തെന്നിന്ത്യന്‍ നടി തമന്നയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സൈബറിടത്ത് ചൂടുള്ള ചര്‍ച്ച. വിവാഹ തീയതിയടക്കം താരം ഉടന്‍ പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയ് വര്‍മയാണ് വരന്‍. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുതിയ സിനിമയായ ‘ലസ്റ്റ് സ്റ്റോറീസ് 2’വിന്റെ വിജയാഘോഷത്തില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇതോടെയാണ് ആരാധകര്‍ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. 2025ല്‍ ഇരുവരും വിവാഹിതരായേക്കുമെന്നും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമുള്ള വാര്‍ത്തകള്‍ ചില തെലുങ്ക് മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിട്ടുണ്ട്. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. വിവാഹശേഷം താമസിക്കാനായി Read More…
Tag: wedding
സല്‍മാന്‍ അന്ന് ജൂഹി ചൗളയേയും വിവാഹമാലോചിച്ചു; എന്നാല്‍ താരത്തിന്റെ പിതാവ് സമ്മതിച്ചില്ല…!
ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ ആരാണെന്ന ചോദ്യത്തിന് സല്‍മാന്‍ഖാനെന്ന് ആരും ഉത്തരം പറയും. എന്നാല്‍ ബോളിവുഡിലെ കഴിഞ്ഞകാല നായികമാരില്‍ ഒട്ടുമിക്ക നടിമാരുമായി താരം ഗോസിപ്പില്‍ പെടുകയും വിവാഹാലോചന വരെ നീളുകയും പാളിപ്പോകുകയും ചെയ്തിട്ടുണ്ട്. ഐശ്വര്യാറായിയും സോമിഅലിയും ഉള്‍പ്പെടെ ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളും നിലവില്‍ മികച്ച ബിസിനസ് വുമണുകളില്‍ പെടുന്നയാളുമായ ജൂഹിചൗളയേയും സല്‍മാന്‍ഖാന്‍ വിവാഹമാലോചിച്ചിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം? ജൂഹി ചൗളയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ചും അവരുടെ പിതാവ് സല്‍മാന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ കുറിച്ചും താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു അഭിമുഖത്തിനിടയില്‍ Read More…
വിവാഹവേദിയിലെ വരന്റെ ആ ആവശ്യത്തിന് മറുപടിയായി കല്യാണം വേണ്ടെന്ന് വച്ച് വധു
രാജസ്ഥാനിലെ സിക്കറിൽ വിവാഹദിനത്തിൽ വരൻ അതിരുകടന്ന സ്ത്രീധനം ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് കടുത്ത തീരുമാനമെടുക്കാൻ വധു തീരുമാനിച്ചതോടെ വിവാഹം മറ്റൊരു വഴിത്തിരിവിലെത്തി. വിവാഹപ്പന്തലില്‍നിന്ന് വധു മഞ്ജു ജാഖർ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി പരാതി കൊടുത്തു. വിവാഹത്തോടനുബന്ധിച്ചുള്ള പരമ്പരാഗത ഒരു ആചാരമാണ് സംഘർഷത്തിന് കാരണമായത്. ബറാത്തിനെ (കല്യാണ ഘോഷയാത്ര) ഊഷ്മളമായി സ്വീകരിക്കുകയും ജയമാല (മാല കൈമാറ്റം) കുഴപ്പമില്ലാതെ നടക്കുകയും ചെയ്തതോടെ വിവാഹ ചടങ്ങുകൾ സന്തോഷത്തോടെയാണ് ആരംഭിച്ചത്. എന്നാല്‍ വിവാഹ ചടങ്ങില്‍ വധുവും വരനും ഇരിക്കുമ്പോൾ, Read More…
രണ്ട് സഹോദരിമാരുടെ വിവാഹം, വീട്ടിലേയ്ക്കെത്തിയത് മൂന്ന് സഹോദരന്മാരുടെ മൃതദേഹങ്ങൾ
രണ്ടു സഹോദരിമാരുടെ വിവാഹം ആഘോഷപൂര്‍വം നടക്കാനിരുന്ന വീട്ടിലേയ്ക്കെത്തിയത് അവരുടെ മൂന്നു സഹോദരന്മാരുടെ മൃതദേഹങ്ങള്‍. ജയ്പൂരിലാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയ സന്തോഷം ദു:ഖത്തിലേക്ക് വഴിമാറിയ ഹൃദയഭേദകമായ സംഭവം നടന്നത്. വാഹനാപകടത്തിലാണ് മൂന്ന് സഹോദരങ്ങളുടെ ജീവൻ പൊലിഞ്ഞത്. നവംബർ എട്ടിന് മൂന്ന് യുവാക്കൾ വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യാൻ പോകുമ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകുന്നേരം, ജയ്പൂരിലെ ഹർമദ പ്രദേശത്ത്, മൂന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ട്രക്കനടിയിലേയ്ക്ക് വീണാണ് അപകടം. സുരേന്ദ്ര, ദിനേശ്, കനയ്യ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. Read More…
എലിസബത്ത് രാജ്ഞിയുടെ 1947 ലെ വിവാഹകേക്ക്; ലേലത്തില്‍ പോയത് 2800 ഡോളറിന്
ഏഴു പതിറ്റാണ്ടായി സൂക്ഷിക്കപ്പെട്ട ഒരു കേക്ക് അടുത്തിടെ ലേലത്തില്‍ പോയത് 2800 ഡോളറിന്. ലേല സ്ഥാപനമായ റീമാന്‍ ഡാന്‍സി വില്‍പ്പന നടത്തിയ ഈ മുറിച്ച കേക്ക് പക്ഷേ ഒരു സാധാരണ കേക്കായിരുന്നില്ല്‍. അടുത്തിടെ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹത്തിന് വിളമ്പിയ 77 വര്‍ഷം പഴക്കമുള്ള കേക്കാണ് വില്‍പ്പന നടത്തിയത്. 1947 നവംബര്‍ 20 നാണ് വിവാഹം നടന്നത്, എട്ട് പതിറ്റാണ്ടിലേറെയായി കേക്ക് കഷണം അത്ഭുതകരമാംവിധം അതിജീവിച്ചു. എന്നിരുന്നാലും, ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് തോന്നുന്നു. രാജകുമാരിയായിരുന്ന എലിസബത്തിന്റെ വെള്ളി Read More…
യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, വിവാഹം കഴിച്ചു; ആദ്യ ഭാര്യ തിരിച്ചെത്തി, പിന്നെ സംഭവിച്ചത്…
ഹരിയാനയില്‍ ഭർത്താവിനും അയാളുടെ കുടുംബത്തിനുമെതിരേ വഞ്ചനയും സ്ത്രീധന പീഡനവും ആരോപിച്ച് യുവതി പോലീസില്‍ പരാതിയുമായി യുവതി. ഭഗവാൻ സിങ്ങ് എന്നയാള്‍ തന്നെ പരിചയപ്പട്ടശേഷം ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും പിന്നീട് കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. കുട്ടിയുണ്ടായതിനുശേഷമാണ് കഥയിലെ ട്വിസ്റ്റ്. താനാണ് ഭഗവാൻ സിങ്ങിന്റെ ആദ്യ ഭാര്യയെന്ന് അവകാശപ്പെട്ട് മറ്റൊരു യുവതി ഇവരുടെ വീട്ടിലെത്തി. സംഭവ ഇങ്ങനെയാണ്. 2021-ൽ താൻ ഭഗവാൻ സിങ്ങിനെ ഒരു വിവാഹ ചടങ്ങിൽ വച്ച് കണ്ടുമുട്ടിയെന്നും അവർ തമ്മില്‍ ഒരു ബന്ധം ആരംഭിച്ചതായും യുവതി Read More…
”സൗരഭിന്റെ പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു, എവിടെ കണ്ടാലും ഓടിച്ചു വിടുക.”; വൈറലായി ഒരു ക്ഷണക്കത്ത്
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ക്ഷണക്കത്തിന്റെ രൂപകല്പനയുടെ പേരിലല്ല, അസാധാരണമായ ഒരു സന്ദേശത്തിന്റെ പേരിലാണ് ഈ ക്ഷണക്കത്ത് വൈറലായിരിയ്ക്കുന്നു. രജനിയുമായുള്ള വിവാഹത്തിന് രോഹിത് എന്ന യുവാവ് സുഹൃത്തുക്കള്‍ക്ക് അയച്ച കാര്‍ഡില്‍ പ്രത്യേക നിര്‍ദ്ദേശമുള്ളത്. ”സൗരഭിന്റെ പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അവനെ വിവാഹത്തിന് സ്വാഗതം ചെയ്യുന്നില്ല. അവനെ എവിടെ കണ്ടാലും ഓടിച്ചു വിടുക.” – എന്നാണ് ക്ഷണക്കത്തില്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. വളരെ പെട്ടെന്ന് തന്നെയാണ് ഈ ക്ഷണക്കത്ത് ചര്‍ച്ചയായത്. പ്രധാനമായും സൗരഭ് Read More…
വിവാഹം കടലിനടിയില്‍… സൗദി ദമ്പതികൾ വിവാഹിതരായത് ചെങ്കടലില്‍ വെള്ളത്തിനടിയിൽ
പ്രണയം വെളിപ്പെടുത്തലുകളും വിവാഹചടങ്ങുകളും എന്നും ഓര്‍ത്തിരിക്കേണ്ട വിധമാകണമെന്നാണ് മിക്കവരുടേയും കാഴ്ചപ്പാട്. വിവാഹത്തില്‍ എന്ത് പുതുമ പരീക്ഷിക്കാമെന്നാണ് പലരുടേയും ആലോചന. കടല്‍ വിസ്മയങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ ഒരു ദമ്പതികള്‍ കടലില്‍ വെള്ളത്തിനടിയില്‍ പോയി വിവാഹചടങ്ങ് നടത്തി. ചെങ്കടലില്‍ വെള്ളത്തിനടിയിലുള്ള വിവാഹത്തോടെ മനോഹരമായ ഒരു വേദി, ഗംഭീരമായ വസ്ത്രധാരണം, കാലാതീതമായ പ്രണയത്തിന്റെ അന്തരീക്ഷം എന്നിവ ഉള്‍പ്പെടുന്ന വിവാഹത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങളെയെല്ലാം തച്ചുടച്ചു. അണ്ടര്‍വാട്ടര്‍ ചടങ്ങില്‍, മുങ്ങല്‍ വിദഗ്ധരായ ഹസ്സന്‍ അബു അല്‍-ഓലയും യാസ്മിന്‍ ദഫ്താര്‍ദാറുമായിരുന്നു Read More…
താലി കെട്ടാന്‍ വരട്ടെ…. തന്റെ കല്യാണം നിർത്തിവയ്ക്കാന്‍ വധു ആവശ്യപ്പെട്ടുന്ന വീഡിയോ വീണ്ടും വൈറല്‍
വിവാഹമണ്ഡപത്തില്‍ വരൻ കഴുത്തിൽ താലി കെട്ടാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പ് വധു തന്റെ കല്യാണം നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുന്ന ഒരു പഴയ വീഡിയോ വീണ്ടും വൈറലാകുന്നു. വീഡിയോയില്‍ വധു അവളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിവാഹ വേദിയിൽ ഇരിക്കുന്നതാണ് ആദ്യ കാണുന്നത്. വരൻ താലി കെട്ടാൻ ശ്രമിക്കുമ്പോൾ, വധു പെട്ടെന്ന് അവനെ തടഞ്ഞു. വധുവിന്റെ അപ്രതീക്ഷിത പ്രതികരണത്തില്‍ ചടങ്ങ് നിർത്തി. വധുവിന്റെ മാതാപിതാക്കൾ അവളോട് താലികെട്ടല്‍ ചടങ്ങ് തുടരുവാന്‍ അഭ്യർത്ഥിക്കുന്നത് കാണാം. ഇതിനിടെ വരൻ താലികെട്ടല്‍ പൂർത്തിയാക്കാൻ പലതവണ ശ്രമിക്കുമ്പോഴൊക്കെ വധു ആവർത്തിച്ച് Read More…









