ന്യൂഡൽഹി : ഡൽഹി മെട്രോ അതിലെ യാത്രക്കാരെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയും അമ്പരപ്പിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടുന്നില്ല ! ട്രെയിനിനുള്ളിൽ നിന്നുള്ള അസാധാരണ സംഭവങ്ങളുടെ നിരവധി വീഡിയോകൾ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഈ വീഡിയോകൾ പലപ്പോഴും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഡൽഹി മെട്രോ ട്രെയിനിനുള്ളിൽ നിന്ന് അത്തരമൊരു ഞെട്ടിക്കുന്ന വീഡിയോ കൂടി പുറത്തുവന്നിരിക്കുന്നു. സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ട് സ്ത്രീകൾ തമ്മിൽ രൂക്ഷമായി ഏറ്റുമുട്ടുന്നതാണ് വീഡിയോയിലുള്ളത്. ഡൽഹി Read More…
Tag: women
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍; ഇന്ത്യയെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി റാങ്ക് ചെയ്ത് ഇൻഫ്ലുവൻസർ
വിവിധ രാജ്യങ്ങളിൽ തനിച്ച് യാത്ര ചെയ്യുമ്പോൾ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കൊണ്ട് ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഇൻറർനെറ്റിൽ തരംഗമാകുന്നു. തനിച്ച് യാത്ര ചെയ്യുമ്പോൾ തനിക്ക് എത്രത്തോളം സുരക്ഷിതത്വം അനുഭവപ്പെട്ടു എന്നതിനെ അടിസ്ഥാനമാക്കി അവർ രാജ്യങ്ങൾക്ക് 10-ൽ റേറ്റിംഗ് നൽകുന്ന ഒരു റീൽ തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ചു. അവരുടെ റേറ്റിംഗ് അനുസരിച്ച്, വിയറ്റ്നാമും തായ്‌ലൻഡും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയപ്പോൾ ഇന്ത്യയും ഇന്തോനേഷ്യയും ഏറ്റവും കുറഞ്ഞ റേറ്റിംഗിൽ ഇടം നേടി. യുവാക്കൾ വളരെ ഗൗരവമായി കാണുന്ന Read More…
തെരുവില്‍ പശുവിന്റെ ആക്രമണം; ധൈര്യം കാണിച്ച് സ്ത്രീകൾ, കൊമ്പുകൾ പിടിച്ച് രക്ഷപ്പെടുന്നു; വൈറലായ വീഡിയോ
വാഷിമിൽ സ്വാതന്ത്ര്യദിനത്തിൽ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവം പലരെയും അമ്പരപ്പിച്ചു. അമർ ചൗക്കിലെ രാമക്ഷേത്ര പരിസരത്ത് രണ്ട് സ്ത്രീകളെ ഒരു തെരുവ് പശു ആക്രമിക്കുന്ന ദൃശ്യങ്ങളാണ് കാരാഞ്ച നഗരത്തിലെ സിസിടിവിയിൽ പതിഞ്ഞത്. കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്ന സാധാരണക്കാര്‍ക്കു നേരെ പെട്ടെന്ന് നടന്ന ഈ ആക്രമണം ആളുകളെ സ്തഭതരാക്കി. പശു ആക്രമണോത്സുകമായി പാഞ്ഞടുത്തപ്പോൾ സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധിക്കാൻ നിർബന്ധിതരായി. ഇതിലൊരാൾ അസാമാന്യ ധൈര്യം കാണിച്ച് പശുവിന്റെ കൊമ്പിൽ പിടിച്ച് വലിയ അപകടം ഒഴിവാക്കി. വാഷിം പശു ആക്രമണത്തിൽ Read More…
സ്ത്രീകളെ വശീകരിക്കുന്ന ‘പള്ളിപ്പുറത്തെ അമ്മാവന്‍’; വീട്ടുവളപ്പിൽ സെബാസ്റ്റ്യൻ കുഴിച്ചുമൂടിയത് എത്രപേരെ?
നാലു സ്ത്രീകളുടെ തിരോധാന കേസില്‍ സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. ‘പള്ളിപ്പുറത്തെ അമ്മാവന്‍’ എന്നറിയപ്പെടുന്ന സെബാസ്‌റ്റ്യനെ കാണാന്‍ വന്‍ ആള്‍ക്കൂട്ടം. രാവിലെ പത്തിന് തെളിവെടുപ്പിനായി കൊണ്ടുവരുമെന്നുള്ള വിവരം അറിഞ്ഞാണ് പലരും എത്തിയത്. ആരെയും പോലീസ് അകത്തേക്കു കടത്തിവിട്ടില്ല. അന്വേഷണ സംഘം സെബാസ്‌റ്റ്യന്റെ വീട്ടിലേക്കുള്ള ഗേറ്റിനു മുന്‍വശവും വീടിന്റെ പരിസരവും റിബണ്‍ വലിച്ചു കെട്ടി നിയന്ത്രിച്ചു. ജനങ്ങള്‍ പുറത്ത് റോഡിലും സമീപത്തെ വീടുകളുടെ പറമ്പിലുടെയും സെബാസ്‌റ്റ്യന്റെ വീടിന്റെ പരിസരത്തും തടിച്ചുകുടി. ഉച്ചക്ക് ഒന്നിനാണ് സെബാസ്‌റ്റ്യനുമായി പോലീസ് Read More…
ഇങ്ങനെയും ചില സ്ത്രീകളുണ്ട്! ജീവിതത്തിൽ കുളിക്കുന്നത് ഒരിക്കൽ മാത്രം; ശരീരം ശുചിയാക്കാൻ പുക !
ആഫ്രിക്കയിലെ വടക്കൻ നമീബിയയിൽ പൊതുസമൂഹത്തിൽ നിന്ന് നൂറ്റാണ്ടുകളായി ഒറ്റപ്പെട്ടു ജീവിക്കുന്ന ഹിംബ ഗോത്രവർഗക്കാർക്കിടയിൽ ഏറെ വിചിത്രമായ ഒരു ആചാരമുണ്ട്. ഈ ഗോത്ര വിഭാഗത്തിലെ സ്ത്രീകൾ അവരുടെ ജീവിതകാലത്തിൽ ഒരിക്കൽ മാത്രമേ കുളിക്കാറുള്ളു. ശുചിത്വത്തെക്കുറിച്ചും സ്വയം വൃത്തിയാക്കുന്നതിനെ കുറിച്ചും തികച്ചും വേറിട്ട കാഴ്ചപ്പാടാണ് ഈ ഗോത്രവർഗക്കാർക്കുള്ളത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇവരുടെ ആചാരപ്രകാരം കുളി എന്നത് തന്നെ നിഷിദ്ധമാണ്. ഈ വിചിത്രമായ ആചാരം മറ്റുള്ളവർക്ക് അപരിഷ്കൃതമാണെങ്കിലും അവരുടെ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. നാടോടികളായി ജീവിതം നയിക്കുന്നവരാണ് ഇക്കൂട്ടർ. Read More…
75 വയസ്സുള്ള വിധവയായ അമ്മയുമായി ലോകം ചുറ്റി സഞ്ചരിക്കുകയാണ് 45കാരന്‍ മകന്‍ !
വിവാഹം കഴിക്കാത്ത ജീവിതം എത്ര ബോറായിരിക്കും. എന്നാല്‍ ഈ ബോറടി മാറ്റാന്‍ കഴിഞ്ഞ പത്തുവര്‍ഷമായി ലോകം ചുറ്റുകയാണ് ഈ 45 കാരന്‍. ഒറ്റയ്ക്കല്ല, 75 വയസ്സുള്ള അമ്മയുമായി. ട്രാവല്‍ ബ്ളോഗറായ ലോകേഷ് ധര്‍മ്മാനി കഴിഞ്ഞ 10 വര്‍ഷമായി അമ്മയോടൊപ്പം ലോകം ചുറ്റുന്ന തിരക്കിലാണ്. അവരുടെ മനോഹരമായ യാത്ര ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ഇരുവരും ചേര്‍ന്ന് പങ്കിട്ട വീഡിയോ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തെ തൊട്ട് മുന്നേറുകയാണ്. ”ഒരുമിച്ച്, ഞങ്ങള്‍ 15 രാജ്യങ്ങളും എണ്ണമറ്റ നഗരങ്ങളും സഞ്ചരിച്ചിട്ടുണ്ടാകും. ആളുകള്‍ എന്ന നിലയിലും Read More…
ബിസിനസ് വിസയുടെ കാലാവധി കഴിഞ്ഞു ; റഷ്യന്‍സ്ത്രീയും 2 മക്കളും താമസിച്ചത് കര്‍ണാടകത്തില്‍ ഗുഹയില്‍
കര്‍ണാടകയിലെ ഗോകര്‍ണയിലെ രാമതീര്‍ത്ഥ കുന്നിനു മുകളിലുള്ള വിദൂരവും അപകടകരവുമായ ഒരു ഗുഹയില്‍ താമസിച്ചിരുന്ന 40 കാരി റഷ്യന്‍ സ്ത്രീയെയും അവരുടെ രണ്ട് പെണ്‍മക്കളെയും രക്ഷപ്പെടുത്തി. കാട്ടിലെ ഒരു താല്‍ക്കാലിക വീട്ടില്‍ താമസിക്കുന്ന മൂന്ന് പേരെയും പ്രാദേശിക പോലീസ് കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ചയോളം ഒറ്റപ്പെട്ടു കഴിയുകയായിരുന്ന അവരെ പതിവ് പട്രോളിംഗിനിടെ, ജൂലൈ 9 ന് വൈകുന്നേരം 5 മണിയോടെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയിലായിരുന്നു നീന കുട്ടിന എന്ന റഷ്യന്‍ സ്ത്രീ. ആറ് Read More…
സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വജൈനൽ ശുചിത്വം (intimate hygiene) ശരിയായി പാലിക്കുകയാണ്. ദുർഗന്ധം, ഡിസ്ചാർജ്, അലർജികൾ, അണുബാധകൾ തുടങ്ങിയ പ്രശ്നങ്ങൾ പലപ്പോഴും ശരിയായ ശുചിത്വം പാലിക്കാത്തതിന്റെ ഫലമാണ്. ചിലർ അത് ശ്രദ്ധിക്കാതിരിക്കുകയും ചിലർ അത് അധികമായി ശ്രദ്ധിക്കാനും ശ്രമിക്കാറുണ്ട്. രണ്ടിനും അതിനും അതിന്റേതായ പ്രശ്നങ്ങളുണ്ട്. ശരിയായ സമീപനമാണ് വേണ്ടത്. ആദ്യം മനസ്സിലാക്കേണ്ടത്, വജൈനയുടെ ഉൾഭാഗങ്ങൾക്ക് സ്വാഭാവികമായി തന്നെ സ്വയം ശുചീകരണ (self-cleansing) സംവിധാനമുള്ളതാണ്. അതിനാൽ അതിനുള്ളിൽ എന്തെങ്കിലും കഴുകാനും Read More…
70കാരി മുത്തശ്ശി ഇപ്പോഴും ഡേറ്റ് ചെയ്യുന്നു ; പുതിയ യുവ കാമുകന്മാരെ കണ്ടെത്തുന്നു…!
പ്രായം വെറും നമ്പര്‍ മാത്രമാണെന്നതിന് അനേകം കഥകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ബ്രിട്ടനിലെ 70 കാരി ടീന പെംബര്‍ട്ടന്റെ കാര്യം. മൂന്ന് കുട്ടികളുടെ മുത്തശ്ശി കൂടിയായ അവര്‍ ഈ പ്രായത്തിലും ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുകയും തനിക്ക് ലൈംഗികാസ്വാദനത്തിനുള്ള കാമുകന്മാരെ കണ്ടെത്തുകയും ചെയ്യുന്നു. പ്രായമായ സ്ത്രീകള്‍ക്കും അടുപ്പത്തിനും ചുറ്റുമുള്ള വിലക്കുകള്‍ തകര്‍ക്കാനുള്ള ദൗത്യത്തിലാണ് മുത്തശ്ശി ഇപ്പോള്‍. താന്‍ വീണ്ടും ഒരു കൗമാരക്കാരിയെപ്പോലെ ജീവിക്കുകയാണെന്നും താന്‍ ദശാബ്ദങ്ങള്‍ ചെറുപ്പമാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ലൈംഗികതയില്‍ ഇപ്പോഴാണ് Read More…









