Oddly News

കൈകളില്ല, പക്ഷേ തളർന്നില്ല! മൂർഖൻ കടിച്ചിട്ടും അതിനെ പിടികൂടി വീട്ടിലെത്തിച്ച് 79-കാരൻ

വിയറ്റ്‌നാമിലെ ഡാ നാങ് നഗരത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു കൈ മാത്രമുള്ള വയോധികൻ റോഡിലൂടെ വലിയൊരു പാമ്പിനെ പിടിച്ചുനടന്നു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാമ്പ് അദ്ദേഹത്തിന്റെ കൈമുട്ടിന് മുകളിൽ കടിച്ചിട്ടുണ്ടെന്ന് പിന്നീട് ദൃശ്യങ്ങൾ ശ്രദ്ധിച്ചവർക്ക് മനസ്സിലായി. ദായ് ലോക് സ്വദേശിയായ ഇദ്ദേഹത്തെ അന്ന് രാവിലെയാണ് ഒരു മൂർഖൻ പാമ്പ് കടിച്ചത്. എന്നാൽ ഒട്ടും പതറാതെ അദ്ദേഹം വിഷപ്പാമ്പിനെ കീഴ്പ്പെടുത്തുകയും ചികിത്സ തേടുന്നതിന് മുൻപ് അതിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. Read More…