ഗായിക ആര്യാ ദയാല്‍ വിവാഹിതയായി. അഭിഷേക് എസ്.എസ്. ആണ് വരന്‍. ലളിതമായ ചടങ്ങില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നാണ് വിവരം. തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന ചിത്രമാണ് ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധിയാളുകൾ ആര്യയ്ക്ക് ആശംസകളുമായി എത്തി. സഖാവ് എന്ന കവിത പാടി മലയാളികളുടെ ഹൃദയം കവർന്ന ഗായികയാണ് ആര്യ ദയാൽ. പിന്നീട് കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയുള്ള ആര്യയുടെ വ്യത്യസ്തമായ ആലാപനത്തിലൂടെ സമൂഹമാധ്യമ ലോകത്തെ ഒന്നാകെ കൈയിലെടുത്തു. വിദ്യാർഥി Read More…
Tag: wedding
വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തു; വിവാഹദിവസം ബന്ധം പിരിഞ്ഞ് വരന്‍- വീഡിയോ
വധൂ- വരന്മാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസം എന്നു പറയുന്നത് തങ്ങളുടെ വിവാഹ ദിവസമാണ്. ഏറ്റവും സന്തോഷകരമായ ദിവസമാണ് അത്. എന്നാല്‍ വിവാഹ ദിവസം തന്നെ പരസ്പരം പിരിഞ്ഞ വധൂവരന്മാരുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തത് വരനെ ചൊടിപ്പിച്ചതോടെ അയാള്‍ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. വരന്‍ വധുവിനോട് ആക്രോശിക്കുകയും അതിഥികള്‍ക്ക് മുന്നില്‍വെച്ച് അവളോട് അപമര്യാദയായി പെരുമാറുകയും കയര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വധുവും Read More…
വൈറലായി 63കാരിയുടെ വിവാഹം; വരനു പ്രായം 31 വയസ്, മകനേക്കാൾ 6 വയസ്സ് കുറവ്; ‘പ്രണയിക്കാന്‍ തോന്നിയാല്‍ പ്രണയിച്ചോണം’
അവിചാരിതമായി കണ്ടുമുട്ടിയ 31 വയസ്സുള്ള യുവാവിനെ വിവാഹം കഴിച്ച് 63 വയസ്സുള്ള യുവതി. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.ടോക്കിയോയിലെ ഒരു കഫേയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൊബൈൽ ഫോണാണ് ഭാവി വരനുമായി കണ്ടുമുട്ടാൻ കാരണമായതെന്ന് അസാറാഷി വെളിപ്പെടുത്തി. ഫോൺ തിരഞ്ഞ് യുവാവ് വന്നപ്പോൾ അസാറാഷി അത് തിരികെ നൽകി. എന്നാൽ വിധി അവർക്കായി മറ്റൊരു കൂടിക്കാഴ്ച കൂടി ഒരുക്കിവെച്ചിരുന്നു. ഒരു കഫേയിലിരിക്കുകയായിരുന്നു അസറാഷി. എന്നാല്‍ താനിരുന്ന ടേബിളിനടിയില്‍ ഒരു ഉടമസ്ഥനില്ലാത്ത ഫോണ്‍ റിംഗ് ചെയ്യുന്നത് അസറാഷി കേട്ടു. Read More…
ഭാര്യ മരിച്ചു, സഹോദരിയെ കെട്ടി, ഇളയ സഹോദരിയെകൂടി വേണമെന്നാവശ്യപ്പെട്ട് യുവാവ് വൈദ്യുതി ടവറിൽ കയറി- വീഡിയോ
ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ ഭാര്യയുടെ ഇളയ സഹോദരിയെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈ-വോൾട്ടേജ് വൈദ്യുതി ടവറിൽ കയറി. രാജ് സക്സേന എന്നയാളാണ് ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. നാട്ടുകാരെ അമ്പരപ്പിച്ച സംഭവത്തില്‍ പോലീസിന്റെ ഇടപെടൽ ആവശ്യമായി വന്നു. 2021-ലായിരുന്നു രാജ് സക്സേനയുടെ ആദ്യ വിവാഹം. എന്നാൽ അടുത്ത വർഷം ഭാര്യ അസുഖം ബാധിച്ച് മരിച്ചു. ഭാര്യയുടെ മരണശേഷം, സക്സേന അവളുടെ മൂത്ത സഹോദരിയെ വിവാഹം കഴിച്ചു. ഈ തീരുമാനം രണ്ട് കുടുംബങ്ങളും അംഗീകരിക്കുകയും Read More…
യുവതിയുടെ ‘ഗെറ്റ് റെഡി വിത്ത് മി’ റീലുകള്‍; വിവാഹാലോചന നിരസിച്ച് യുവാവ്, കമന്റുകള്‍ കൂടുതലും പുരുഷന്മാരുടേതെന്ന് !
‘ഗെറ്റ് റെഡി വിത്ത് മി (GRWM)’ എന്നത് ആധുനിക കാലത്ത് സാമൂഹ്യമാധ്യമങ്ങളിലെ ട്രെന്‍ഡ് ആണ്. പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാമില്‍, വളരെ പ്രചാരത്തിലുണ്ട്. ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ മാത്രമല്ല, സാധാരണ ഉപയോക്താക്കളും കാഴ്ചക്കാര്‍ക്കായി ഈ ട്രെന്‍ഡ് പിന്തുടരുന്നുണ്ട്. എന്നാല്‍ എന്നാല്‍ ഈ ട്രെന്‍ഡ് ഒരു വിവാഹം നിരസിക്കാന്‍ കാരണമാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. യുവതിയുടെ പതിവായ ‘ഗെറ്റ് റെഡി വിത്ത് മി (ജിആര്‍ഡബ്‌ള്യൂഎം)’ എന്ന ഇന്‍സ്റ്റാഗ്രാം റീലുകള്‍ കാരണം ഡല്‍ഹിക്കാരിയായ യുവതിയുടെ വിവാഹാലോചന നിരസിച്ച് യുവാവ്. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും അത് വൈറലായി മാറുകയും Read More…
‘മഹാമാരിക്കാലത്തും അവൻ എന്നെ കാണാൻവന്നു’; ഇന്ത്യൻ യുവാവുമായുള്ള പ്രണയകഥ പങ്കുവച്ച് ബ്രസീലിയൻ യുവതി
ഇന്ത്യയിലെ യുവാവും ബ്രസീലിലെ യുവതിയും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. വെറും വിവാഹമല്ല, പ്രണയവിവാഹം. ബ്രസീലിയൻ യുവതി തങ്ങളുടെ പ്രണയത്തിന്റെയും, വിവാഹത്തിന്റെയും, രണ്ടു സംസ്കാരങ്ങളുടെ സംയോജനത്തിന്റെയും ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തി. ഗുജറാത്തി ഭർത്താവുമൊത്തുള്ള യാത്രയും തൈന ഷാ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. സാംസ്‌കാരിക വൈവിധ്യമുള്ള പ്രണയകഥ തങ്ങള്‍ പങ്കുവെക്കുന്നു എന്നാണ് പോസ്റ്റില്‍ ടൈന പറയുന്നത്. ‘ഞങ്ങളുടെ പ്രണയകഥ. ഞാന്‍ ബ്രസീലില്‍ നിന്നാണ്. അവന്‍ ഇന്ത്യയില്‍ നിന്നും. ജീവിതം ഞങ്ങളെ ഓണ്‍ലൈനില്‍ ഒന്നിപ്പിച്ചത് Read More…
പ്രഭാസിന്റെ വിവാഹം ഉടൻ? സന്തോഷവാർത്ത പങ്കുവച്ച് കുടുംബം, പക്ഷേ വധു ആരാണ്?
ദക്ഷിണേന്ത്യൻ സൂപ്പർതാരം പ്രഭാസിന്റെ വിവാഹ വാർത്തകൾ വീണ്ടും ചർച്ചയാവുന്നു. 45 വയസ്സുകാരനായ താരം ഉടൻ വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അനുകൂലമായ പ്രതികരണമാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. പ്രഭാസിന്റെ അമ്മായി ശ്യാമള മാധ്യമങ്ങളോട് സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ശിവന്റെ അനുഗ്രഹം വരുമ്പോൾ പ്രഭാസിന്റെ വിവാഹം നടക്കും,” അവർ പറയുന്നു. “ഞങ്ങൾ എല്ലാവരും അവനൊരു നല്ല വിവാഹത്തിനായി ശ്രമിക്കുകയാണ്, പരമശിവന്റെ അനുഗ്രഹത്താൽ അത് ഉടൻ സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” – അവർ കൂട്ടിച്ചേർത്തു. Read More…
രാജകുടുംബാംഗമായ നടി, പ്രണയിച്ച് വിവാഹം കഴിച്ചത് മുസ്ലീമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാരനെ
വിരാട് കോഹ്ലി- അനുഷ്ക ശർമ്മ, കെ.എൽ. രാഹുൽ- അതിയ ഷെട്ടി എന്നിവരെപ്പോലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള പ്രണയബന്ധങ്ങളും വിവാഹങ്ങളും വളരെ സാധാരണമാണ്. എന്നാല്‍ ഈ കഥ ഒരു രാജകുടുംബത്തിൽ നിന്നുള്ള നടിയെക്കുറിച്ചാണ്. എല്ലാ മതപരമായ അതിരുകളും കടന്ന് ഒരു മുസ്ലിം ക്രിക്കറ്റ് താരത്തെയാണ് അവർ വിവാഹം ചെയ്തത്. ഇത് ഷർമിള ടാഗോറാണെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ, അതല്ല ഉത്തരം. മുസ്ലിം ക്രിക്കറ്ററെ വിവാഹം കഴിച്ച നടി നമ്മൾ സംസാരിക്കുന്ന നടി, സിനിമയിൽ ഒരു കായികതാരത്തിന്റെ Read More…
വിവാഹത്തിൽ പങ്കെടുത്ത അതിഥികളിൽ നിന്ന് പണം ഈടാക്കി; ദമ്പതികൾ സമാഹരിച്ചത് 1.16 കോടി
വിവാഹത്തിൽ പങ്കെടുത്ത അതിഥികളിൽ നിന്ന് പണം ഈടാക്കി, അത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി ഈ ദമ്പതികൾ. അമേരിക്കയിൽ നിന്നുള്ള സ്റ്റീവ് ജെ. ലാർസൺ, മാർലി ജാക്വസ് എന്നിവരാണ് ഈ വ്യത്യസ്തമായ ആശയം നടപ്പാക്കിയത്. ഇവർ തങ്ങളുടെ വിവാഹത്തെ ഒരു ഫണ്ട് റെയ്സിങ് പരിപാടിയായാണ് നടത്തിയത്. വേറിട്ടൊരു വിവാഹം ബിസിനസ് പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വിദഗ്ധരായ സ്റ്റീവും മാർലിയും, പരമ്പരാഗത വിവാഹങ്ങളുടെ ഉയർന്ന ചിലവ് ഒഴിവാക്കാനാണ് ഇങ്ങനെയൊരു വഴി തിരഞ്ഞെടുത്തത്. അതിഥികൾ സാധാരണയായി ദമ്പതികൾക്ക് നൽകുന്ന സമ്മാനങ്ങൾ വാങ്ങുന്നതിന് പകരം, Read More…









