മലയാളികളുടെ പ്രിയ നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടി.വി. താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ് ഇരുവരുടേയും. ജനുവരി 26 ന് തിരുവനന്തപുരത്തു വച്ചാണ് വിവാഹം നടക്കുന്നത്. സുഹൃത്തുക്കൾക്കായി 27ന് കൊച്ചിയിൽ വിവാഹവിരുന്നും നടത്തും. തിരുവനന്തപുരം സ്വദേശിയായ പ്രേം ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയുമായി ഒരുമിച്ച് അഭിനയിച്ചിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ് പൂജാ വിജയ് എന്ന സ്വാസിക. 2009ല്‍ ‘വൈഗ’ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തിയത്. 2010ല്‍ Read More…
Tag: wedding
ഇന്ത്യന്‍ പേസര്‍ ഷമിയുടെ രണ്ടാം ഭാര്യയാകാന്‍ സമ്മതം; നടി പായല്‍ ഘോഷിന്റെ പരസ്യ വിവാഹാഭ്യര്‍ത്ഥന
ഇന്ത്യന്‍ ടീമിന്റെ കുപ്പയിലെ മാണിക്യമായി മാറിയിരിക്കുകയാണ് ഫാസ്റ്റ് ബൗളര്‍ ഷമി. അപ്രതീക്ഷിത ഹീറോയായി ഉയര്‍ന്നിരിക്കുന്ന താരത്തിന്റെ രണ്ടാംഭാര്യയാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടിയുടെ വിവാഹാഭ്യര്‍ത്ഥന. ഷമിയുടെ ഭാര്യയാകാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത് നടിയും രാഷ്ട്രീയക്കാരിയുമായ പായല്‍ ഘോഷാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം ക്രിക്കറ്റ്താരത്തെ പ്രൊപ്പോസ് ചെയ്‌തെങ്കിലും ഇന്ത്യന്‍ പേസര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വീറ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും പായല്‍ ഘോഷിനെക്കുറിച്ചുള്ള തെരച്ചില്‍ നെറ്റില്‍ കൂടുതലാകുകയും ചെയ്തു. 1992 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച പായല്‍ സെന്റ് Read More…
നടി അമല പോള്‍ വിവാഹിതയായി, വരന്‍ ജഗത് പങ്കുവച്ച ചിത്രങ്ങള്‍ കാണാം
പ്രശസ്ത തെന്നിന്ത്യന്‍ നടി അമല പോള്‍ വിവാഹിതയായി. സുഹൃത്തായ ഗോവ സ്വദേശി ജഗത് ദേശായി ആണ് വരന്‍. ഏറെക്കാലമായി അമല സംരംഭകനും കണ്‍സള്‍ട്ടന്റുമായ ജഗത് ദേശായിയുമായി പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ജഗത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.’ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജഗത് ഇന്‍സ്റ്റയില്‍ കുറിച്ചു. നടി അമല പോള്‍ തന്റെ സുഹൃത്തായ ജഗത് ദേശായിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. ഇക്കാര്യത്തിന് സൂചന നല്‍കിക്കൊണ്ട് ജന്മദിനത്തില്‍ അമല ജഗതിന് മുത്തം Read More…
റിച്ച ചദ്ദയുടെ വിവാഹം ഡോക്യുമെന്ററിയാകുന്നു? പേരിങ്ങനെ
ഒരു വര്‍ഷം മുമ്പ് അലി ഫസലും റിച്ച ഛദ്ദയും മൂന്നു സിറ്റികളിലായ തങ്ങളുടെ വിവാഹം ആഘോഷകരമായ നടത്തി. ഇപ്പോള്‍ ഇരുവരുടെയും വിവാഹ വിശേഷങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ അവര്‍ തീരുമാനിച്ചു. തങ്ങളുടെ വിവാഹ ഡോക്യുമെന്റി തിളങ്ങുന്ന ലോകത്തിനു പിന്നിലുള്ള യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുമെന്ന് റിച്ച പറയുന്നു. റിയാലിറ്റി എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്. ഡല്‍ഹി, ലക്‌നൗ, മുംബൈ എന്നിവടങ്ങളിലേയ്ക്ക് വ്യാപിച്ച വിവാഹം കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 6 വരെയായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളുടെ വിവാഹരത്തിന്റെ യഥാര്‍ത്ഥ സരാംശം പകര്‍ത്താനുള്ള ഒരുശ്രമമാണ് ഡോക്യുമെന്ററിയിലെന്ന് Read More…
പള്ളിയില്‍ വച്ച് താലി കെട്ടി, സിന്ദൂരം ചാര്‍ത്തി: മകളുടെ മിശ്രവിവാഹത്തെക്കുറിച്ച് രവീണ ടണ്ടൻ
മൂന്നു പതിറ്റാണ്ടു നീണ്ട കരിയറില്‍ നിരവധി ഐതിഹാസിക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടിയാണ് രവീണ ടണ്ടൻ. ജീവിതത്തില്‍ ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങള്‍ കൊണ്ടും പലപ്പോഴും രവീണ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ തന്റെ ദത്തുപുത്രിയുടെ മിശ്രവിവാഹത്തെക്കുറിച്ച് മനസുതുറക്കുകയാണ് അവര്‍. 20-ാം വയസില്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തതോടെ രവീണ പലര്‍ക്കും പ്രചോദനമായിരുന്നു. അടുത്തിടെ നടന്ന അഭിമുഖത്തില്‍ രവീണ തന്റെ മകള്‍ ഛയയുടെ വിശ്രവിവാഹത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. മിശ്രവിവാഹം ശരിയണോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് അല്ല അവസാനം നമ്മള്‍ എല്ലാവരും മനുഷ്യരാണ് എന്ന് അവര്‍ പറയുന്നു. Read More…
പൂജാ ഹെഗ്‌ഡേ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട് ; വരന്‍ പ്രമുഖ ക്രിക്കറ്റ് താരമെന്ന് സൂചന
തെലുങ്കില്‍ ധ്രുവരാജ് ജഗന്നാഥും അങ്ങു വൈകുണ്ഡപുരത്തും അടക്കം അനേകം വന്‍ഹിറ്റ് സിനിമകളില്‍ നായികയായെങ്കിലും തമിഴില്‍ രാശിയില്ലാത്തവള്‍ എന്നാണ് നടി പൂജാ ഹെഗ്‌ഡേയെ പറയപ്പെടുന്നത്. സൂപ്പര്‍താരം വിജയ് യുടെ നായികയായി ബീസ്റ്റായിരുന്നു നടിയുടേതായി അവസാനം തമിഴില്‍ ഇറങ്ങിയ സിനിമ. അതും വേണ്ടത്ര വിജയിക്കാതെ വന്നതോടെ നടിക്ക് കാര്യമായി അവസരങ്ങള്‍ തമിഴിലില്ല. വലിയ ചെലവില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ പോലും പരാജയപ്പെടുന്ന സാഹചര്യത്തില്‍ രാശി ചിഹ്നമില്ലാത്ത നടിയെന്ന നിലയില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവരെ ട്രോളുകയും ചെയ്തു. പൂജ ഹെഗ്‌ഡെ വീണ്ടും Read More…
വിവാഹത്തിന് പരിനീതി ധരിച്ച വസ്ത്രം നിര്‍മിക്കാന്‍ എടുത്ത സമയം കേട്ടല്‍ അമ്പരക്കും
ഈ വര്‍ഷം മെയില്‍ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം സെപ്റ്റംബര്‍ 24 ന് ഉദയപൂരില്‍ വച്ചു നടന്ന ചടങ്ങളില്‍ ബോളിവുഡ് നടി പരിനീതി ചോപ്രായും രാഘവ് ചദ്ദയും വിവാഹിതരായി. പരിനീതിയുടെ വിവാഹലുക്കിനായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുയായിരുന്നു. സുവര്‍ണ വര്‍ണത്തിലുള്ള ലെഹംഗയില്‍ അവള്‍ അതീവസുന്ദരിയായിരുന്നു. വളരെ മിനിമലിസിറ്റിക്കായ രീതിയിലായിരുന്നു വിവാഹം. എന്നാല്‍ പരിനീതിയുടെ ലെഹംഗ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. മനീഷ് മല്‍ഹോത്രയാണ് പരിനീതിക്കായി ലെഹംഗ ഡിസൈന്‍ ചെയ്തത്. 2500 മണിക്കൂറുകള്‍ എടുത്താണ് ലെഹംഗ പൂര്‍ത്തിയാക്കിയത്. ഹാന്‍ഡ് എംബ്രോയിഡറി Read More…
ചുവന്ന ജംസ്യൂട്ടില്‍ പരിനീതിയുടെ വിവാഹയാത്ര: കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആരാധകര്‍
ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും പൊതുപ്രവര്‍ത്തകന്‍ രാഘവ് ചദ്ദയുടെയും വിവാഹ ആഘോഷത്തിലാണ് സിനിമ ലോകം. സെപ്റ്റംബര്‍ 24-ന് ഉദയപൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പോകുന്നതിനായി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് പരിനീതിയെ കണ്ട ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. മോണോടോണ്‍ റെഡ് ജംസ്യൂട്ടായിരുന്നു അവര്‍ ധരിച്ചിരുന്നത്. ബേബി പിങ്ക് നിറത്തിലുള്ള സ്‌റ്റോളും ധരിച്ചിരുന്നു. ആ ജംസ്യൂട്ടില്‍ താരം അങ്ങേയറ്റം സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധക പക്ഷം. ചിലര്‍ പറയുന്നത് വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു എന്നായിരുന്നു. അതേസമയം രാഘവിനെയും വിമാനത്താവളത്തില്‍ Read More…
ഒരിക്കലും രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കില്ല, പങ്കാളിയില്‍ ആഗ്രഹിക്കുന്നത് ഇതാണ്: അന്ന് പരിനീതി പറഞ്ഞത്
പരിനിതി ചോപ്രയുടെ വിവാഹ ആഘോഷത്തിലാണ് ബോളിവുഡ്. ഇന്ന് ഉദയപൂരില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ പരിനീതിയും രാഷ്ട്രീയ നേതാവായ രാഘവ് ചദ്ദയുമായുള്ള വിവാഹം നടക്കും. എന്നാല്‍ ഒരു രാഷ്ട്രീയക്കാരനെ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പരിനീതി മുമ്പ് പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജബരിയ ജോഡി എന്ന ചിത്രത്തിന്റെ പ്രമോഷനിടയ്ക്കാണ് പരിനീതി ഇത് പറഞ്ഞത്. ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്നതായിരുന്നു ചോദ്യം. വേറെ എത്ര നല്ല ഓപ്ഷന്‍സ് ഉണ്ട്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ താല്‍പര്യം ഇല്ല Read More…