ഞായറാഴ്ച നടന്ന 2026-ലെ വനിതാ ഏഷ്യാ കപ്പ് കിരീടം നേടിയതിന് ശേഷം, ഇന്ത്യൻ പുരുഷ ടീമിനെപ്പോലെ തന്നെ വനിതാ ടീമും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചു. ദുബായിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയാണ് ഹർമൻപ്രീത് കൗറും സംഘവും റെക്കോർഡ് എട്ടാം തവണ ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ടത്. എന്നാൽ, ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ സംഭവവികാസങ്ങൾ ഉടൻ തന്നെ വിവാദങ്ങൾക്ക് വഴിവെച്ചു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ Read More…
Tag: WomensAsiaCup
തന്റെ കൈയില്‍നിന്ന് ട്രോഫി വേണ്ട! നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം, ഏഷ്യാകപ്പിൽ അനിശ്ചിതത്വം!
ദുബായിൽ നടന്ന വനിതാ ഏഷ്യാകപ്പിൽ വിജയികളായ ഇന്ത്യൻ ടീമിന് കിരീടം നൽകിയില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാകിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ്വിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തതാണ് അനിശ്ചിതത്വത്തിന് കാരണമായത്. റണ്ണറപ്പുകളായ ശ്രീലങ്കയ്ക്ക് മൊഹ്സിൻ നഖ്‌വി ചെക്ക് കൈമാറിയെങ്കിലും, ചാമ്പ്യന്മാരായ ഇന്ത്യയ്ക്കുള്ള ട്രോഫിയോ മറ്റ് ബഹുമതികളോ വിതരണം ചെയ്യാൻ തയ്യാറായില്ല. കഴിഞ്ഞ 2025-ലെ പുരുഷ ഏഷ്യാകപ്പ് ജയിച്ചപ്പോഴും മൊഹ്സിൻ നഖ്വിയിൽ നിന്ന് ഇന്ത്യൻ ടീം ട്രോഫി വാങ്ങിയിരുന്നില്ല. അന്ന് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം Read More…
2024-ലെ പരാജയത്തിന് പകരംവീട്ടി ഇന്ത്യ; ലങ്കയെ തകർത്ത് എട്ടാം വനിതാ ഏഷ്യകപ്പ് കിരീടത്തില്‍ മുത്തമിട്ടു
ദുബായിൽ നടന്ന വനിതാ ഏഷ്യാകപ്പ് കലാശപ്പോരാട്ടത്തിൽ ശ്രീലങ്കയെ 72 റൺസിന് തകർത്ത് ഇന്ത്യ എട്ടാം തവണയും കിരീടം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 111 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി നാല് വിക്കറ്റെടുത്ത ശ്രീചരണിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു. ശ്രീലങ്കൻ നിരയിൽ 36 റൺസെടുത്ത ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് ഉയർന്ന സ്കോറർ. നിലാക്ഷിക സിൽവ (22), വിഷ്മി ഗുണരത്നെ (20) എന്നിവരും Read More…
കളി ജയിക്കും മുൻപേ ആഘോഷ പ്രാക്ടീസ്; ഇന്ത്യയോട് എട്ടുനിലയിൽ പൊട്ടി, പാക്കിസ്ഥാൻ താരങ്ങളെ ട്രോളി സോഷ്യൽ മീഡിയ! വീഡിയോ
വനിതാ ടി20 ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ, അവരുടെ മുൻകൂട്ടിയുള്ള വിജയാഘോഷ പരിശീലനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശനിയാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് മുന്നോടിയായി, ഇന്ത്യയെ തോൽപ്പിച്ചാൽ എങ്ങനെ ആഘോഷിക്കണമെന്ന് ക്യാപ്റ്റൻ ഫാത്തിമ സന സഹതാരങ്ങൾക്ക് പരിശീലനം നൽകുന്നതാണ് വീഡിയോയിലുള്ളത്. മത്സരഫലം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പരിഹാസങ്ങളാണ് ടീമിനെതിരെ ഉയർന്നുവരുന്നത്. ആഘോഷങ്ങൾ പരിശീലിക്കുന്നതിന് പകരം ബാറ്റിംഗ് പരിശീലിച്ചിരുന്നെങ്കിൽ ടീം 55 റൺസിന് Read More…




