ഗാസയില്‍ ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധത്തില്‍ അനേകം ജീവിതങ്ങളാണ് തകര്‍ന്നുപോയത്. യുദ്ധത്തില്‍ വേര്‍പിരിഞ്ഞുപോയ ശേഷം വെടിനിര്‍ത്തല്‍ ഉണ്ടായതോടെ വേര്‍പിരിഞ്ഞുപോയ ഉറ്റവരെയും ഉടയവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗാസ. യുദ്ധത്തില്‍ വേര്‍പിരിഞ്ഞുപോകുകയും വെടിനിര്‍ത്തലോടെ കണ്ടുമുട്ടുകയും ചെയ്ത ഇരട്ടകളുടെ ചിത്രം വേര്‍പിരിയലിന്റെയും നാശത്തിന്റെയും 15 മാസങ്ങള്‍ക്ക് ശേഷമുള്ള ഫലസ്തീനികളുടെ അതിജീവനത്തിന്റെ രേഖാചിത്രമായി മാറുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ എന്‍ക്ലേവിനുള്ളില്‍ ചലനം അനുവദിച്ചതിന് ശേഷം 30 വയസ്സുള്ള ഇബ്രാഹിമും മഹമൂദ് അല്‍-അറ്റൗട്ടും ആണ് കണ്ടുമുട്ടിയത്. ഗാസയിലെ ഇരട്ട സഹോദരങ്ങളുടെ ഒത്തുചേരല്‍ ഏറെ Read More…
Tag: war
‘ഭക്ഷണത്തിനു പകരം സൈനികരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണം’; സുഡാനില്‍ സ്‌ത്രീകളോടു കൊടുംക്രൂരത
ഭരണകൂടത്തിനെതിരേ അര്‍ദ്ധസൈനിക വിഭാഗം യുദ്ധം നടത്തുന്ന സുഡാനില്‍ സ്‌ത്രീകള്‍ക്കു നരകജീവിതമെന്നു റിപ്പോര്‍ട്ട്. പട്ടിണിയില്‍ വലയുന്ന സ്‌ത്രീകളോട് കുടുംബത്തെ പോറ്റാനുള്ള അവശ്യ ഭക്ഷണ സാധനങ്ങൾക്ക് പകരമായി കിടപ്പറ പങ്കിടാന്‍ സൈനികര്‍ നിര്‍ബന്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ദി ഗാര്‍ഡിയന്‍ പുറത്തുവിട്ടത്. സുഡാനില്‍നിന്നു സാഹസികമായി രക്ഷപ്പെട്ട 24 സ്‌ത്രീകളാണ് സൈന്യത്തിന്റെ കൊടുംക്രൂരതകളെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തങ്ങളുടെ കുടുംബത്തെ പോറ്റാനുള്ള ഏക മാര്‍ഗം സൈനികരുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങിക്കൊടുക്കുകയെന്നതു മാത്രമാണെന്ന് രക്ഷപ്പെട്ട സ്‌ത്രീകള്‍ ദി ഗാര്‍ഡിയനോടു പറഞ്ഞു. രാജ്യത്തെ ഭക്ഷ്യസംഭരണകേന്ദ്രങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സൈനികരുമായി Read More…
ഉക്രെയിനില്‍ നിന്നും പാലായനം ചെയ്ത 30 കാരി ഓടിക്കയറിയത് 49 കൊല്ലം ഒറ്റയ്ക്ക് കഴിഞ്ഞ വില്‍സന്റെ ജീവിതത്തിലേക്ക്
എത്ര ശ്രമിച്ചാലും വിവാഹമൊക്കെ അതിന്റേതായ സമയമാകുമ്പോഴേ നടക്കൂ എന്നാണ് പഴമക്കാരുടെ ചൊല്ല്. ഇത് ശരിയാണോ എന്നറിയില്ലെങ്കിലും ജീവിതകാലം മുഴുവന്‍ അവിവാഹിതനായിരുന്ന ഏകാന്തനായ ബ്രിട്ടീഷുകാരന്‍ നാല്‍പ്പത്തിയൊന്‍പതാം വയസ്സില്‍ വിവാഹം കഴിക്കാനൊരുങ്ങുകയാണ്. അതും യുദ്ധം തകര്‍ത്ത ഉക്രെയിനില്‍ നിന്നും പലായനം ചെയ്ത യുവതിയെ. അപ്രതീക്ഷിത പ്രണയത്തിന് ശേഷം 49 കാരനായ ബ്രിട്ടീഷുകാരന്‍ ഗൈ വില്‍സണ്‍ 34 കാരിയായ ഉക്രെയിന്‍ വനിത കരീന കുലിക്കിനെ ചൊവ്വാഴ്ച വിവാഹം കഴിച്ചതോടെ. കഴിഞ്ഞ ജനുവരിയില്‍ വില്‍സണ്‍ ജന്മനാട്ടില്‍ സന്നദ്ധസേവനം നടത്തുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 34 Read More…