നേരത്തേ ടി20 ലോകകപ്പ് ടീമിലേക്ക് തന്റെ സ്ഥാനം സംശയിച്ചവര്‍ക്കുള്ള മറുപടി വിരാട് കോഹ്ലി ഐപിഎല്ലില്‍ ബാറ്റുകൊണ്ട് മറുപടി പറയുകയാണ്. തന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിന് ബാദ്ധ്യതയാകുമെന്ന് കരുതിയവര്‍ക്ക് സെഞ്ച്വറികള്‍ നേടിയും സിക്‌സറുകളും ബൗണ്ടറികളും പറത്തി ക്ലാസ്സിക് ബാറ്റിംഗിലൂടെ തന്റെ പ്രതിഭ കാണിച്ചു കൊടുക്കുകയാണ് താരം. ഐപിഎല്ലില്‍ ഈ സീസണില്‍ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ വിരാട് കോഹ്ലി രാജസ്ഥാന്‍ റോയല്‍സിനെതിരേ 72 പന്തില്‍ 113 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. 12 ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തിയ കോഹ്ലി Read More…
Tag: Virat Kohli
ഉടക്കെല്ലാം അവസാനിപ്പിച്ചു…കെട്ടിപ്പിടിച്ചു സംസാരിച്ചു ; വിരാട്‌കോഹ്ലിയും ഗൗതംഗംഭീറും ദോസ്തുക്കളായി
ഇന്ത്യയുടെ മുന്‍താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ നായകനുമായ ഗൗതംഗംഭീറും റോയല്‍ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയും തമ്മില്‍ ഐപിഎല്‍ കഴിഞ്ഞ സീസണില്‍ ഉണ്ടായ വഴക്ക് അങ്ങാടിപ്പാട്ടായിരുന്നു. പരസ്പരം വാഗ്വാദം നടത്തി പോരടിച്ച ഇരുവരും ഇപ്പോള്‍ വീണ്ടും ദോസ്തുക്കളായി. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത-ആര്‍സിബി മത്സരത്തിന് പിന്നാലെ ഇരുവരും കെട്ടിപ്പിടിച്ച് നില്‍ക്കുന്നതും മുഖാമുഖം നോക്കി സംസാരിക്കുന്നതും ഇന്റര്‍നെറ്റില്‍ വൈറലായി പടരുകയാണ്. മത്സരത്തില്‍ ആര്‍സിബി ഇന്നിംഗ്സിലെ തന്ത്രപ്രധാനമായ ടൈംഔട്ടില്‍, ഗൗതം ഗംഭീര്‍ വിരാട് കോഹ്ലിയുമായി കൈ കുലുക്കുകയും Read More…
തുടര്‍ച്ചയായി 17 സീസണുകളില്‍ ഒരേ ഫ്രാഞ്ചൈസിയ്ക്കായി കളിച്ചു ; കോഹ്ലി പിന്നിലാക്കിയത് ധോണിയെ
ടി20 ലോകകപ്പ് ടീമില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ലാത്ത വിരാട് കോഹ്ലിയുടെ ഏക പിടിവള്ളി ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍ത്തടിക്കുക എന്നതാണ്. എന്നാല്‍ 2024 സ്്റ്റാര്‍ട്ടിംഗ് അത്ര മെച്ചപ്പെട്ടതാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലോകറെക്കോഡില്‍ മിന്നുകയാണ് വിരാട് കോഹ്ലി. ആര്‍സിബി ഓപ്പണറായി എത്തിയ താരം കളിയിലൂടെ അതുല്യമായ പല റെക്കോഡും നേടി. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ (സിഎസ്‌കെ) 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ഓപ്പണറിനായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ Read More…
ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിയുടെ സാന്നിദ്ധ്യം സംശയത്തില്‍ ; താരത്തെ തഴഞ്ഞേക്കും
ജൂണില്‍ യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024ല്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ നായനാകുമെന്ന് തന്നെയാണ് ബിസിസിഐ നല്‍കുന്ന സൂചന. എന്നാല്‍ ടീമിലെ സൂപ്പര്‍ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയുടെ സ്ഥാനത്തെകുറിച്ച് ഉറപ്പ് പറയാനാകില്ല. ബിസിസിഐ സെക്രട്ടറി ജയ് ഷാ രോഹിതിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാപ്റ്റനായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കോഹ്ലിയെക്കുറിച്ച്, ടി20യില്‍ മുന്‍ ക്യാപ്റ്റന്റെ പങ്ക് യഥാസമയം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 2022-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ തോറ്റതിന് ശേഷം ഏറ്റവും Read More…
വിരാടിന്റെയും അനുഷ്‌ക്കയുടെയും കുട്ടി ജനിച്ചത് ലണ്ടനില്‍? അക്കായ് യുടെ പൗരത്വം ഇന്ത്യയിലോ ബ്രിട്ടനിലോ
ഫെബ്രുവരി 15 ന് മകന്‍ അക്കായ് ജനിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങളായ വിരാട്‌കോഹ്ലി അനുഷ്‌ക്കാ ശര്‍മ്മ ദമ്പതികള്‍ രണ്ടാമത് ഒരു കുട്ടിയുടെ കൂടി മാതാപിതാക്കളായി. ക്രിക്കറ്റ്താരം ചൊവ്വാഴ്ച സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് കോഹ്ലി മകന്‍ ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. അനുഷ്‌കയും വിരാടും ലൊക്കേഷന്‍ മറച്ചുവെച്ചെങ്കിലും അനുഷ്‌ക്കയുടെ പ്രസവം ലണ്ടനില്‍ ആയിരുന്നു എന്ന് വാര്‍ത്തയുണ്ട്. ഇതോടെ ഇവരുടെ മകന്‍ ബ്രിട്ടീഷ് പൗരനാണോ അതോ ഇന്ത്യന്‍ പൗരനാണോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സ്പോര്‍ട്സ് ടാക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, യുകെയിലെ Read More…
രണ്ടു കുട്ടികളുടെ മാതാപിതാക്കളായി ;കോഹ്ലിയ്ക്കും അനുഷ്‌ക്കയ്ക്കും ഒരു ആണ്‍കുഞ്ഞ് കൂടി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ താരദമ്പതികളായ വിരാട്‌കോഹ്ലി അനുഷ്‌ക്കാശര്‍മ്മ ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞു കൂടി പിറന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റുവഴിയാണ് ഇവര്‍ വിവരം പങ്കുവെച്ചത്. ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. അകായ് എന്നാണ് കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. സമൃദ്ധമായ സന്തോഷത്തോടെയും ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും, ഫെബ്രുവരി 15 ന്, ഞങ്ങളുടെ കുഞ്ഞ് അക്കായെയും വാമികയുടെയും ചെറിയ സഹോദരനെ ഞങ്ങള്‍ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്ന് എല്ലാവരേയും അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്! ”ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് Read More…
പേര് ഇന്ത്യന്‍ ഇതിഹാസം സച്ചിനോട് സാമ്യം ; ആരാധന പക്ഷേ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ കോഹ്ലിയോട്
അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്റെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് തുണയായത്. ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ്താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിനെ അനുസ്മരിപ്പിച്ചാണ് പിതാവ് പേര് ഇട്ടതെങ്കിലും സച്ചിന്‍ ദാസാന് ആരാധന ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയോടാണ്. സെമിയില്‍ 95 പന്തില്‍ 96 റണ്‍സാണ് യുവതാരം സച്ചിന്‍ ദാസ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പ് 2024 ലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യയുടെ ഇതിഹാസമായ തിരിച്ചുവരവ് നടത്തിയത് സച്ചിന്‍ ദാസും ക്യാപ്റ്റന്‍ ഉദയ് സഹാറനും ചേര്‍ന്നാണ്. Read More…
വിരാട് കോഹ്ലി സച്ചിന്റെ റെക്കോഡ് മറികടക്കും ; 100 സെഞ്ച്വറികള്‍ അനായാസം ; വെസ്റ്റിന്‍ഡീസ് ഇതിഹാസത്തിന്റെ ഉറപ്പ്
ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിന്‍തെന്‍ഡുല്‍ക്കറുടെ 100 സെഞ്ച്വറികളുടെ റെക്കോഡ് വിരാട് കോഹ്ലി തകര്‍ക്കുമെന്ന് വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസതാരം ക്‌ളൈവ് ലോയ്ഡ്. 50 ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്തിയ കോഹ്ലിയ്ക്ക് ഇനി മുന്നിലുള്ളത 50 ടെസ്റ്റ് സെഞ്ച്വറികളാണ്. നിലവില്‍ 80 സെഞ്ചുറികളുള്ള കോഹ്ലിക്ക് 35 വയസ്സുണ്ട്, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ കോഹ്ലിക്ക് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഇനിയും കളത്തിലുണ്ട്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരകളും 2025 ലെ ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും പോലുള്ള ഐസിസി ടൂര്‍ണമെന്റുകളും Read More…
വിരാട്‌കോഹ്ലിയെ 2024 ല്‍ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡുകള്‍ ; ലോകകപ്പിലെ നിരാശ കഴുകിക്കളയാന്‍ അവസരം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെയും 50 ഓവര്‍ ലോകകപ്പിലെയും അവസാന കടമ്പയില്‍ ഇന്ത്യ തട്ടിവീണത് ക്രിക്കറ്റ് ആരാധകര്‍ക്ക് നല്‍കിയ നിരാശ ചെറുതല്ല. പക്ഷേ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ ആരാധകര്‍ക്ക് 2023 നല്‍കിയത് ആവേശത്തിന്റെ പൂരങ്ങളായിരുന്നു. വിരാട് കോഹ്ലിക്ക് 2023-ല്‍ ഒരു സ്വപ്ന വര്‍ഷം തന്നെയായിരുന്നു. മെഗാ ഇവന്റിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്താണ് കോഹ്ലി ലോകകപ്പിലെ ടൂര്‍ണമെന്റിലെ കളിക്കാരനായത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ സച്ചിനെ മറികടന്ന് Read More…