ഉടമ കാര്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് ദയയുള്ള ഒരു പബ് മാനേജര്‍ ദത്തെടുത്ത നായ പബ്ബിലേക്ക് വരുന്ന നല്ലവരെയും ചീത്തയായ ആള്‍ക്കാരെയും കൃത്യമായി തിരിച്ചറിയുന്നു. ദാരുണമായ കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് വയസ്സുള്ള ഷിഹ് സൂ എന്ന റെക്സ് എന്ന നായയാണ് തിരക്കേറിയ ബാറിലേക്ക് ഓടിക്കയറിയത്. ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണിലുള്ള ദി ലീപ്പിംഗ് വുള്‍ഫിലെ ഒരു ഫുട്ബോള്‍ മത്സരത്തിനിടെ ഒരു നായ പബ്ബിലേക്ക് ഓടിക്കയറിയപ്പോള്‍ ആള്‍ക്കാര്‍ ഞെട്ടിപ്പോയി. മാനേജര്‍ ഡാന്‍ മോറിസ് ഓടിപ്പോയ നായയെ പിടികൂടി മൃഗഡോക്ടറുടെ അടുത്തേക്ക് Read More…
Tag: wolf
ആടുകള്‍ക്ക് മാത്രമല്ല, ജനങ്ങള്‍ക്കും ഭീഷണി; ചെന്നായ്ക്കളുടെ എണ്ണം കുറയ്ക്കാന്‍ സ്വീഡന്‍
ചെന്നായ്ക്കളുടെ എണ്ണം മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഭീഷണിയാകുന്ന നിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വീഡന്‍ അവയുടെ എണ്ണം കുറയ്ക്കുന്നു. വംശനാശഭീഷണി നേരിടുന്ന ഇരപിടിയന്റെ ജനസംഖ്യ പകുതിയോളം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്വീഡന്‍ വിവാദ ചെന്നായ വേട്ട ജനുവരി 2 വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു. ചെന്നായ്ക്കള്‍ കന്നുകാലികള്‍ക്ക് ഭീഷണിയായി ഉയരുകയും ജീവിവര്‍ഗത്തെ കൂടുതല്‍ അപകടത്തിലാക്കുന്നുവെന്നും ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അഞ്ച് ചെന്നായ കുടുംബങ്ങളെ കൊല്ലാന്‍ സ്വീഡിഷ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അതേസമയം സ്വീഡനിലെ ചെന്നായ ജനസംഖ്യ, ഇതിനകം തന്നെ സമ്മര്‍ദ്ദത്തിലാണെന്നാണ് പരിസ്ഥിതിവാദികളുടെ Read More…
അവസാനത്തെ നരഭോജി ചെന്നായയെയും ഗ്രാമവാസികള്‍ കൊന്നു; നാടിനെ മാസങ്ങളോളം വിറപ്പിച്ച കൊടും ഭീകരര്‍ക്ക് വിരാമം
ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ മാസങ്ങളോളം നീണ്ട ആക്രമണ പരമ്പരകള്‍ നടത്തിയ ചെന്നായ കൂട്ടത്തെ ഉന്മൂലനം ചെയ്ത് ഗ്രാമവാസികള്‍. ബഹ്റൈച്ചിലെ മഹ്സി മേഖലയെ നാളുകളോളം വിറപ്പിച്ച ആറംഗ ചെന്നായ്ക്കൂട്ടത്തെയാണ് ഗ്രാമവാസികള്‍ കൊലപെടുത്തിയത്. ശനിയാഴ്ച തമാച്പൂര്‍ ഗ്രാമത്തില്‍ ആടിനെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രാമവാസികള്‍ അവസാന ചെന്നായയെ കൊന്നത്. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചെന്നായയുടെ മൃതദേഹം പുറത്തെടുത്തു. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ചെന്നായയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഗ്രാമത്തില്‍ അവശേഷിച്ച ആറാമത്തെ ചെന്നായയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു Read More…
47ദിവസത്തിനിടയില്‍ കൊന്നത് 8പേരെ; പരിക്കേറ്റത് 22പേര്‍ക്ക്, കൊലയാളി മനുഷ്യനല്ല
ഉത്തര്‍പ്രദേശില്‍ 8പേരെ കൊന്നു തിന്നുകയും 22 പേര്‍ക്ക് ഗുരതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ചെന്നായ്ക്കൂട്ടത്തില്‍ അഞ്ചാമനും പിടിയില്‍. ഏഴ് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ എട്ട് പേരാണു ചെന്നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടതോടെയാണു ചെന്നായയെ പിടികൂടാന്‍ യു.പി. സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ ഭേദിയ’ പ്രഖ്യാപിച്ചത്. ആറ് ചെന്നായകള്‍ ചേര്‍ന്നാണ് ആക്രമണങ്ങള്‍ നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവയില്‍ നാലെണ്ണത്തെ നേരത്തെ പിടികൂടിയിരുന്നു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയ ആണ്‍ ചെന്നായയാണത്രേ ഇന്നലെ പിടിയിലായത്. Read More…
പല്ലു കൊഴിഞ്ഞിട്ടില്ല, ആമാശയം അഴുകിയിട്ടുമില്ല; 44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം കണ്ടെത്തി…!!
സൈബീരിയയില്‍ നിന്നും 44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം കണ്ടെത്തി. അല്‍പ്പം പോലും അഴുകാത്തതും രോമങ്ങളോ എല്ലുകളോ പല്ലുകള്‍ പോലും മാംസത്തില്‍ നിന്നും വേര്‍പെടാത്തതുമായ നിലയിലുള്ള അത്ഭുതകരമായ രീതിയിലാണ് മൃതദേഹം. സൈബീരിയയിലെ ഒരിക്കലും ചൂട് തട്ടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ മണ്ണിനെക്കുറിച്ചും മറ്റും പഠിക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. ഇത് യാകുത്സ്‌കിലെ നോര്‍ത്ത് ഈസ്റ്റ് ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ മാമോത്ത് മ്യൂസിയം ലബോറട്ടറിയിലേക്ക് മാറ്റി. അവിടെ പോസ്റ്റ്മോര്‍ട്ടം നടത്തി. വേനല്‍ക്കാലത്ത് പോലും ശാശ്വതമായി തണുത്തുറഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളോളം മഞ്ഞുറഞ്ഞു നില്‍ക്കുന്ന പെര്‍മാഫ്രോസ്റ്റ് ഗ്രൗണ്ടില്‍ Read More…