Celebrity

അനുയോജ്യനായ വരനെ കണ്ടെത്താന്‍ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ച് കുവൈത്തി നടി

കുവൈത്ത് ; തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്തുന്നതിനായി സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ച് ഗായികയും നടിയുമായ ശംസ് അല്‍കുവൈതിയ്യ. അഭ്യര്‍ത്ഥന നടത്തിയത് ഇന്‍സ്റ്റഗ്രാമിലെയും സ്‌നാപ് ചാറ്റിലെയും എക്‌സ് പ്ലാറ്റ്‌ഫോമിലെയും ഫോളോവേഴ്‌സിനോടാണ് . ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രാജ്യന്തര മാധ്യമങ്ങളാണ്. എന്നാല്‍ ഈ പോസ്റ്റിന് പിന്നാലെ ചിലര്‍ നടിയെ പരിഹസിച്ച് രംഗത്തെത്തി. എന്നാല്‍ മറ്റ് ചിലരാവട്ടെ താരത്തിനെ നല്ല കുടുംബ ജീവിതം ലഭിക്കാന്‍ ആശംസിക്കുകയും ചെയ്തു. തന്റെ രണ്ടാം വയസ്സില്‍ തന്നെ ശംസിന് പിതാവിനെ നഷ്ടമായിരുന്നു. പിന്നാലെ Read More…

Celebrity

ഇറ്റാലിയന്‍ വിഭവങ്ങള്‍ മുതല്‍ റോമിലെ സ്വീറ്റ് ജെലാറ്റോ വരെ; ആഡംബര കല്യാണത്തിന്റെ ഭക്ഷണവിഭവങ്ങള്‍

രാജ്യം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം. ആഘോഷം നടക്കുന്നത് ഇറ്റലിയിലെ ആഡംബര കപ്പലിലാണ്.ഈ വര്‍ഷം ജൂലൈ 12 നാണ് വിവാഹം. ജിയോ വേള്‍ഡ് കൺവെന്‍ഷന്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായിയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഏകദേശം 800 അതിഥികളാണ് കപ്പലില്‍യാത്ര ചെയ്യുക. ഈ അതിഥികളില്‍ ഷാരൂഖ് ഖാനും, അലിയ ഭട്ട്, റണ്‍വീര്‍ സിങ്, റണ്‍ബീര്‍ കപൂര്‍ എന്നിവരും ഉള്‍പ്പെടുന്നു.അതിഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 600 ഹോസ്പിറ്റാലിറ്റി സ്റ്റാഫുകളെയാണ് ഒരുക്കിയിരിക്കുന്നത്. Read More…

Celebrity

‘സ്ത്രീ ആരാധകരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാനില്ല’; വിവാഹ അഭ്യൂഹങ്ങളിൽ മൗനം വെടിഞ്ഞ് പ്രഭാസ്

നടൻ പ്രഭാസിന്റെ വിവാഹവാര്‍ത്തയായിരുന്നു കുറ നാളുകളായി സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. ‘someone special’ എന്ന പ്രഭാസിന്റെ ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റായിരുന്നു അഭ്യൂഹങ്ങള്‍ക്കു പിന്നില്‍. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ കൽക്കി 2898 എഡിയുടെ പ്രൊമോഷൻ ഭാമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അത്തരം വാര്‍ത്തകളെയെല്ലാം നിരസിക്കുകയാണ് താരം. അവകാശവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു, “ഞാൻ ഉടൻ വിവാഹിതനാകുന്നില്ല, കാരണം എന്റെ സ്ത്രീ ആരാധകരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല’’. ഹൈദരാബാദിൽ നടന്ന കൽക്കി 2898 എഡി പരിപാടിയിലാണ് Read More…

Good News

വിവാഹത്തിന് ‘ഹരിപ്പാടിന്റെ മൊഞ്ചത്തി’യാണ് താരം; ഏറ്റെടുത്ത് ആനവണ്ടി പ്രേമികള്‍

ഹരിപ്പാട്: വിവാഹ യാത്രകള്‍ക്ക് സ്വകാര്യ വാഹനങ്ങളെമാത്രം ആശ്രയിച്ചിരുന്ന ​കാലം മാറുന്നു. ഇപ്പോഴിതാ കല്യാണഓട്ടത്തിന് പോയി വന്ന് ഹരിപ്പാടിന്റെ മൊഞ്ചത്തിയായി മാറിയ കെ.എസ്ആര്‍ടിസി ബസാണ് സോഷ്യല്‍ മീഡിയയിലെ താരം. ഹരിപ്പാട് കെഎസ്ആര്‍ടിസിയുടെ അനൗദ്യോഗിക ഫാന്‍സ് പേജില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആനവണ്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ കല്യാണ ട്രിപ്പുകള്‍ക്ക് പ്രിയമേറുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. വിവാഹം എന്ന ബോര്‍ഡും വച്ചാണ് യാത്ര. ഇത്തരം ഒരു സംരംഭം ആരംഭിച്ചതിന് കെഎസ്ആര്‍ടിസിക്ക് ആശംസകളുമായി ധാരാളം പേരാണ് എത്തുന്നത്. ഇന്നലെ മാത്രം അഞ്ചു കല്യാണ ട്രിപ്പുകളാണ് Read More…

Oddly News

ആഡംബരത്തില്‍ അംബാനി നടത്തിയ വിവാഹത്തെ വെല്ലും; 2000 മീറ്റര്‍ ഉയരത്തില്‍ മഞ്ഞുമൂടിയ ആല്‍പ്‌സില്‍ ഒരു വിവാഹം

ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും ക്ലിപ്പുകളും ഇപ്പോഴും ഇന്റര്‍നെറ്റില്‍ വൈറലാണ്. ഇന്ത്യയിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ വിവാഹമായി ഇതറിയപ്പെടുന്നു. എന്നാല്‍ അംബാനിയെ വരെ തോല്‍പ്പിച്ച ഒരു കല്യാണമുണ്ട്. റേസര്‍ ഡാരന്‍ ല്യൂംഗും അവന്റെ ലേഡിലവ് ലൂസി ല്യൂങ്ങും തമ്മില്‍ നടന്ന സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റിനെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്ത വിവാഹം ആഡംബരം കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും ഇന്ത്യയില്‍ നടന്ന ആഡംബര വിവാഹത്തെ വെല്ലുന്നതായിരുന്നു. വിവാഹം ഉയരങ്ങളിലേക്കാണ് കൊണ്ടുപോയത്. കൃത്യമായി പറഞ്ഞാല്‍ 2,727 മീറ്റര്‍ Read More…

Oddly News

63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു…! ഗോത്രപാരമ്പര്യം വിവാദമായി

ഘാനയില്‍ നടന്ന ഒരു വിവാദ വിവാഹത്തില്‍ 63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ പരമ്പരാഗത ചടങ്ങില്‍ വിവാഹം കഴിച്ചു. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ നേതാവായ നുമോ ബോര്‍കെറ്റി ലവേ സുരു തതതകകകയാണ് പരമ്പരാഗതമായ രീതിയില്‍ വിവാഹിതനായത്. ശനിയാഴ്ച നടന്ന ഒരു വലിയ ചടങ്ങില്‍ അജ്ഞാതനായ കുട്ടിയെ വിവാഹം കഴിച്ചു. ‘ഗ്ബോര്‍ബു വുലോമോ’ അല്ലെങ്കില്‍ പരമ്പരാഗത മഹാപുരോഹിതന്‍ എന്നറിയപ്പെടുന്ന സുരു നുങ്കുവ തദ്ദേശീയ സമൂഹത്തില്‍ കാര്യമായ ആത്മീയ അധികാരം കയ്യാളുന്നയാളാണ്. ഘാനയില്‍ വിവാഹം കഴിക്കാനുള്ള Read More…

Celebrity

അനന്ത് അംബാനി-രാധിക മര്‍ച്ചന്റ് വിവാഹത്തിലെ പ്രകടനത്തിന് റിഹാനയ്ക്ക് മെഗാ മില്യണ്‍ ഡോളര്‍ പ്രതിഫലം

ലോകം ഉറ്റുനോക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും വ്യവസായി വീരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധികാ മെര്‍ച്ചിന്റേയും പ്രീ വെഡിങ് ആഘോഷങ്ങളിലേക്കാണ്. ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ആഡംബര ചടങ്ങില്‍ ലോകത്തിലെ തന്നെ പല പ്രമുഖരും അതിഥികളായി എത്തും. ആഗോള പോപ്പ് ഐക്കണ്‍ റിഹാന ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ചാര്‍ട്ട്-ടോപ്പിംഗ് ഹിറ്റുകള്‍ക്കും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ക്കും പേരുകേട്ട പ്രശസ്ത ഗായികയെ വമ്പന്‍ പ്രതിഫലം നല്‍കിയാണ് ചടങ്ങില്‍ പങ്കെടുപ്പിയ്ക്കാനായി Read More…

Celebrity

‘ആ വേദന എന്നെ അറിയിച്ചില്ല’; ആനന്ദിന്റെ വാക്കുകളില്‍ കണ്ണുനിറഞ്ഞൊഴുകി മുകേഷ് അംബാനി- വീഡിയോ

ജാംനഗറില്‍ നടക്കുന്ന ആഡംബരത്തിന്റെ ആഘോഷമാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്. ആനന്ദ് അംബാനി– രാധിക മെര്‍ച്ചന്‍റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ താരത്തിളക്കത്തിലാണ് ഒരു നാടുമുഴുവന്‍. എല്ലാരംഗത്തുമുള്ള വന്‍താരനിരയും ലോകനേതാക്കളും അടങ്ങുന്ന ആഘോഷ വേദിയില്‍ തന്റെ ചെറുപ്പകാലത്തേക്കുറിച്ചുള്ള ആനന്ദ് അംബാനിയുടെ വൈകാരികമായ വാക്കുകള്‍ പിതാവ് മുകേഷ് അംബാനിയെപോലും കണ്ണീരണിയിപ്പിച്ചു. രാധികയ്ക്കൊപ്പം വേദിയിലെത്തിയ ആനന്ദ് അതിഥികളെ സ്വീകരിക്കുന്നതിനിടെയാണ് സ്വന്തം ജീവിതവും രാധികയുമായുള്ള പ്രണയവുമടക്കം തുറന്ന് പറഞ്ഞത്. ജാംനഗറിലെ ആഘോഷങ്ങള്‍ കുറ്റമറ്റതാക്കാന്‍ മാതാവ് നിതാ അംബാനി നടത്തിയ കഠിനശ്രമങ്ങളെ ആനന്ദ് എടുത്തു Read More…

Fitness

അനന്ത് അംബാനി 18 മാസം കൊണ്ട് 108 കിലോ കുറച്ചത് എങ്ങനെ ?

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയും വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റും ഉടൻ വിവാഹിതരാകും. വിവാഹത്തിന് മുമ്പ്, 18 മാസത്തിനുള്ളിൽ അനന്ത് അംബാനി 108 കിലോയാണ് ശരീരഭാരം കുറച്ചത്. എങ്ങനെയാണ് ഇത് സാധിച്ചതെന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നസ് കോച്ച് വിനോദ് ചന്ന പറയുന്നു. 2017ൽ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള നിത അംബാനിയുടെ അഭിമുഖത്തില്‍ അനന്ത് അംബാനി ആസ്ത്മ രോഗിയായിരുന്നു എന്നു പറയുന്നുണ്ട്. അതിനായി ധാരാളം സ്റ്റിറോയിഡുകൾ കഴിക്കേണ്ടി വന്നു. ആസ്ത്മയ്ക്കുള്ള മരുന്ന് ശരീരഭാരം ഗണ്യമായി Read More…