന്നും ഇല്ലെന്നുമുള്ള തര്‍ക്കങ്ങള്‍ക്ക് ഗതിവേഗം കൂട്ടി സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടു. സൈനിക വേഷത്തില്‍ ഒരു കാറില്‍ സഞ്ചരിക്കുന്ന നിലയിലാണ് 62 കാരനായ പ്രഗോഷിന്‍ വീഡിയോയില്‍ കാണപ്പെടുന്നത്.‘ഞാന്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യുന്നവര്‍ക്ക് വേണ്ടി എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍ എന്നെ കണ്ടിട്ട് എങ്ങിനെയുണ്ട് ഇത് 2023 ആഗസ്റ്റിന്റെ രണ്ടാം പകുതിയാണെന്നും താന്‍ ആഫ്രിക്കയിലാണെന്നും പറയുന്നുണ്ട്. എന്റെ പുറത്താകല്‍, ജീവിതം, വരുമാനം തുടങ്ങി ആരാധകര്‍ Read More…




