Oddly News

പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോകും വഴി കാമുകനെ വിവാഹം കഴിച്ച് വിദ്യാര്‍ത്ഥിനി

വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പരീക്ഷാക്കാലമാണ്. എത്രത്തോളം മാര്‍ക്ക് കൂടുതല്‍ വാങ്ങാമെന്ന മത്സരത്തിലാണ് കുട്ടികള്‍ ഓരോരുത്തരും. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോകുംവഴി വിവാഹം കഴിക്കാന്‍ തയ്യാറായ ഒരു വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബീഹാറിലാണ് സംഭവം നടന്നത്. ഫെബ്രുവരി 22നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബീഹാറിലെ ബോര്‍ഡ് പരീക്ഷയ്ക്കിടെയാണ് ഈ വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നത്. പരീക്ഷാ കേന്ദ്രത്തിലെത്തുന്നതിന് മുമ്പാണ് ഈ വിദ്യാര്‍ത്ഥിനി തന്റെ കാമുകനെ വിവാഹം കഴിച്ചത്. ബൈക്കിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ കാമുകന്‍ ഈ കുട്ടിയുടെ Read More…

Oddly News

വിവാഹവേദിയിൽ മദ്യപിച്ച് ‘റിലേ പോയി’ വരൻ; മൂന്നുപേർക്കു മാലയിട്ടു: കരണത്തടിച്ച് വധു

വിവാഹം വളരെ ആഡംബരപൂര്‍ണമാക്കാന്‍ പല തരത്തിലുള്ള ആഘോഷങ്ങളും ഒരുക്കുന്നത് പതിവാണ്. എന്നാല്‍ ആഘോഷം കൈവിട്ട് പോയാല്‍ സംഭവിയ്ക്കാവുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിയ്ക്കുന്നത്. വിവാഹവേദിയില്‍ മദ്യപിച്ച് ബോധമില്ലാതെ എത്തിയ വരന്‍ ആളുമാറി വരണമാല്യം അണിയിച്ച സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. സുഹൃത്തുക്കളുടെ വാക്കുകേട്ടാണ് വരന്‍ വിവാഹവേദിയില്‍ മദ്യപിച്ച് എത്തിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണു സംഭവം. രവീന്ദ്ര കുമാര്‍ എന്ന യുവാവാണ് ഇത്തരത്തില്‍ എത്തിയത്. ബോധമില്ലാതെ എത്തിയ വരന്‍ ആളുമാറി മൂന്നുപേര്‍ക്കാണ് മാലയിട്ടത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. Read More…

Good News

ചെറുമകന്റെ കല്യാണം അവസാന ആഗ്രഹം, വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി മരിച്ചു

ബീഹാറിലെ മുസാഫർപൂരിലുള്ള ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ഒരു അപൂര്‍വ രംഗം അരങ്ങേറി. ആശുപത്രിയിലേയ്ക്ക് വിവാഹ വസ്ത്രത്തിൽ വധൂവരന്മാർ എത്തി. നേരേ വരന്റെ മുത്തശ്ശി രോഗബാധിതയായി കിടക്കുന്ന ആശുപത്രിയിലെ എമർജൻസി വാർഡിലേയ്ക്ക്. ആ മുറിയില്‍വച്ച് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി. വിവാഹത്തിന് സാക്ഷ്യം വഹിക്കാനുള്ള വരന്റെ മുത്തശ്ശിയുടെ അവസാനത്തെ ആഗ്രഹം അങ്ങനെ നിറവേറ്റി. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി മരിച്ചു. ബീഹാറിലെ മുസാഫർപൂരിലെ മിതൻപുരയിൽ നിന്നുള്ള റീത്ത ദേവിയുടെ ചെറുമകനായ അഭിഷേകിന്റെ വിവാഹം അടുത്ത Read More…

Oddly News

വിവാഹസല്‍ക്കാര ദിവസം വധുവിനെ കാമുകന്‍ തട്ടിക്കൊണ്ടു പോയി ; വരന്‍ നോക്കിനില്‍ക്കേ സിനിമാ സ്‌റ്റൈലില്‍…!

വിവാഹം കഴിഞ്ഞ് സല്‍ക്കാരത്തിനെത്തിയപ്പോള്‍ കല്യാണപ്പെണ്ണിനെ കാമുകന്‍ തട്ടിക്കൊണ്ടുപോയി. മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന സംഭവത്തില്‍ സിനിമയെ വെല്ലുന്ന സംഭവം നടന്നത് ടിടി നഗറിലായിരുന്നു. ആദ്യം തട്ടിക്കൊണ്ടു പോകലെന്ന് സംശയം ഉയര്‍ന്ന സംഭവത്തില്‍ വധു കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. വിവാഹ സല്‍ക്കാര ദിനത്തില്‍ നടന്ന സംഭവത്തില്‍ വരനും കുടുംബവും പോലീസിനെ സമീപിക്കുകയും പ്രതിക്കെതിരെ ഔപചാരികമായി പരാതി നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദിഷ ജില്ലയിലെ ഗഞ്ച്ബസോദയില്‍ നിന്നുള്ള റോഷ്‌നി സോളങ്കിയാണ് കാമുകനൊപ്പം പോയത്. ഇവരെ വിവാഹം കഴിച്ചത് ആശിഷ് Read More…

Oddly News

കടുത്ത കൃഷ്ണഭക്ത; ഭഗവാന്‍ ശ്രീകൃഷ്ണനെ വിവാഹം ചെയ്ത് 34-കാരി; പേര് മീര എന്ന് പുനര്‍നാമകരണം ചെയ്തു

കൗതുകരമായ വാര്‍ത്തകള്‍ പലപ്പോഴും നമ്മുടെയൊക്കെ ശ്രദ്ധ ആകര്‍ഷിയ്ക്കാറുണ്ട്. ഇപ്പോള്‍ വ്യത്യസ്തമായ ഒരു വിവാഹത്തിന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഈ വിവാഹത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആണ് വരന്‍ എന്നതാണ് ശ്രദ്ധേയമാകുന്നത്. ഹരിയാന സ്വദേശിയായ യുവതി ഭഗവാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഹരിയാനയിലെ സിര്‍സ സ്വദേശിയായ ജ്യോതി ഭട്വര്‍ ആണ് ശ്രീകൃഷ്ണനെ തന്റെ ഭര്‍ത്താവായി സ്വീകരിച്ചത്. മഥുരയിലെ ശ്രീ ധാം വൃന്ദാവനില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വിവേകാനന്ദ മഹാരാജ്-വൈഷ്ണവി ബോരികര്‍ ദമ്പതികളുടെ മകളാണ് ജ്യോതി. 34കാരിയായ ജ്യോതി Read More…

Sports

ഞങ്ങളുടെ ബന്ധം ഗ്രാമം മുഴുവനും അറിയാം ; ഹിമാനിയുമായുള്ള പ്രണയത്തെക്കുറിച്ച് നീരജ്‌ചോപ്ര

ദീര്‍ഘകാല പ്രണയത്തിന് ശേഷമാണ് ഇന്ത്യന്‍ ഒളിമ്പിക് താരം നീരജ് ചോപ്ര കാമുകി ഹിമാനിയെ സ്വന്തമാക്കിയത്. ഈ വര്‍ഷം ജനുവരി 19 ന് ഷിംലയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് നീരജ് ചോപ്ര തന്റെ ദീര്‍ഘകാല കാമുകി ഹിമാനി മോറിനെ വിവാഹം കഴിച്ചത്. അതേസമയം തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ്ടുഡേയുമായുള്ള അഭിമുഖത്തിലാണ് ജാവലിന്‍ സൂപ്പര്‍താരം തങ്ങളുടെ പ്രണയകഥ പങ്കുവെച്ചത്. തങ്ങള്‍ പ്രണയത്തിലാകുന്നതിന് മുമ്പ് തങ്ങളുടെ കുടുംബങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നുവെന്ന് Read More…

Lifestyle

വാലന്റൈൻസ് ഡേ; മെക്‌സിക്കോയിലെ സമൂഹവിവാഹത്തില്‍ ദമ്പതികളായത് 1200 ജോഡികള്‍

ഫെബ്രുവരി 14 നെ പ്രണയികളുടെ ദിനമായി ആഘോഷിക്കുന്ന രീതിക്ക് വളരെയധികം പഴക്കമുണ്ട്. ഈ ദിവസം പ്രണയികള്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുകയും ചിലര്‍ ഒരുമിച്ച് ഒരു അത്താഴം കഴിക്കുകയുമൊക്കെ ചെയ്യുന്നതാണ് പാശ്ചാത്യലോകത്തെ പതിവ് രീതികള്‍. എന്നാല്‍ ഈ പ്രത്യേക ദിനം ആഘോഷിക്കുന്നതിന് മെക്‌സിക്കോ കണ്ടെത്തിയത് ഒരു അസാധാരണ വഴിയാണ്. 1,200 ദമ്പതികള്‍ എന്നെന്നേക്കുമായി അവരുടെ ഒരുമിച്ചുള്ള ജീവിതയാത്ര ആരംഭിച്ചു. മെക്‌സിക്കോ സിറ്റി ഗവണ്‍മെന്റ് ഒരു സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഒരു മാട്രിമോണിയോ കോലെക്റ്റിവോ അല്ലെങ്കില്‍ സമൂഹവിവാഹത്തില്‍ ആയിരക്കണക്കിന് ദമ്പതികളാണ് Read More…

Crime

ഒരു വിവാഹഫോട്ടോ; എട്ടുമാസം മുമ്പ് തട്ടിക്കൊണ്ടുകപ്പെട്ട 18 കാരിയെ കണ്ടെത്താന്‍ സഹായിച്ചു…!!

ആഗ്ര: ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു വിവാഹ ഫോട്ടോ 2024 മെയ് 18 ന് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന് വിരാമമിട്ടു. പതിനൊന്നാം ക്ലാസ്സുകാരിയെ എട്ടു മാസത്തോളം മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത് വ്യാഴാഴ്ച മെയിന്‍പുരിയിലെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നീരജ് എന്ന യുവാവിനെയും ഇയാള്‍ അവസാനം പെണ്‍കുട്ടിയെ വില്‍ക്കുകയും അവളെ വിവാഹം കഴിക്കുകയും ചെയ്ത മാലി എന്ന യുവാവിനെയും പോലീസ് പിടികൂടി. Read More…

Oddly News

ഹൃദയഭേദകം ! വിവാഹചടങ്ങിനിടെ നൃത്തം ചെയ്ത 23 കാരിക്ക് കുഴഞ്ഞു വീണ് ദാരുണാന്ത്യം

കഴിഞ്ഞ ഏതാനും നാളുകളായി ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിച്ചുവരുകയാണ്. ഇത് യുവ തലമുറയ്ക്കിടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചുറുചുറുക്കോടെ നടക്കുന്നതിനിടയിലാണ് പലരും കുഴഞ്ഞു വീഴുന്നതും മരണപ്പെടുന്നതും. ഇതിന്റെ ഏറ്റവും ഭയാനകമായ ഒരു ദൃശ്യമാണ് ഇപ്പോൾ മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ നടന്ന ഒരു വിവാഹവേദിയിൽ നിന്നും പുറത്തുവരുന്നത്. നൃത്തം ചെയ്യുന്നതിനിടെ 23 കാരിയായ യുവതി കുഴഞ്ഞുവീണു മരിക്കുന്നതിന്റെ അതിദാരുണ ദൃശ്യങ്ങളായിരുന്നു ഇത്. ശനിയാഴ്ച രാത്രി വിദിഷ ബൈപാസ് റോഡിലെ റിസോർട്ടിൽ ബന്ധുവിന്റെ ‘സംഗീത്’ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ Read More…