Celebrity

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി- ചിത്രങ്ങള്‍

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയ താരങ്ങള്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷമാണ് ഭഗവാന്റെ നടയ്ക്ക് മുന്‍പിലെത്തിയാണ് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ജിപി ഗോപികയ്ക്ക് വരണമാല്യം ചാര്‍ത്തിയത്. വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിലൂടെ ജിപി പങ്കുവെച്ചിട്ടുണ്ട്. ശ്രീ വടക്കുംനാഥന്റെ സന്നിധിയിൽ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ കൊടുത്തിരിക്കുന്നത്. ഗോപികയുടെയും ജിപിയുടെയും കുടുംബങ്ങള്‍ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. കേരള തനിമയുള്ള കസവുവസ്ത്രം ധരിച്ചാണ് വധൂ വരന്മാര്‍ ചടങ്ങിനെത്തിയത്. പരമ്പരാ​ഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞാണ് ​ഗോപിക എത്തിയത്. തുളസിമാലകൾ അണിഞ്ഞുള്ള Read More…

Good News

ജീവിതത്തിലെ ഏറ്റവും നല്ല ദിവസം ; ബംഗലുരുവിലെ രൂക്ഷ ട്രാഫിക് ; വധു മണ്ഡപത്തിലേക്ക് പോയത് മെട്രോയില്‍ കയറി

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസത്തിനായി നവവധു തെരഞ്ഞെടുത്തത് മെട്രോയാത്ര. ബംഗലുരുവില്‍ ഒരു ബോളിവുഡ് ബ്ലോക്ക്ബസ്റ്ററിന്റെ പ്‌ളോട്ടിന് കാരണമാകാവുന്ന ഒരു സംഭവത്തില്‍ ബംഗലുരുവിലെ കടുത്ത ട്രാഫിക്കാണ് വധുവിനെ മറ്റൊരു ഓപ്ഷന്‍ പരീക്ഷിക്കാന്‍ നിര്‍ബ്ബന്ധിതയാക്കിയത്. ആഡംബരത്തില്‍ അണിഞ്ഞൊരുങ്ങിയ വധു പരമ്പരാഗത ബ്രൈഡല്‍ കാര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് നഗരത്തിലെ തിരക്കിനെ തുടര്‍ന്നായിരുന്നു. വധുവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെട്ട സ്‌ക്വാഡിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇന്റര്‍നെറ്റിന് കൈയടി നിര്‍ത്താന്‍ കഴിയുന്നില്ല. ”സിന്‍ഡ്രെല്ല-ഈ വധു മത്തങ്ങ രഥത്തിന് മുകളിലൂടെ മെട്രോ വണ്ടി തിരഞ്ഞെടുത്തു.” Read More…

Celebrity

ആരാധകരുടെ ഊഹം കറക്ട്; ദിയാ കൃഷ്ണ യേസ് പറഞ്ഞ ആ യുവാവ് ഇതാ…

ദിയയുടെ കാമുകന്‍ ആ​രെന്ന ആരാധകരു​​ടെ ചോദ്യത്തിന്ന് ഉത്തരമായി. അടുത്ത സുഹൃത്തായ അശ്വിന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയാണ് ദിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത് പുത്രിയും അഹാനയുടെ അനുജത്തിയുമായ ദിയാ കൃഷ്ണ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ്. തന്നെ പ്രൊപ്പോസ് ചെയ്ത വിശേഷം ദിയ കുറച്ചുദിവസം മുൻപാണ് ആരാധകരെ അറിയിച്ചത്. മോതിരം അണിഞ്ഞ മോതിരവിരലിന്റെ ചിത്രമാണ് ദിയ പോസ്റ്റ് ചെയ്തത്. “ഞാൻ യെസ് പറഞ്ഞു… ” എന്ന ക്യാപ്ഷൻ നൽകിയായിരുന്നു ദിയയുടെ പോസ്റ്റ്‌. എന്നാല്‍ Read More…

Celebrity

‘സായ് പല്ലവി സെന്താമരൈ… ഞാന്‍ ലേറ്റ് ആവുന്നെടോ, വേഗം വാ’ ; സഹോദരിയെ വിളിച്ച് പൂജ

പ്രേമം എന്ന സിനിമയുടെ വിജയത്തോടൊപ്പം തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സുന്ദരിയാണ് സായ് പല്ലവിയും  (Sai Pallavi) . കഴിഞ്ഞ ദിവസമാണ് സായ് പല്ലവിയുടെ അനുജത്തി പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിനീത് ആണ് പൂജയുടെ ഭാവി വരന്‍. കഴിഞ്ഞ ദിവസമാണ് തന്റെ പ്രണയം തുറന്നു പറഞ്ഞു കൊണ്ട് പൂജ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കു വച്ചതിന് പിന്നാലെയായിരുന്നു വിവാഹനിശ്ചയം നടന്നത്.മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ രമ്യ ശിവ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. വിവാഹനിശ്ചയതിനായി ഒരുങ്ങുന്ന അനിയത്തിയെ Read More…

Celebrity

‘ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു” സ്വാസികയെ താലികെട്ടി പ്രേം, വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് താരം

നടിയും അവതാരികയും നര്‍ത്തകിയുമായി സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സ്വാസിക തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. ”ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു” – എന്ന് കുറിച്ച് കൊണ്ടാണ് സ്വാസിക വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്. ബീച്ച് സൈഡില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക Read More…

Celebrity

‘ഞാന്‍ യെസ് പറഞ്ഞു’ ; ‘ഓസി’ പ്രണയത്തിലോ? ആരാധകരെ കണ്‍ഫ്യൂഷനാക്കി ദിയ

മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. കൃഷ്ണ കുമാറിന്റെ മക്കളിലൊരാളായ ദിയ കൃഷ്ണയും ആരാധകരുടെ ഇഷ്ടതാരമാണ്. ഓസി എന്നു വിളിക്കുന്ന ദിയ കാര്യങ്ങള്‍ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ്. തന്റെ പ്രണയങ്ങളെ കുറിച്ചും പ്രണയതകര്‍ച്ചകളെ കുറിച്ചുമെല്ലാം ദിയ തുറന്നു സംസാരിച്ചിട്ടുണ്ട്.ദിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ‘ഞാന്‍ യെസ് പറഞ്ഞു,’ എന്നാണ് ചിത്രം പങ്കുവെച്ച് ദിയ കുറിച്ചിരിയ്ക്കുന്നത്. Read More…

Celebrity

നടി സ്വാസിക വിവാഹിതയാകുന്നു; ഇനി പ്രേം ജേക്കബിന്റെ ജീവിതപങ്കാളി

മലയാളികളുടെ പ്രിയ നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടി.വി. താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ് ഇരുവരുടേയും. ജനുവരി 26 ന് തിരുവനന്തപുരത്തു വച്ചാണ് വിവാഹം നടക്കുന്നത്. സുഹൃത്തുക്കൾക്കായി 27ന് കൊച്ചിയിൽ വിവാഹവിരുന്നും നടത്തും. തിരുവനന്തപുരം സ്വദേശിയായ പ്രേം ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയുമായി ഒരുമിച്ച് അഭിനയിച്ചിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ് പൂജാ വിജയ് എന്ന സ്വാസിക. 2009ല്‍ ‘വൈഗ’ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തിയത്. 2010ല്‍ Read More…

Celebrity

ഇന്ത്യന്‍ പേസര്‍ ഷമിയുടെ രണ്ടാം ഭാര്യയാകാന്‍ സമ്മതം; നടി പായല്‍ ഘോഷിന്റെ പരസ്യ വിവാഹാഭ്യര്‍ത്ഥന

ഇന്ത്യന്‍ ടീമിന്റെ കുപ്പയിലെ മാണിക്യമായി മാറിയിരിക്കുകയാണ് ഫാസ്റ്റ് ബൗളര്‍ ഷമി. അപ്രതീക്ഷിത ഹീറോയായി ഉയര്‍ന്നിരിക്കുന്ന താരത്തിന്റെ രണ്ടാംഭാര്യയാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടിയുടെ വിവാഹാഭ്യര്‍ത്ഥന. ഷമിയുടെ ഭാര്യയാകാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത് നടിയും രാഷ്ട്രീയക്കാരിയുമായ പായല്‍ ഘോഷാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം ക്രിക്കറ്റ്താരത്തെ പ്രൊപ്പോസ് ചെയ്‌തെങ്കിലും ഇന്ത്യന്‍ പേസര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വീറ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും പായല്‍ ഘോഷിനെക്കുറിച്ചുള്ള തെരച്ചില്‍ നെറ്റില്‍ കൂടുതലാകുകയും ചെയ്തു. 1992 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച പായല്‍ സെന്റ് Read More…

Movie News

നടി അമല പോള്‍ വിവാഹിതയായി, വരന്‍ ജഗത് പങ്കുവച്ച​ ചിത്രങ്ങള്‍ കാണാം

പ്രശസ്ത തെന്നിന്ത്യന്‍ നടി അമല പോള്‍ വിവാഹിതയായി. സുഹൃത്തായ ഗോവ സ്വദേശി ജഗത് ദേശായി ആണ് വരന്‍. ഏറെക്കാലമായി അമല സംരംഭകനും കണ്‍സള്‍ട്ടന്റുമായ ജഗത് ദേശായിയുമായി പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ജഗത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.’ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജഗത് ഇന്‍സ്റ്റയില്‍ കുറിച്ചു. നടി അമല പോള്‍ തന്റെ സുഹൃത്തായ ജഗത് ദേശായിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. ഇക്കാര്യത്തിന് സൂചന നല്‍കിക്കൊണ്ട് ജന്മദിനത്തില്‍ അമല ജഗതിന് മുത്തം Read More…