ന്യൂസിലന്റിന് പിന്നാലെ ഓസ്‌ട്രേലിയയിലും പോയി വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് കുടുംബവുമായി ഇടപഴകുന്ന കാര്യത്തില്‍ ക്രിക്കറ്റ്‌ബോര്‍ഡ് നിയന്ത്രണം കൊണ്ടുവരുന്നു. കളിക്കാര്‍ക്ക് ഭാര്യമാരേയും കുടുംബാംഗങ്ങളേയും കൊണ്ടുവരുന്നത് 45 ദിവസത്തെ പര്യടനത്തില്‍ വെറും 14 ദിവസങ്ങള്‍ മാത്രമാക്കി ചുരുക്കി. ടീമംഗങ്ങളുടെ ഒരുമിച്ചുള്ള യാത്രയും നിര്‍ബ്ബന്ധമാക്കി. കളിക്കാര്‍ക്കിടയില്‍ മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാനാണ് ഈ നവീകരണ ഉത്തരവുകള്‍. ഇത് മെച്ചപ്പെട്ട ടീം പ്രകടനത്തിലേക്ക് നയിക്കുന്നു. കോവിഡ് കാലത്തിന് സമാനമായ നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്. കളിക്കാരെ എവേ ടൂറുകളില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതില്‍ നിന്ന് Read More…