ഹരിയാനയിലെ നൂഹിൽ വിവാഹാഘോഷങ്ങള്‍ക്കിടെ നർത്തകിക്കും സംഘത്തിനും മര്‍ദനം. വേദിയിൽ തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ച അതിഥിയെ നര്‍ത്തകി അടിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നവംബർ 16 ന് പച്ച്ഗാവ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാത്രി തന്റെ വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്കായാണ് വരന്‍ നര്‍ത്തക സംഘത്തെ എത്തിച്ചത്. വേദിയിൽ യുവതി നൃത്തം ചെയ്തുകൊണ്ടിരുന്നപ്പോൾ വരന്റെ ബന്ധു അടുത്തേക്ക് വരികയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും അനുചിതമായി സ്പർശിക്കാൻ Read More…
Tag: wedding
വിവാഹസാരിയെ ചൊല്ലി തര്‍ക്കം; കല്യാണത്തിന് ഒരു മണിക്കൂര്‍ മാത്രം; വധുവിനെ പ്രതിശ്രുത വരന്‍ അടിച്ച് കൊന്നു
വിവാഹത്തിന് ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെ പ്രതിശ്രുതവധുവിനെ വരനായ യുവാവ് ഇരുമ്പ് വടിക്ക് അടിച്ച് കൊന്നു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ ഭാവ്നഗര്‍ പ്രഭുദാസ് തടാക പ്രദേശത്തെ ടെക്രി ചൗക്കിന് സമീപമാണ് സംഭവം. വിവാഹ സാരി വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സോണി ഹിമ്മത് റാത്തോഥ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാജന്‍ ബരായയെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാരി വാങ്ങിയതിനെയും അതിനായി ചെലവഴിച്ച പണത്തെയും ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. വിവാഹച്ചടങ്ങുകള്‍ ഇതിനിടെ ആരംഭിച്ചിരുന്നു. Read More…
‘നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്നു വച്ചു, വിശദാംശങ്ങൾ ആരും ചോദിക്കരുത്’ ; വെളിപ്പെടുത്തി നടി രേഷ്മ
നേരത്തേ നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ആരാധകരോട് തുറന്ന് പറഞ്ഞ് നടി രേഷ്മ എസ്.നായര്‍. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് ജനപ്രീതി നേടിയ നടിയാണ് രേഷ്മ . താന്‍ പ്രണയത്തിലാണെന്ന് ആരാധകരോട് തുറന്ന് പറഞ്ഞ താരം വിവാഹനിശ്ചയ ശേഷമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വ്യക്തപരമായ കാര്യമായതിനാലും വിശദീകരിക്കാന്‍ താല്‍പര്യമില്ലാത്തതിനാലും കൂടുതല്‍ കാര്യങ്ങള്‍ ആരും ചോദിക്കരുതെന്നും അവര്‍ കുറിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെയായിരുന്നു താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. ഏറ്റവും അനുയോജ്യമായ തീരുമാനമാണ് താനിപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രേഷ്മയുടെ കുറിപ്പിങ്ങനെ: Read More…
‘നരച്ചമുടി ഡൈ ചെയ്തോളാം’; 55 കാരനെ വിവാഹം ചെയ്ത് 18കാരി; വരന്‍ സഹോദരി ഭര്‍ത്താവ്- വീഡിയോ
പ്രണയത്തിന് പ്രായമില്ല, ജാതിയില്ല, മതമില്ല എന്നത് വെറും വാക്കല്ല.. തന്‍റെ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവതി ഈ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ്. 18 കാരിക്ക് വരനാകുന്നത് 55 കാരനാണ്. തന്റെ ഇരട്ടി പ്രായമുള്ള അളിയനുമായി പെണ്‍കുട്ടി പ്രണയത്തിലായി. കുടുംബത്തെയും മൂത്ത സഹോദരിയെയും എതിര്‍ത്താണ് അളിയനെ യുവതി വിവാഹം ചെയ്തത്. യുവതിയുടെയും ഭര്‍ത്താവിന്‍റെയും അഭിമുഖം ഓൺലൈനിൽ വൈറലാണ്. എന്‍റെ കണ്ണില്‍ ഭര്‍ത്താവിന് പ്രായമായിട്ടില്ലെന്നും അവന്‍ മിടുക്കനാണെന്നുമാണ് യുവതി പറയുന്നത്. സഹോദരി കുറച്ചുകാലമായി സുഖമില്ലാതെ കിടക്കുകയായിരുന്നു. പാചകം ചെയ്യാനും Read More…
മക്കളുടെ വിവാഹം ഉറപ്പിക്കാന്‍ ദിവസങ്ങൾ; വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്
ഭോപ്പാൽ ∙ മക്കളുടെ വിവാഹ നിശ്ചയ ദിവസത്തിനു മുൻപ്പ്ര പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്. മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തിലെ 45 കാരിയായ യുവതിയെ ഒരാഴ്ചയിലേറെയായി കാണാനില്ലായിരുന്നു. തന്റെ അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകനാണ് പൊലീസില്‍ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ചിക്ലി ഗ്രാമത്തിലെ 50 വയസ്സുള്ള കർഷകനോടൊപ്പം ഇവര്‍ താമസിക്കുന്നതായി കണ്ടെത്തി. കർഷകൻ സ്ത്രീയുടെ മകന്റെ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് തെളിഞ്ഞു. കാണാതായ സ്ത്രീയുടെ മകനുമായി അദ്ദേഹത്തിന്റെ മകളുടെ വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. Read More…
കല്യാണത്തിന് മൂന്ന് സ്വർണാഭരണങ്ങള്‍ മാത്രം; അധികമായാല്‍ 50,000 പിഴ; വിചിത്ര നിര്‍ദ്ദേശവുമായി ഒരു പഞ്ചായത്ത്
കലാണത്തിന് അധികം സ്വർണാഭരണങ്ങള്‍ ധരിക്കരുത് എന്ന തീരുമാനം നടപ്പിലാക്കി ഒരു പഞ്ചായത്ത്. വിവാഹത്തിന് സ്വർണാഭരണങ്ങള്‍ പാടില്ല എന്നല്ല, പരിമിതമാക്കണമെന്നാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഇതുപ്രകാരം മൂക്കുത്തി, കമ്മൽ, താലിമാല എന്നീ മൂന്ന് ആഭരണങ്ങള്‍ ധരിക്കാൻ മാത്രമാണ് സ്ത്രീകൾക്ക് അനുമതി . ഈ നിയമം ലംഘിക്കുന്നവർക്ക് കൃത്യമായി പിഴയീടാക്കാനും പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. വിവാഹങ്ങള്‍ക്ക് സ്ത്രീകൾ മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കരുതെന്നും, അങ്ങനെ ധരിച്ചാൽ 50,000 രൂപ പിഴ ചുമത്തുമെന്നുമാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഡെറാഡൂണിലെ യമുന, ടൺസ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന Read More…
‘ടീമേ… ഇന്ന് മുതൽ എന്നും താര എന്നോടൊപ്പം ഉണ്ടാകും’; ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു
നടന്‍ ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു. അടൂര്‍ സ്വദേശിനിയായ താരയാണ് വധു. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഫെയ്‌സ്ബുക്കിലൂടെ ബിനീഷ് തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവെച്ചത്. ‘ടീമേ… ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ “താര” എന്നോടൊപ്പം ഉണ്ടാകും.. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം’. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം എന്ന കുറിപ്പോടെയാണ് ബിനീഷ് ബാസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്. കുറേ കാലമായുള്ള അമ്മച്ചിയുടെ Read More…
‘ഞങ്ങളുടെയും പെങ്ങള്‍’; വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം നടത്തി സൈനികര്‍
രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹത്തില്‍ സഹോദരന്റെ കടമകള്‍ നിര്‍വഹിച്ച് ഹിമാചല്‍ പ്രദേശിലെ സൈനികര്‍. നിറകണ്ണുകളോടെയാണ് വധു ആരാധനയും അതിഥികളും ഈ രംഗങ്ങള്‍ക്ക് സാക്ഷിയായത്. 2024 ഫെബ്രുവരിയില്‍ അരുണാചല്‍ പ്രദേശില്‍ നടന്ന ഓപ്പറേഷന്‍ അലേര്‍ട്ടിനിടയിലാണ് വധുവിന്റെ സഹോദരന്‍ ആശിഷ് കുമാര്‍ വീരമൃത്യു വരിച്ചത്. തുടര്‍ന്ന് ആശിഷിന്റെ ആഗ്രഹംപോലെ ആരാധനയുടെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു സൈനികര്‍. പട്ടണത്തിൽ നടന്ന ആരാധനയുടെ വിവാഹം അവളുടെ സഹോദരൻ ആശിഷ് കുമാറിൻ്റെ അഭാവം ഒഴികെ മറ്റെല്ലാം തികഞ്ഞതായിരുന്നു. സിര്‍മൗര്‍ ജില്ലയിലെ ഭര്‍ലിയിലാണ് വിവാഹ Read More…
ഗായിക ആര്യ ദയാൽ വിവാഹിതയായി
ഗായിക ആര്യാ ദയാല്‍ വിവാഹിതയായി. അഭിഷേക് എസ്.എസ്. ആണ് വരന്‍. ലളിതമായ ചടങ്ങില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നാണ് വിവരം. തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന ചിത്രമാണ് ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധിയാളുകൾ ആര്യയ്ക്ക് ആശംസകളുമായി എത്തി. സഖാവ് എന്ന കവിത പാടി മലയാളികളുടെ ഹൃദയം കവർന്ന ഗായികയാണ് ആര്യ ദയാൽ. പിന്നീട് കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയുള്ള ആര്യയുടെ വ്യത്യസ്തമായ ആലാപനത്തിലൂടെ സമൂഹമാധ്യമ ലോകത്തെ ഒന്നാകെ കൈയിലെടുത്തു. വിദ്യാർഥി Read More…









