യുപിയിലെ ഗോരഖ്‌പൂരിൽ 35 വയസ്സുകാരിയായ യുവതി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ തന്റെ 15 വയസ്സുള്ള അനന്തരവനൊപ്പം ഒളിച്ചോടി. ജനുവരി 26-ന് ഉച്ചയോടെയാണ് ഇവരെ കാണാതായത്. രാത്രിയായിട്ടും തിരികെ എത്താത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ആദ്യം രഹസ്യമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് പി പി ഗഞ്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പത്ത് ദിവസത്തിന് ശേഷം ഇരുവരെയും കണ്ടെത്തി. ഒരു കൂട്ടുകുടുംബത്തിലാണ് ഇവർ താമസിച്ചിരുന്നത്. അമ്മായിയും അനന്തരവനും തമ്മിലുള്ള ബന്ധമായതിനാൽ Read More…
Tag: Woman
പീഡനപരാതിക്ക് പ്രതികാരം; യുവതിയെ കൊല്ലാന്‍ ഭര്‍ത്തൃപിതാവ് വിഷം പുരട്ടിയ മധുരം വച്ചു; മൂന്നു മരണം
ഛിന്ദ്‌വാര: യുവതിയെ കൊല്ലാന്‍ ഭര്‍ത്തൃപിതാവ് വിഷംവച്ചു. യുവതിയും അവരുടെ മുത്തച്ഛനും സെക്യൂരിറ്റി ഗാര്‍ഡും കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലാണു സംഭവം. ഭക്ഷ്യവിഷബാധയാണെന്നു കരുതിയ സംഭവം കൊലപാതകമാണെന്നു തെളിയുകയായിരുന്നു. ഖുഷ്ബു കത്തൂരിയ(22), അവരുടെ മുത്തച്ഛന്‍ സുന്ദര്‍ലാല്‍(72) , സെക്യൂരിറ്റി ഗാര്‍ഡ് ദസരു യദുവംശി(50) എന്നിവരാണു കൊല്ലപ്പെട്ടത്. ഖുഷ്ബുവിന്റെ അമ്മായിയച്ഛന്‍ ജാധു കസറാണ് ആഴ്‌സനിക് വിഷംവച്ചതെന്നു പോലീസ് കണ്ടെത്തി. മൂന്ന് മാസം മുമ്പാണ് ഖുഷ്ബു ഭര്‍ത്തൃകുടുംബവുമായി തെറ്റി വീടുവിട്ടത്. ഇതോടെയാണു തിരിച്ചടിക്കാന്‍ ഭര്‍തൃകുടുംബം തീരുമാനിച്ചത്. ഛിന്ദ്‌വാരയിലെ ജുനാര്‍ഡിയോ മേഖലയിലെ പൊതുജനാരോഗ്യ Read More…
ലോകത്ത് ഓരോ 10 മിനിറ്റിലും പെണ്‍കുട്ടിയോ സ്‌ത്രീയോ പങ്കാളിയാല്‍ കൊല്ലപ്പെടുന്നു !
ന്യൂയോര്‍ക്ക്: ലോകത്ത് ഓരോ പത്തു മിനിറ്റിലും ഒരു പെണ്‍കുട്ടിയോ സ്‌ത്രീയോ പങ്കാളിയാലോ കുടുംബാഗത്താലോ കൊല്ലപ്പെടുന്നുണ്ടെന്നു യു.എന്‍. റിപ്പോര്‍ട്ട്. ദിവസവും ശരാശരി 137 പേര്‍. ലോകമെമ്പാടും പതിനായിരക്കണക്കിന് സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവനെടുത്തുകൊണ്ട് സ്‌ത്രീഹത്യ തുടരുകയാണെന്നും ഇത് യഥാര്‍ഥ പുരോഗതിയുടെ ലക്ഷണമില്ലെന്നും ഐക്യരാഷ്‌ട സംഘടനയുടെ മയക്കുമരുന്ന്, കുറ്റകൃത്യ ഓഫീസ് (യു.എന്‍.ഒ.ഡി.സി.), യു.എന്‍. വനിതാ സംഘടന എന്നിവ പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം, 83,000 സ്‌ത്രീകളെയും പെണ്‍കുട്ടികളെയുമാണു മനഃപൂര്‍വം കൊലപ്പെടുത്തിയത്. അവരില്‍ 60 ശതമാനം പേരെ(50,000പേര്‍) കൊലപ്പെടുത്തിയത് പങ്കാളികളോ കുടുംബാംഗങ്ങളോ ആണ്. ഇതേ Read More…
ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി കര്‍വ്വാ ചൗത്; വ്രതാഘോഷത്തിനിടെ ഭാര്യയ്ക്ക് ദാരുണാന്ത്യം
പഞ്ചാബിലെ ബര്‍ണാലയില്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായുള്ള കര്‍വ്വാ ചൗത്ത് വ്രതാഘോഷത്തിനിടെ ഹൃദയസ്തംഭനം സംഭവിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം. വ്രതദിവസത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തംവച്ച് ആഘോഷിക്കുന്നതിനിടെ കുഴഞ്ഞുവീണ ആശാ റാണി(59)യ്ക്കാണ് മരണം സംഭവിച്ചത്. ഹിന്ദു,സിഖ് മതവിശ്വാസികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുമായി അനുഷ്ടിക്കുന്ന വ്രതമാണ് കര്‍വ്വാ ചൗത്ത്. സന്ധ്യവരെ ആഹാരം കഴിക്കില്ല, ഭര്‍ത്താവ് നല്‍കുന്ന വെള്ളം കുടിച്ചാണ് വ്രതം അവസാനിപ്പിക്കുക. വ്രതമെടുത്ത് വെള്ളിയാഴ്ച്ച വൈകിട്ട് ആശാ റാണിയും ഭര്‍ത്താവ് ടര്‍സേം ലാലും കൊച്ചുമകളും കൂടി സുഹൃത്തിന്റെ വീട്ടിലെ കര്‍വ്വാ ചൗത്ത് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. Read More…
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച കാമുകന്റെ ലിംഗം പൂര്‍ണമായും മുറിച്ചുമാറ്റി യുവതി
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് തന്നോടു ബന്ധം തുടര്‍ന്ന കാമുകന്റെ ലിംഗം മുറിച്ചുമാറ്റി കാമുകി. മലേഷ്യയിലെ ജോഹോറിലെ കംപുങ് ലോകെനിലാണ് സംഭവം. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചാണ് ബംഗ്ലാദേശി യുവതി കാമുകന്റെ ലിംഗം മുറിച്ചുമാറ്റിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിതന്നെയായ കാമുകന്‍ നാട്ടിലുള്ള ഭാര്യയുമായി വിവാഹബന്ധം ഇപ്പോഴും തുടരുകയാണെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നും യുവതി കണ്ടെത്തിയതിനു പിന്നാലെയാണ് ഈ ക്രൂരകൃത്യം. മലേഷ്യയില്‍വച്ചാണ് ബംഗ്ലാദേശുകാരനായ യുവാവും യുവതിയും അടുപ്പത്തിലാകുന്നത്. എന്നാൽ ഇയാള്‍ വിവാഹിതനാണെന്ന വിവരം യുവതി വൈകിയാണ് അറിയുന്നത്. അടുത്ത Read More…
രാവണന്റെ മടിയിലിരുന്ന് യുവതിയുടെ നൃത്തം; രാംലീല വൈറൽ വീഡിയോ, കുട്ടികളുടെ സാന്നിധ്യം വിവാദമായി
ഔറംഗാബാദിൽ നടന്ന രാംലീല പരിപാടിയിൽ രാവണൻ്റെ വേഷം കെട്ടിയ വ്യക്തിയുടെ മടിയിലിരുന്ന്, ‘സ്ത്രീ 2’ (Stree 2) എന്ന സിനിമയിലെ ‘ആജ് കി രാത്ത്’ (Aaj Ki Raat) എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറലായി. ഈ പ്രകടനം നടക്കുമ്പോൾ കുട്ടികൾ സ്ഥലത്തുണ്ടായിരുന്നു എന്ന റിപ്പോർട്ടാണ് വിവാദമുണ്ടാക്കിയത്. ദസറയോട് അനുബന്ധിച്ച്, രാജ്യത്തുടനീളം രാംലീലയുടെ ഉജ്ജ്വലമായ പ്രകടനങ്ങൾ നടക്കാറുണ്ട്. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഈ നാടകങ്ങൾ സാധാരണയായി ശ്രീരാമൻ്റെയും സീതയുടെയും രാവണൻ്റെയും കഥകൾ അവതരിപ്പിക്കുകയും രാവണൻ്റെ പ്രതിമ Read More…
ഭര്‍ത്താവിന്റെ ജീവനെടുത്ത യുവാവിന് മാപ്പ് നല്‍കി കോടതിയില്‍വെച്ച് ആലിംഗനം ചെയ്തു യുവതി
തന്റെ ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യുവാവിന് കോടതി മുറിയില്‍വെച്ച് മാപ്പ് നല്‍കുന്ന ഭാര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജോര്‍ജിയയിലെ ഒരു കോടതിമുറിയിലാണ് ഓഗസ്റ്റ് ഏഴിന് ഈ ഹൃദയസ്പര്‍ശിയായ സംഭവമുണ്ടായത്. റെജീന ജോണ്‍സണ്‍ എന്ന യുവതി തന്റെ ഭര്‍ത്താവായ ചക് ജോണ്‍സണ്‍ന്റെ മരണത്തിന് കാരണക്കാരനായ ജോസഫ് ടില്‍മാന്‍ എന്ന യുവാവിനാണ് മാപ്പ് നല്‍കിയത്. ടില്‍മാനെ റെജീന ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. വാഹനം ഉപയോഗിച്ചുള്ള നരഹത്യ, ലഹരി ഉപയോഗിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് Read More…
സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിനു പിന്നിലെ കാരണങ്ങള്‍; മരുന്നുകള്‍ മുതല്‍ കാന്‍സര്‍ വരെ
സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ വളരെ നിസാരമായി കാണാറുള്ള അവസ്ഥയാണ് ശരീരഭാരം കുറയുന്നത്. സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിന്റെ കാരണങ്ങള്‍ കൃത്യമായ വൈദ്യപരിശോധനകളിലൂടെ കണ്ടെത്തേണ്ടതുണ്ട്. സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ടാകും. അവയെ ഇന്റണ്‍ഷനല്‍(മനപൂര്‍വമായത്) അല്ലെങ്കില്‍ അണ്‍ഇന്റണ്‍ഷനല്‍(മനപൂര്‍വമല്ലാത്തവ) എന്നിങ്ങനെ തരംതിരിക്കാനാകും. ഡയറ്റിന്റെ ഭാഗമായോ വ്യായാമങ്ങള്‍ മൂലമോ ശരീരഭാരം കുറയുന്ന അവസ്ഥ ഇന്റണ്‍ഷനല്‍ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ മനപൂര്‍വമല്ലാതെ (അണ്‍ഇന്റണ്‍ഷണല്‍) ശരീരഭാരം കുറയുന്നത് അസുഖങ്ങള്‍ മൂലം ഉണ്ടാകുന്നവയാണ്. പ്രസവശേഷം സ്ത്രീകളില്‍ ശരീരഭാരം കുറയുന്നത് സാധാരണയായി സംഭവിക്കാറുണ്ട്. മനപൂര്‍വമല്ലാതെ ശരീരഭാരം കുറയുന്നത് ഏതെങ്കിലും Read More…
പിഎം ആവാസ് യോജനയുടെ പണം കിട്ടി; 40,000 രൂപയുമായി കാമുകനൊപ്പം ഒളിച്ചോടി യുവതി
വീടുവെയ്ക്കാനുള്ള പ്രധാനമന്ത്രി ആവാസ് യോജനയിലെ ആദ്യ ഗഡുവായ 40,000 രൂപ സഹായധനം അക്കൗണ്ടിലെത്തിയതിന് പിന്നാലെ മക്കളെ കൂട്ടി കാമുകനൊപ്പം ഒളിച്ചോടി യുവതി. സംഭവത്തിന് പിന്നാലെ തദ്ദേശവകുപ്പ് യുവതിക്ക് നോട്ടീസ് അയക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അമേഠിയിലെ രെഭ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ ഉത്ര കുമാരിയാണ് പണവുമായി മുങ്ങിയത്. 2013 ലാണ് പ്രദേശവാസിയായ റാം സജീവുമായി ഉത്രയുടെ വിവാഹം നടന്നത്. 2023 ല്‍ ഇയാള്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിക്ക് പ്രധാനമന്ത്രി ആവാസ് യോജനയില്‍ Read More…









